IND vs SL:ഇന്ത്യയുടെ എക്‌സ് ഫാക്ടറാര്? ജയ്‌സ്വാളല്ല, മറ്റൊരു രാജസ്ഥാന്‍ താരം; സൂര്യകുമാര്‍ പറയുന്നു
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. ആദ്യം നടക്കുന്നത് ടി20 പരമ്പരയാണ്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് പരമ്പരയെ കാണുന്നത്.
യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ടീമിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. സനത് ജയസൂര്യയുടെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ ഭയക്കണം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടി20 ലോകകപ്പോടെ വിരമിച്ചതിനാല്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുകയെന്നതും ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഇപ്പോഴിതാ ടി20 പരമ്പരയിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സൂര്യകുമാര്‍ യാദവ്.
അത് ശുബ്മാന്‍ ഗില്ലോ യശ്വസി ജയ്‌സ്വാളോ അല്ലെന്നും രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടറായ റിയാന്‍ പരാഗാണെന്നുമാണ് സൂര്യകുമാര്‍ പറയുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പരാഗിനെക്കുറിച്ച് സൂര്യകുമാര്‍ പറഞ്ഞത്. 'ട്രോളുന്നത് എല്ലാത്തരം കായിക വിഭാഗത്തിലും ഉള്ളതാണ്. കായിക താരമെന്ന നിലയില്‍ ഇതിനെ മറികടക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഞാന്‍ റിയാന്‍ പരാഗിനെ എപ്പോഴും ഉയരങ്ങളില്‍ വെക്കാനാണ് ആഗ്രഹിക്കുന്നത്.
ആദ്യമായി അവനെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍വെച്ച് കണ്ടപ്പോള്‍ത്തന്നെ അവന്‍ എക്‌സ് ഫാക്ടറായി മാറുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവന്‍ മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാതെ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അവനത് തിരിച്ചറിയുന്നുണ്ടെന്നും ഇപ്പോഴവന്‍ തികച്ചും വ്യത്യസ്തനായ താരമാണെന്നുമാണ് കരുതുന്നത്. അവന്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ നടത്തുന്നത്.

അവന്റെ ദേശീയ ടീമിലേക്കുള്ള വളര്‍ച്ചയില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്' സൂര്യകുമാര്‍ പറഞ്ഞു. സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലൂടെയാണ് റിയാന്‍ പരാഗിന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളിയെത്തുന്നത്. താരത്തിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ടീമില്‍ പരാഗിന് വിളി ലഭിക്കുകയായിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീര്‍ പരാഗിന് വലിയ പിന്തുണ നല്‍കുന്നുണ്ട്.
നായകനെന്ന നിലയില്‍ സൂര്യകുമാറും പരാഗിനെ പിന്തുണക്കുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ പരാഗ് പ്ലേയിങ് 11ലെത്താന്‍ സാധ്യത വളരെ കുറവാണ്. താരസമ്പന്നമായ ഇന്ത്യന്‍ നിരയില്‍ പരാഗ് ബെഞ്ചിലിരിക്കാനാണ് സാധ്യത. എന്നാല്‍ ഏകദിന പരമ്പരയില്‍ പരാഗ് കളിക്കാന്‍ സാധ്യതയുണ്ട്. ഹാര്‍ദിക് പാണ്ഡ്യ കളിക്കാതിരിക്കുമ്പോള്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ പരാഗിന് വിളി ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും പരാഗിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവിയുണ്ടാവും.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ടെന്ന് മാത്രമല്ല പന്തെറിയാനും കഴിവുള്ള താരമാണ് പരാഗ്. അതുകൊണ്ടുതന്നെ തേച്ചുമിനുക്കിയാല്‍ മികച്ച താരമായി വളരാന്‍ പരാഗിന് സാധിച്ചേക്കും. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും വലിയ തിരിച്ചടി നേരിടേണ്ടതായി വരും. ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞാണ് ഗംഭീര്‍ സൂര്യകുമാറിനെ ടി20 നായകനാക്കിയത്.
ഇതില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ സൂര്യക്ക് നായകനെന്ന നിലയില്‍ മികവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും തട്ടകത്തില്‍ ശ്രീലങ്കയെ നിസാരക്കാരായി കാണാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ശക്തമായ പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വന്നേക്കും. മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കൊപ്പം വളര്‍ന്ന് വരുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications