IND vs SL: സഞ്ജു ഔട്ട്! ഹൂഡയടക്കം ടീമില്‍- ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്ത് ചോപ്ര
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മല്‍സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. വൈകീട്ട് ഏഴു മണിക്ക് ലഖ്‌നൗവിലാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള പോരാട്ടം. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഏഷ്യന്‍ ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയ പരമ്പര കൂടിയാണിത്. റിഷഭ് പന്തിനു ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തിനു ടീമിലിടം ലഭിച്ചത്. ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. സഞ്ജുവിനെ ഒഴിവാക്കിയാണ് ചോപ്ര ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

ചില സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങിയത്. റിഷഭ് പന്തിനെക്കൂടാതെ മുന്‍ ക്യാപ്റ്റന്‍ വിരാട് രകോലിക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. പരിക്കു കാരണം കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ചാഹര്‍ എന്നിവരും പരമ്പരയില്‍ കളിക്കുന്നില്ല.
വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷനെ ലങ്കയ്‌ക്കെതിരേയും ഈ സ്ഥാനത്ത് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായി ഇറങ്ങണം. എന്തു കൊണ്ട് സഞ്ജു സാംസണില്ലയെന്നു ന്യായമായും ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ തുടങ്ങിയതിനാല്‍ ഈ കഥ നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിലപ്പോള്‍ ഈ കഥ മനോഹരമായി അവസാനിച്ചേക്കാം.
തന്റെ കഴിവ് തെളിയിക്കാന്‍ ഇഷാന് മതിയായ അവസരങ്ങളെങ്കിലും നല്‍കണം. അതില്‍ അവന്‍ പരാജയപ്പെടുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ മൂന്നു മല്‍സരങ്ങള്‍ക്കു ശേഷം ഇഷാനെ ഒഴിവാക്കുകയാണെങ്കില്‍ അതു ശരിയായ കാര്യമല്ലെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

റുതുരാജ് ഗെയ്ക്വാദായിരിക്കണം ഇഷാന്‍ കിഷന്റെ ഓപ്പണിങ് പങ്കാളിയാവേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം രോഹിത് ശര്‍മയ്ക്കു മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാന്‍ കഴിയാം. അതുകൊണ്ടു തന്നെ അദ്ദേഹം വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കണം. റുതുരാജിനു മൂന്നു മല്‍സരങ്ങളിലും അവസരം നല്‍കൂ. റുതുരാജ്- ഇഷാന്‍ സഖ്യം ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഇതു ഇടംകൈ- വലംകൈ കോമ്പിനേഷന്‍ ഉറപ്പ് വരുത്തുകയും ചെയ്യും. മാത്രമല്ല അര്‍ഹിക്കുന്ന അവസരം റുതുരാജിനും ലഭിക്കുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

രോഹിത് ശര്‍മ മൂന്നാം നമ്പറിലെത്തുമ്പോള്‍ നാലാം നമ്പര്‍ ശ്രേയസ് അയ്യര്‍ക്കായിരിക്കും. പിന്നാലെ അഞ്ചാമനായി ദീപക് ഹൂഡയെയും കളിപ്പിക്കണം. ടോപ്പ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജു സാംസണിനെ ഇന്ത്യ എന്തിന് അഞ്ചാം നമ്പറില്‍ ഇറക്കണം? മുന്‍നിരയില്‍ അദ്ദേഹത്തിനു അവസരം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന്‍ ഒരു അര്‍ഥവവുമില്ല. ഇതിനു പകരം ദീപക് ഹൂഡയെപ്പോലെ യഥാര്‍ഥത്തില്‍ ഈ പൊസിഷനില്‍ കളിക്കാന്‍ സാധിക്കുന്നവര്‍ക്കാണ് അവസരം നല്‍കേണ്ടത്.
ആറാം നമ്പര്‍ ഞാന്‍ വെങ്കടേഷ് അയ്യര്‍ക്കായിരിക്കും നല്‍കുകയെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications