IND vs SL: മാലിക്കിനെ കടത്തിവെട്ടും, കോലിക്കും രക്ഷയില്ല!- രോഹിത്തിനെ കാത്ത് വമ്പന്‍ റെക്കോര്‍ഡുകള്‍
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഇന്നു തുടക്കമാവുകയാണ്. ലഖ്‌നൗവാണ് ആദ്യ പോരാട്ടത്തിനു വേദിയാവുക. ശേഷിച്ച മല്‍സരങ്ങള്‍ ധര്‍മശാലയിലുമാണ്. പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ തുടര്‍ച്ചായയ മൂന്നാമത്തെ സമ്പൂര്‍ണ പരമ്പര വിജയമാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് അദ്ദേഹത്തിനു കീഴില്‍ ടീം തുടങ്ങിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന, ടി20 പരമ്പരകളും അതിനു ശേഷം ഹിറ്റ്മാനും സംഘവും തൂത്തുവാരി. ലങ്കയ്‌ക്കെതിരായ പരമ്പരയിലും മറ്റൊരു തൂത്തുവാരലാണ് ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ പരമ്പരയില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ രോഹിത്തിനെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരം
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് ഈ പരമ്പരയില്‍ രോഹിത് ശര്‍മയെ കാത്തിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി ഇതിനകം 122 ടി20കളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഏറ്റവുമധികം ടി20കളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കിന്റെ പേരിലാണ്. 124 മല്‍സരങ്ങളിലാണ് മാലിക്ക് പാക് ജഴ്‌സിയണിഞ്ഞത്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നതോടെ മാലിക്കിന്റെ ഈ റെക്കോര്‍ഡ് രോഹിത് പഴങ്കഥയാക്കും. കൂടുതല്‍ ടി20കള്‍ കളിച്ച താരങ്ങളുടെ ലിസ്റ്റിലുള്ള മറ്റുള്ളവര്‍ പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് (119), ഇംഗ്ലണ്ട് നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ (115), ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹമ്മുദുള്ള (115) എന്നിവരാണ്.

ടി20യിലെ റണ്‍വേട്ടക്കാരന്‍
ടി20യില്‍ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡും രോഹിത് ശര്‍മയ്ക്കു ശ്രീലങ്കയുമായുള്ള പരമ്പരയില്‍ തിരുത്താന്‍ സാധിക്കും. നിലവില്‍ ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി എന്നിവരാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍. രോഹിത് മൂന്നാമതാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലെ അതിവേഗ ഫിഫ്റ്റിയോടെയാണ് രോഹിത്തിനെ പിന്തള്ളി കോലി രണ്ടാമനായത്.

എന്നാല്‍ ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെയും ഗുപ്റ്റിലിനെയും മറികടന്ന് ടി20യിലെ റണ്‍കിങാവാനുള്ള സുവര്‍ണാവസരമാണ് രോഹിത്തിനു ലഭിച്ചിരിക്കുന്നത്. 3299 റണ്‍സുമായാണ് ഗുപ്റ്റില്‍ തലപ്പത്തുള്ളത്. കോലിക്കു 3296 റണ്‍സുമുണ്ട്. 3263 റണ്‍സോടെ രോഹിത് മൂന്നാമതും നില്‍ക്കുന്നു. ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ 37 റണ്‍സ് മാത്രമെടുത്താല്‍ ഹിറ്റ്മാന്‍ ഒന്നാമനാവും.

ബാബറിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്
പാകിസ്താന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ ബാബര്‍ ആസമിന്റെ റെക്കോര്‍ഡും ടി20 പരമ്പരയില്‍ രോഹിത് ശര്‍മ തിരുത്താനൊരുങ്ങുകയാണ്. ടി20യില്‍ ബാറ്ററെനന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 122 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളും 26 ഫിഫ്റ്റികളുമടക്കമാണ് ഹിറ്റ്മാന്‍ 3263 റണ്‍സ് അടിച്ചെടുത്തത്.

ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് ബാബര്‍ ആസമിനു അവകാശപ്പെട്ടതാണ്. 26 ഇന്നിങ്‌സുകളാണ് ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നത്. ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ 63 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ ബാബറിനെ പിന്തള്ളി അതിവേഗം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ടി20 നായകനായി രോഹിത് മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications