Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: അവന്റെ ഷോട്ട് ഫെഡറര്‍, ജോക്കോ എന്നിവരെപ്പോലെ! യുവതാരത്തെ പുകഴ്ത്തി ഗവാസ്‌കര്‍

1

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ യുവതാരം ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ധരംശാലയില്‍ നടന്ന രണ്ടാമത്തെ കളിയില്‍ ഇന്ത്യ റണ്‍ചേസില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്തപ്പോള്‍ ഹീറോയായത് ശ്രേയസായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 44 ബോളില്‍ പുറത്താവാതെ 74 റണ്‍സ് അടിച്ചെടുത്തിരുന്നു. ടി20യില്‍ ശ്രേയസിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറായിരുന്നു ഇത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

1

പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ശ്രേയസ് അപരാജിത ഫിഫ്റ്റിക്കു അവകാശിയായത്. നേരത്തേ ലഖ്‌നൗവില്‍ ഇന്ത്യ 62 റണ്‍സിനു ജയിച്ച ആദ്യ കളിയില്‍ താരം 28 ബോളില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 57 റണ്‍സെടുത്തിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് 27 കാരനായ ശ്രേയസ് അയ്യരുടെ ബാറ്റിങിനെ സുനില്‍ ഗവാസ്‌കര്‍ പുകഴ്ത്തിയത്. വൈദഗ്ധ്യവും ഒപ്പം ആത്മവിശ്വാസവുമുള്ള ബാറ്റിങായിരുന്നു താരത്തിന്റേതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഇന്ത്യന്‍ ടീമിന്റെ സൗന്ദര്യവും ഇതു തന്നെയാണ്. ടീമിലെ ഓരോ പൊസിഷനിലും ഒരുപാട് ഓപ്ഷനുകളുണ്ട്. അതുകൊണ്ടു തന്നെ അവസരം ലഭിക്കുമ്പോള്‍ അതു പാഴാക്കരുതെന്നും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഒാരോരുത്തര്‍ക്കുമറിയാം.

2

തന്റെ ബാറ്റിങിലെ മിടുക്കാണ് ശ്രേയസ് അയ്യര്‍ ഈ ഇന്നിങ്‌സിലൂടെ നമുക്കു കാണിച്ചു തന്നത്. ഡീപ്പ് തേര്‍ഡ് മാനില്‍ ഫീല്‍ഡറില്ലെന്നു മനസ്സിലാക്കിയ ശേഷം ആ ഭാഗത്തേക്കു അവന്‍ മുകളിലൂടെ ഷോട്ടുകള്‍ പായിച്ചു, ഓഫ്‌സൈഡിലേക്കു മൂവ് ചെയ്ത ശേഷം ഷോട്ടുകള്‍ തൊടുക്കുന്നത് കണ്ടു, ഓണ്‍സൈഡിലൂടെയും ഷോട്ടുകള്‍ കളിച്ച് റണ്ണെടുത്തു. സ്വന്തം കഴിവില്‍ ഒരു ബാറ്റര്‍ക്കുള്ള അതിയായ ആത്മവിശ്വാസം തന്നെയാണ് ഇതു കാണിക്കുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

3

ശ്രേയസ് അയ്യരുടെ ഷോട്ട് സെലക്ഷനെയും സുനില്‍ ഗവാസ്‌കര്‍ പുകഴ്ത്തി. ബാറ്റിന്റെ ഫുള്‍ ഫേസ് കൊണ്ടാണ് ശ്രേയസ് ഷോട്ടുകള്‍ പായിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ ശ്രേയസ് ബൗണ്ടറിയടിച്ചിരുന്നു. പിന്നീട് വി (V) ആംഗിളില്‍ അവന്‍ ഷോട്ട് പായിക്കുന്നത് കണ്ടു. ഇതു ഫീല്‍ഡര്‍മാര്‍ ക്യാച്ച് ചെയ്യാനുള്ള അവസരം കുറയ്ക്കുന്നു. ചില സന്ദര്‍ഭങ്ങളിലൊഴികെ ശ്രേയസ് എല്ലായ്‌പ്പോഴും ബാറ്റിന്റെ ഫുള്‍ ഫേസ് കൊണ്ടാണ് ഷോട്ടുകള്‍ നേടിയത്. അവിശ്വസനീയമായിരുന്നു അവന്റെ ബാറ്റിങ്. നൊവാക് ജോകോവിച്ചോ, റോജര്‍ ഫെഡററോ ഫോര്‍ഹാന്റ് കളിക്കുന്നതു പോലെയായിരുന്നു അതെന്നും ശ്രേയസിനെ ഗവാസ്‌കര്‍ പ്രശംസിച്ചു.

4

ശ്രേയസ് അയ്യരെ മാത്രമല്ല ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച മറ്റൊരു താരമായ സഞ്ജു സാംസണിനെയും പ്രശംസിക്കാന്‍ സുനില്‍ ഗവാസ്‌കര്‍ മറന്നില്ല. 25 ബോളില്‍ 39 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ശ്രേയസിനൊപ്പം മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും സഞ്ജുവിനായിരുന്നു.
നിങ്ങളുടെ പക്കലുള്ളതും അതു സാധ്യമാക്കുന്നതും തമ്മിലുള്ള വ്യത്യാസം ഷോട്ട് സെലക്ഷനും ക്ഷമാപൂര്‍വ്വം കളിക്കുകയെന്നതുമാണ്. തനിക്ക് അതു സാധിക്കുമെന്നു സഞ്ജു കാണിച്ചുതന്നു. എന്റെ ഫേവറിറ്റ് താരങ്ങളിലൊരാള്‍ കൂടിയാണ് അവന്‍. ഈ തരത്തില്‍ സഞ്ജു ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്നതാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ മല്‍സരം വൈകീട്ട് ധരംശാലയില്‍ തന്നെ നടക്കും. പരമ്പര ഇതിനകം പോക്കറ്റിലാക്കിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്.

Story first published: Sunday, February 27, 2022, 12:01 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+