For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇഷ്ട നായകനാര്? ധോണി, കോലി, രോഹിത് എന്നിവരാരുമല്ല! വെളിപ്പെടുത്തി ബുംറ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസറാണ് ജസ്പ്രീത് ബുംറ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറെന്ന വിശേഷണം ബുംറക്ക് നല്‍കാം. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ സാധിക്കുന്ന ബുംറയുടെ മിടുക്ക് ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു. ഇപ്പോള്‍ വിശ്രമത്തിലുള്ള ബുംറ ശ്രീലങ്കന്‍ പരമ്പരയില്‍ കളിക്കുന്നില്ല. ഏത് നായകനും ടീമില്‍ വേണമെന്ന് ആഗ്രഹിക്കുന്ന ബൗളറാണ് ബുംറയെന്ന് പറയാം.

ഇതിനോടകം നിരവധി ക്രിക്കറ്റ് കളിച്ച ബുംറ നിരവധി ക്യാപ്റ്റന്‍മാരെ അടുത്തറിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട നായകന്‍ ആരാണെന്ന് ബുംറ തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് എംഎസ് ധോണിയോ വിരാട് കോലിയോ രോഹിത് ശര്‍മയോ അല്ലെന്നും താന്‍ തന്നെയാണെന്നുമാണ് ബുംറ പറയുന്നത്. 'എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ ഞാന്‍ തന്നെയാണ്. കുറച്ച് മത്സരങ്ങളില്‍ ഞാന്‍ ടീമിനെ നയിച്ചിട്ടുണ്ട്. തീര്‍ച്ചയായും നിരവധി ക്യാപ്റ്റന്മാരുണ്ട്.

എന്നാല്‍ എനിക്ക് എപ്പോഴും എന്റെ പേര് പറയാനാണ് ആഗ്രഹം. ഞാന്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ ധോണി ഭായി വളരെയധികം സുരക്ഷിതത്വം നല്‍കാനാണ് ശ്രമിച്ചത്. എനിക്കത് നന്നായി അനുഭവപ്പെടുകയും ചെയ്തു. കോലിയുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടവും ധൈര്യവും കരുത്തായിരുന്നു. കോലി ടീമിന്റെ ഫിറ്റ്‌നസ് നിലവാരത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. രോഹിത് വളരെയധികം വൈകാരികതയുള്ള ക്യാപ്റ്റനാണ്. താരങ്ങളുടെ വൈകാരിക നിമിഷങ്ങളെ രോഹിത്തിന് അറിയാം.

ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരെല്ലാം ശ്രമിച്ചത്' ബുംറ പറഞ്ഞു. ബുംറയെ ഇന്ത്യയടക്കം നായകസ്ഥാനത്തേക്ക് എത്തിച്ചെങ്കിലും സ്ഥിരം സീറ്റ് നല്‍കിയില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ബുംറക്ക് സാധിച്ചിരുന്നു. പ്രമുഖരുടെ അഭാവത്തിലാണ് ബുംറക്ക് ഈ സ്ഥാനം ലഭിച്ചത്. എന്നാല്‍ ഇവര്‍ തിരിച്ചെത്തിയതോടെ ബുംറയെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്ത്യ പൊതുവേ ബാറ്റ്‌സ്മാന്‍മാരെ ക്യാപ്റ്റനാക്കുന്ന ടീമാണ്.

jasprit bumrah

ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ബുംറയെ ക്യാപ്റ്റനാക്കിയാല്‍ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനത്തെ ബാധിക്കുമോയെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് ബുംറയെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നതെന്ന് പറയാം. ബുംറ നായകനാവാന്‍ താല്‍പര്യമുണ്ടെന്ന് ഇതിനോടകം പലവട്ടം പറഞ്ഞെങ്കിലും ആരും പരിഗണിക്കുന്നില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ നായകനായ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ കുറവായിരുന്നുവെന്ന് പറയാം.

ഇനി ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ബുംറയെ കൊണ്ടുവരാനുള്ള സാധ്യത കുറവാണ്. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയപ്പോള്‍ ടി20യില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകാനാണ് താല്‍പര്യം കാട്ടിയത്. ഹാര്‍ദിക് പാണ്ഡ്യയെ ഗംഭീര്‍ തഴഞ്ഞു. ഏകദിനത്തില്‍ രോഹിത് ശര്‍മ നായകനായി തുടര്‍ന്നപ്പോള്‍ ടെസ്റ്റിലും രോഹിത് തന്നെ തല്‍സ്ഥാനത്ത് തുടര്‍ന്നേക്കും. അടുത്ത നായകനായി ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താനാണ് ഇന്ത്യന്‍ ടീം നിലവില്‍ ആഗ്രഹിക്കുന്നത്.

റിഷഭ് പന്തടക്കം നായകസ്ഥാനം തേടുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നായകസ്ഥാനം ബുംറക്ക് ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഐപിഎല്ലിലും നായകസ്ഥാനം ബുംറക്ക് ലഭിക്കില്ല. രോഹിത് ശര്‍മയെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ സീനിയര്‍ താരമെന്ന നിലയില്‍ ബുംറക്ക് അവസരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ മുംബൈ ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. ഇതില്‍ ബുംറക്ക് അതൃപ്തിയുമുണ്ടായിരുന്നു.

വിരമിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ നായകസ്ഥാനത്ത് സ്ഥിരമാകാന്‍ ബുംറക്ക് സാധിച്ചേക്കില്ല. ടീം മാനേജ്‌മെന്റ് ബുംറയെക്കാള്‍ വിശ്വസിക്കുന്നത് യുവതാരങ്ങളെയാണ്. ഇന്ത്യയെ പല തവണ സമ്മര്‍ദ്ദ സാഹചര്യത്തില്‍ രക്ഷിച്ചിട്ടുള്ള ബൗളറാണ് ബുംറ. അവസരം ലഭിച്ചാല്‍ ശോഭിക്കാനുള്ള കഴിവും ബുംറക്കുണ്ട്. അതുകൊണ്ടുതന്നെ നായകനായും തിളങ്ങാനായേക്കും. എന്നാല്‍ ടീം മാനേജ്‌മെന്റിന് അദ്ദേഹത്തെ വിശ്വാസമില്ലെന്നതാണ് വസ്തുത.

Story first published: Saturday, July 27, 2024, 6:41 [IST]
Other articles published on Jul 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+