Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: രോഹിത്തിനെ വെല്ലാന്‍ ഇനി ആരുമില്ല! മോര്‍ഗന്‍ തെറിച്ചു- കോലി നാലാമത്

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകനായ ശേഷമുള്ള രോഹിത് ശര്‍മയുടെ പടയോട്ടം തടയാന്‍ അയല്‍ക്കാരായ ശ്രീലങ്കയ്ക്കുമായില്ല. നേരത്തേ ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ പരമ്പരകള്‍ തൂത്തുവാരിയ ടീം ഇന്ത്യ മറ്റൊരു തൂത്തുവാരലിന്റെ പടിവാതില്‍ക്കെ എത്തിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യും വിജയത്തോടെ ഇന്ത്യ മൂന്നു കളികളുടെ പരമ്പരയും 2-0നു പോക്കറ്റിലാക്കിയിരിക്കുകയാണ്.

ധരംശാലയില്‍ നടന്ന രണ്ടാം ടി20യില്‍ തകര്‍പ്പന്‍ റണ്‍ചേസിനൊടുവിലാണ് ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം കൈക്കലാക്കിയത്. ശ്രേയസ് അയ്യരുടെ അപരാജിത ഫിഫ്റ്റിയും രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനവും ഇന്ത്യയുടെ വിജയം അനായാസമാക്കുകയായിരുന്നു.

1

ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡാണ് ഈ വിജയത്തോടെ രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുന്നത്. നാട്ടില്‍ ഏറ്റവുമധികം ടി20 വിജയങ്ങള്‍ നേടിയ ക്യാപ്റ്റനായി ഇതോടെ ഹിറ്റ്മാന്‍ മാറിയിരിക്കുകയാണ്. അദ്ദേഹത്തിനു കീഴില്‍ നാട്ടില്‍ 17 ടി20കളില്‍ ഇന്ത്യയുടെ 16ാമത്തെ ജയമായിരുന്നു ധരംശാലയിലേത്.
15 വിജയങ്ങളെന്ന ഇംഗ്ലണ്ട് നായകന്‍ ഒയ്ന്‍ മോര്‍ഗന്റെയും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെയും റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.

2

മോര്‍ഗന്റെ വിജയശരാശരി 63ഉം വില്ല്യംസണിന്റേത് 52ഉം ആണ്. എന്നാല്‍ 94 എന്ന അവിശ്വസനീയ ശരാശരിയാണ് രോഹിത്തിന്റേത്. ഈ ലിസ്റ്റില്‍ നാലാമതാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. 59 ശതമാനം വിജയശരാശരിയുള്ള അദ്ദേഹം 13 ടി20കളാണ് നാട്ടില്‍ വിജയിച്ചത്. ഇത്ര തന്നെ വിജയങ്ങളുമായി ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് കോലിക്കു പിന്നില്‍.

3

ശ്രീലങ്കയ്‌ക്കെതിരേ നേടിയ വിജയത്തോടെ ടി20യില്‍ വമ്പന്‍ ലോക റെക്കോര്‍ഡിനും തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ടി20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയങ്ങളെന്ന റെക്കോര്‍ഡിനരികിലാണ് ഇന്ത്യയെത്തിയത്. ടി20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ജയങ്ങളെന്ന റെക്കോര്‍ഡ് രണ്ടു ടീമുകള്‍ പങ്കിടുകയാണ്. അഫ്ഗാനിസ്താന്‍, റുമാനിയ എന്നിവരുടെ പേരിലാണിത്. ഇരുടീമുകളും തുടര്‍ച്ചയായി 12 ടി20കളാണ് വിജയിച്ചിട്ടുള്ളത്. ലങ്കയുമായുള്ള മൂന്നാമത്തൈയും അവസാനത്തെയും ടി20യും ജയിച്ചാല്‍ 12 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പം ഇന്ത്യയെത്തും.

4

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ തുടങ്ങിയതാണ് ഇന്ത്യയുടെ അപരാജിത കുതിപ്പ്. 66 റണ്‍സിനായിരുന്നു വിരാട് കോലികു കീഴില്‍ ഇന്ത്യന്‍ വിജയം. പിന്നാലെ സ്‌കോട്ട്‌ലാന്‍ഡിനെ എട്ടു വിക്കറ്റിനും നമീബിയയെ ഒമ്പതു വിക്കറ്റിനും ഇന്ത്യ തുരത്തിയിരുന്നു. അതിനു ശേഷമുള്ള എട്ടു വിജയങ്ങളും രോഹിത് ശര്‍മയ്ക്കു കീഴിലാണ്. ന്യൂസിലാന്‍ഡ്, വിന്‍ഡീസ് എന്നിവര്‍ക്കെതിരായ മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു.

5

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11ാമത്തെ വിജയം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം നായകസ്ഥാനത്തേക്കു വന്നത്. വിരാട് കോലി ടി20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ആദ്യ ദൗത്യം. മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിക്കൊണ്ട് അദ്ദേഹം തുടക്കം ഗംഭീരമാക്കി.

6

സൗത്താഫ്രിക്കന്‍ പര്യടനത്തിലെ അടുത്ത ഏകദിന പരമ്പര പരിക്കു കാരണം രോഹിത്തിനു നഷ്ടമായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹം നായകസ്ഥാനത്തു തിരിച്ചെത്തി. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. വിന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ തന്നെ ടി20 പരമ്പരയും പിന്നാലെ ഹിറ്റ്മാനും സംഘവും തൂത്തുവാരി. ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ടു കളികളും ജയിച്ച അദ്ദേഹം വീണ്ടുമൊരു 3-0ന്റെ തൂത്തുവാരലിന് അരികിലാണ്.

Story first published: Sunday, February 27, 2022, 0:04 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+