
രോഹിത് ശര്‍മ തലപ്പത്ത്
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഈ റെക്കോഡില്‍ തലപ്പത്താണ്. വെറും 149 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 7500 റണ്‍സ് നേടിയത്. 150 ഇന്നിങ്‌സില്‍ താഴെ ഈ നേട്ടത്തിലെത്തിയ ഏക താരവും രോഹിത് ശര്‍മയാണ്.
കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയിലായിരുന്ന രോഹിത് പിന്നീട് ഓപ്പണിങ്ങിലേക്കെത്തുകയായിരുന്നു. 236 ഏകദിനത്തില്‍ നിന്ന് 9537 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 29 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും 47 ഫിഫ്റ്റിയും ഉള്‍പ്പെടും.
ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇപ്പോഴും രോഹിത്തിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് അദ്ദേഹം നേടിയത്.
Also Read: IND vs SL: യുവരാജും സെവാഗുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യ- പ്രശംസിച്ച് കനേരിയ

ഹാഷിം അംല
158 ഇന്നിങ്‌സില്‍ നിന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ നേട്ടം. ഒരു കാലഘട്ടത്തില്‍ ഏകദിനത്തിലെ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് അംല. സ്ഥിരതയോടെ കളച്ചിരുന്ന താരത്തിന് പക്ഷെ കരിയര്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ അവസാനിപ്പിക്കാനായില്ല.
എങ്കിലും ഇന്നും പല വമ്പന്‍ റെക്കോഡുകളും അംലയുടെ പേരിലാണ്. എന്നാല്‍ അതിനൊത്ത അംഗീകാരം അംലക്ക് ലഭിച്ചില്ലെന്ന് തന്നെ പറയാം. 181 ഏകദിനത്തില്‍ നിന്ന് 8113 റണ്‍സാണ് അദ്ദേഹം നേടിയത്. 27 സെഞ്ച്വറിയും 39 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 170 ഇന്നിങ്‌സില്‍ നിന്നാണ് ക്രിക്കറ്റ് ഇതിഹാസം ഈ നേട്ടത്തിലേക്കെത്തിയത്. ഏറെക്കാലം സച്ചിന്‍ ഈ റെക്കോഡ് സ്വന്തമാക്കിവെച്ചെങ്കിലും അംലയത് തകര്‍ത്തു.
പിന്നീട് അംലയുടെ റെക്കോഡ് രോഹിതും. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് ലക്ഷ്യംവെച്ചാണ് കോലി മുന്നോട്ട് പോകുന്നത്. 45ാം ഏകദിന സെഞ്ച്വറി നേടിയ കോലിക്ക് സച്ചിന്റെ റെക്കോഡിനെ തകര്‍ക്കാന്‍ ഇനി അഞ്ച് സെഞ്ച്വറികള്‍ മാത്രമാണ് വേണ്ടത്.

സൗരവ് ഗാംഗുലി
മുന്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ സൗരവ് ഗാംഗുലിയാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ഒരുകാലത്ത് ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായ സൗരവ് ഗാംഗുലി 182 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്.
311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സാണ് ഗാംഗുലി നേടിയത്. ഇതില്‍ 22 സെഞ്ച്വറിയും 72 ഫിഫ്റ്റിയും ഉള്‍പ്പെടും. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ആരാധകര്‍ക്ക് നിരവധി വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ നല്‍കിയിട്ടുള്ള താരമാണ് ഗാംഗുലി.
Also Read: സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

ക്രിസ് ഗെയ്ല്‍
മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ ക്രിസ് ഗെയ്ല്‍ ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്താണ്. ഇടം കൈയന്‍ ഓപ്പണറായ താരം 192 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.
301 ഏകദിനത്തില്‍ നിന്ന് 10480 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഇതില്‍ 25 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 54 ഫിഫ്റ്റിയും ഉള്‍പ്പെടും.


Click it and Unblock the Notifications












