Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: വിന്‍ഡീസിനെതിരേ ഇന്ത്യയെ കുഴക്കിയത് മൂന്ന് കാര്യങ്ങള്‍, ലങ്കയ്‌ക്കെതിരേ ഉത്തരം വേണം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പര തൂത്തുവാരിയ രോഹിത് ശര്‍മ അടുത്ത കശാപ്പിന് ഒരുങ്ങിക്കഴിഞ്ഞു. അയല്‍ക്കാരായ ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ പോരാട്ടം ഈയാഴ്ച ആരംഭിക്കുകയാണ്. മൂന്നു ടി20കളിലും രണ്ടു ടെസ്റ്റുകളിലുമാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ടി20 പരമ്പരയിലെ ആദ്യ മല്‍സരം വ്യാഴാഴ്ച നടക്കും. ശേഷിച്ച മല്‍സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ്.

വിന്‍ഡീസിനെതിരേ സമ്പൂര്‍ണ വിജയം കൊയ്യാനായിരുന്നങ്കിലും ഈ പരമ്പരയില്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വലച്ചിരുന്നു. ലങ്ക.യുമായുള്ള പരമ്പരയ്ക്കു മുമ്പ് ഈ പ്രശ്‌നങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ഈ പ്രശ്‌നങ്ങളെന്നു പരിശോധിക്കാം.

ഓപ്പണിങ് പൊസിഷന്‍

ഓപ്പണിങ് പൊസിഷന്‍

വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ കിഷനെയായിരുന്നു ഇന്ത്യ ഇറക്കിയത്. മൂന്നാമത്തെയും അവസാനത്തെയു മകളിയില്‍ രോഹിത് മധ്യനിരയിലേക്ക് ഇറങ്ങി റുതുരാജ് ഗെയ്ക്വ്വാദിന് ഇന്ത്യ ഓപ്പണിങില്‍ അവസരം നല്‍കുകയും ചെയ്തു.

2

ഇഷാന്റെ പ്രകടനം പക്ഷെ പ്രതീക്ഷയ്‌ക്കൊക്കുയര്‍ന്നില്ല. ഐപിഎല്ലില്‍ നേരത്തേ മുംബൈ ഇന്ത്യന്‍സിനൊപ്പം കണ്ടിട്ടുള്ള വളരെ കൂളായി റണ്‍സടിച്ചുകൂട്ടുന്ന ഇഷാനെ ഈ പരമ്പരയില്‍ കാണാനായില്ല. പകരം പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാണ് താരം പരമ്പരയില്‍ സ്വീകരിച്ചത്. ഇതു വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഐപിഎല്ലിലെ ഇഷാനെയാണ് ടി20യില്‍ ഇന്ത്യക്കു വേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇഷാനെ ഓപ്പണിങില്‍ നിന്നും മാറ്റി പകരം രോഹിത്തിനൊപ്പം കൂടുതല്‍ അഗ്രസീവായിട്ടുള്ള റുതുരാജ് ഗെയ്ക്വാദിന് ഇന്ത്യക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാവുന്നതാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇഷാനെ മധ്യനിരയില്‍ ഇറക്കുന്നതാവും കൂടുതല്‍ ഉചിതം.

മധ്യനിരയുടെ മെല്ലപ്പോക്ക്

മധ്യനിരയുടെ മെല്ലപ്പോക്ക്

മധ്യനിരയുടെ മെല്ലെപ്പോക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കാണാനായിരുന്നു. പ്രത്യേകിച്ചും മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നേരത്തേ രാഹുല്‍-രോഹിത് ജോടി ടി20യില്‍ ഓപ്പണ്‍ ചെയ്തിരുന്നപ്പോള്‍ ടീമിന് അതിവേഗ തുടക്കമായിരുന്നു പലപ്പോഴും ലഭിച്ചിരുന്നത്. പക്ഷെ വിന്‍ഡീസിനെതിരേ രാഹുല്‍ ഇല്ലാത്തതിനാല്‍ തന്നെ മധ്യനിര കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടത് പ്രധാനമായിരുന്നു.

4

പക്ഷെ കോലിയുടെ സ്ലോ ഇന്നിങ്‌സ് ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗം കുറയ്ക്കുകയും ഇത് നാല്, അഞ്ച് സ്ഥാനങ്ങളിലെത്തുന്നവരുടെ ജോലി ഇരട്ടിയാക്കുകയും ചെയ്തിരുന്നു. അതിവേഗം റണ്‍സ് അടിച്ചെടുത്ത് റണ്‍റേറ്റ് ഉയര്‍ത്തുകയെന്ന വെല്ലുവിളിയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ലങ്കയ്‌ക്കെതിരേ കോലിയുടെ അഭാവത്തില്‍ കൂടുതല്‍ അഗ്രസീവായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ബാറ്ററെയാണ് മൂന്നാംനമ്പറില്‍ ഇന്ത്യ പരീക്ഷിക്കേണ്ടത്.

പരിചയസമ്പത്തോ, പുതുമയോ?

പരിചയസമ്പത്തോ, പുതുമയോ?

ബൗളിങ് ലൈനപ്പില്‍ പരിചയസമ്പത്തിനോ, പുതുമയ്‌ക്കോ മുന്‍തൂക്കം നല്‍കേണ്ടത് എന്ന് ലങ്കയ്‌ക്കെതിരേ ഇന്ത്യ ആലോചിക്കണം. വിന്‍ഡീസിനെതിരേ പരിചയസമ്പന്നായ ഭുവനേശ്വര്‍ കുമാറില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കുകയും ചെയ്തു. ഇതോടെ മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ അടക്കമുള്ള യുവതാരങ്ങള്‍ക്കു അവസരം നിഷേധിക്കപ്പെടുകയും ചെയ്തു.

6

അവസാന കളിയില്‍ മാത്രമാണ് ആവേശിനെ ഇന്ത്യ ഇറക്കിയത്. സിറാജിനെയാവട്ടെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചതുമില്ല.
ലങ്കയ്‌ക്കെതിരേ ഭുവിയെ പുറത്തിരുത്തി സിറാജുള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യക്കു ശ്രമിക്കാവുന്നതാണ്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നേരത്തേ സിറാജ് മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

Story first published: Tuesday, February 22, 2022, 10:32 [IST]
Other articles published on Feb 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+