
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, പരിചയസമ്പന്നനായ മുഹമ്മദ് ഷമി, യുവ താരം മുഹമ്മദ് സിറാജ് എന്നിവര്‍ ചേര്‍ന്നായിരിക്കും. ഇവരില്‍ ബുംറയെക്കുറിച്ചാണ് സുനില്‍ ഗവാസ്‌കറുടെ വമ്പന്‍ പ്രവചനം.
രണ്ടു ടെസ്റ്റുകളുടെ ഈ പരമ്പരയില്‍ ജസ്പ്രീത് ബുംറ രണ്ടു തവണയെങ്കിലും അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുകയാണെങ്കില്‍ ആശ്ചര്യപ്പെടരുത്. ഏതു തരത്തിലുള്ള വിക്കറ്റായാലും അദ്ദേഹം നിങ്ങള്‍ക്കു തുടക്കത്തിലും ഏതു സമയത്തും വിക്കറ്റുകള്‍ നേടിത്തരും. അതില്‍ ഒരു മാറ്റവുമുണ്ടാവുമെന്നും താന്‍ കരുതുന്നില്ലെന്നവു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഒരുപാട് ബൗളര്‍മാരില്ല, പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാര്‍ അവര്‍ക്കു പരിക്കില്ലെങ്കിലും ഇടയ്ക്കു ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടാന്‍ ഇഷ്ടപ്പെടുന്നു. കാരണം ഫാസ്റ്റ് ബൗളര്‍മാരുടെ കരിയറിനു ദൈര്‍ഘ്യം കുറവാണ്. ബാറ്റര്‍മാര്‍ക്കു 35-40 വയസ്സു വരെ കളിക്കളത്തില്‍ തുടരാന്‍ കഴിയും. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ 34-35ന് മുകളില്‍ പ്രായമായ ശേഷം മല്‍സരരംഗത്തു തുടരുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂവെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് ഈ വര്‍ഷമാദ്യം ഇന്ത്യ അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-2നു തോല്‍ക്കുകയും ചെയ്തിരുന്നു. ഒന്നാം ടെസ്റ്റില്‍ ഗംഭീര വിജയം നേടിയ ശേഷമാണ് ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയിലേക്കു വീണത്. ഈ പരമ്പരയ്ക്കു ശേഷമായിരുന്നു വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്.

ഈ പരമ്പരയിലേറ്റ തോല്‍വിയുടെ ക്ഷീണം ശ്രീലങ്കയ്‌ക്കെതിരേ തീര്‍ക്കാനായിരിക്കും ഇന്ത്യന്‍ ടീമിന്റെ ശ്രമം. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ പേസര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. അതുകൊണ്ടു തന്നെ ബുംറ-ഷമി-സിറാജ് എന്നിവരുള്‍പ്പെട്ട ബൗളിങ് നിര ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. കൂടാതെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഫ്‌ളോപ്പായ ബാറ്റര്‍മാര്‍ക്കും നാട്ടിലെ അനുകൂല സാഹചര്യങ്ങളില്‍ ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
കണക്കുകളെടുത്താല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും
വിജയിക്കാന്‍ ലങ്കയ്ക്കായിട്ടില്ല. 20 ടെസ്റ്റുകളാണ് ലങ്ക ഇതുവരെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 11ലും ജയം ഇന്ത്യക്കായിരുന്നു. ഒമ്പതു ടെസ്റ്റുകള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/ ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- ലഹിരു തിരിമന്നെ, ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), പതും നിസങ്ക, ധനഞ്ജയ ഡിസില്‍വ, ആഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ചാമിക കരുണരത്‌നെ, സുരംഗ ലക്മല്‍, ലസിത് എംബുല്‍ദെനിയ, ദുഷ്മന്ത ചമീര, പ്രവീണ്‍ ജയവിക്രമ.


Click it and Unblock the Notifications











