Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: യോര്‍ക്കര്‍ ഹീറോ നട്ടു തിരിച്ചുവരുന്നു! ലങ്കയ്‌ക്കെതിരേ ഇവര്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക്

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പര ഈയാഴ്ച അവസാനിക്കുന്നതിനു പിന്നാലെ ഇന്ത്യയോടു കൊമ്പുകോര്‍ക്കാന്‍ ശ്രീലങ്കയെടുത്തും. മൂന്നു ടി20കളും രണ്ടു ടെസ്റ്റുകളുമാണ് ലങ്കന്‍ ടീം ഇവിടെ കളിക്കുക. ടി20 പരമ്പരയിലാണ് ഇരുടീമുകളും ആദ്യം ഏറ്റുമുട്ടുക. അതിനു ശേഷമായിരിക്കും ടെസ്റ്റ് പരമ്പര. ടി20 പരമ്പരയില്‍ ചില യുവതാരങ്ങളെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയേക്കും. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന പരമ്പരയില്‍ ഇവര്‍ക്കു ഇടം ലഭിച്ചിരുന്നില്ല.

എന്നാല്‍ ലങ്കയുമായുള്ള അടുത്ത പരമ്പരയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു ഇന്ത്യ മുതിര്‍ന്നേക്കും. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ പരമാവധി താരങ്ങള്‍ക്കു അവസരം നല്‍കി അവരില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നവരെ കണ്ടെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിലെത്താനിടയുള്ള ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.

ടി നടരാജന്‍

ടി നടരാജന്‍

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു തകര്‍പ്പന്‍ എന്‍ട്രി നടത്തിയ ശേഷം പരിക്ക് അപ്രതീക്ഷിത വില്ലനായി മാറിയതോടെ സ്ഥാനം നഷ്ടമായ താരമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന്‍. കാല്‍മുട്ടിലേറ്റ പരിക്കാണ് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ നട്ടുവിനു വില്ലനായി മാറിയത്. നിലവില്‍ ചെന്നൈയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്താന്‍ തയ്യാറായിക്കഴിഞ്ഞു.

2

ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റും രണ്ട് ഏകദിനങ്ങളും നാലു ടി20കളും നടരാജന്‍ കളിച്ചു കഴിഞ്ഞു. ടെസറ്റിലും ഏകദിനത്തിലും മൂന്ന് വീതവും ടി20യില്‍ ഏഴും വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തിലും പരിക്ക് കാരണം നടരാജനു കളിക്കാനായിരുന്നില്ല. എന്നാല്‍ ശ്രീലങ്കയുമായുള്ള അടുത്ത ടി20 പരമ്പരയില്‍ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി അദ്ദേഹത്തിനു ടീമിലേക്കു വിളി വന്നേക്കും.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു വിളി വരാനിടയുള്ള മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി ഇതിനകം അരങ്ങേറിക്കഴിഞ്ഞ താരമാണ് ഇടംകൈയന്‍ ബാറ്റര്‍. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയായിരുന്നു ഇത്. അന്നു മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാംനിര ടീമിനെയായിരുന്നു ഇന്ത്യ ടി20, ഏകദിന പരമ്പരയില്‍ അണിനിരത്തിയത്. ശിഖര്‍ ധവാനായിരുന്നു അന്നു ഇന്ത്യയെ നയിച്ചത്. രണ്ടു ടി20കളിലാണ് ദേവ്ദത്ത് ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ നിന്നും 38 റണ്‍സ് നേടുകയും ചെയ്തു.

4

ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ദേവ്ദത്ത് നടത്തിയത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി സീസണിനു ശേഷം താരത്തെ ആര്‍സിബി കൈവിടുകയായിരുന്നു. പുതിയ സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് ദേവ്ദത്ത്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിണ് ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലിടം ലഭിക്കാനിടയുള്ള മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലായിരുന്നു വരുണിനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ലോകകപ്പിലെ ആദ്യ ചില മല്‍സരങ്ങളില്‍ വരുണിനെ ഇന്ത്യ പരീക്ഷിച്ചെങ്കിലും ഈ നീക്കം ദുരന്തമായി മാറി.

6

ഒരു വിക്കറ്റ് പോലും ലഭിച്ചില്ലെന്നു മാത്രമല്ല എതിര്‍ ബാറ്റര്‍മാര്‍ അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. ഇതോടെ വരുണിനെ ഒഴിവാക്കി ഇന്ത്യ ആര്‍ അശ്വിനെ കളിപ്പിക്കുകയായിരുന്നു. അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി ആറു ടി0കളിലാണ് വരുണ്‍ ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും വെറും രണ്ടു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം വീഴത്തിയിട്ടുള്ളൂ.

Story first published: Friday, February 18, 2022, 19:21 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+