Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: തനിക്കെന്ത് സാധിക്കുമെന്നു സഞ്ജു കാണിച്ചുതന്നു- പുകഴ്ത്തി രോഹിത് ശര്‍മ

ശ്രീലങ്കയ്‌ക്കെതിരേ ധരംശാലയില്‍ നടന്ന രണ്ടാം ടി20ിയില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നാലാം നമ്പറില്‍ ഇറങ്ങിയ സഞ്ജു പതിയെയാണ് തുടങ്ങിയതെങ്കിലും പിന്നീട് തകര്‍ത്തടിച്ചിരുന്നു. 25 ബോളില്‍ 39 റണ്‍സെടുത്താണ് താരം പുറത്തായത്. മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമായിരുന്നു ഇത്.

നേരത്തേ ലഖ്‌നൗവില്‍ നടന്ന ആദ്യ ടി20യിലും സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. അദ്ദേഹത്തിനു പകരം രവീന്ദ്ര ജഡേജയെ ഇന്ത്യ നാലാം നമ്പറില്‍ ഇറക്കുകയായിരുന്നു.

1

ഞങ്ങളുടെ ബാറ്റിങ് യൂണിറ്റില്‍ ധാരാളം പ്രതിഭാശാലികളായ കളിക്കാരുണ്ട്. ഞങ്ങള്‍ അവര്‍ക്കു അവസരം നല്‍കിക്കൊണ്ടിരിക്കും. അതു പരമാവധി മുതലാക്കേണ്ടത് അവര്‍ തന്നെയാണ്. ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ തനിക്കു എത്ര നന്നായി കളിക്കാന്‍ സാധിക്കുമെന്നു സഞ്ജു സാംസണ്‍ കാണിച്ചു തന്നിരിക്കുകയാണ്. നിങ്ങളുടെ അവസഹരങ്ങള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും രണ്ടാം ടി20ക്കു ശേഷം രോഹിത് ശര്‍മ വ്യക്തമാക്കി.

2

ഇവരില്‍ പലരും കഴിവുറ്റ കളിക്കാരാണ്. അവര്‍ക്കു ഗ്രൗണ്ടില്‍ പോയി അതു പ്രകടിപ്പിക്കാനുള്ള അവസരം ആവശ്യമാണ്. ധാരാളം പേര്‍ അവസരം കാത്ത് പുറത്തുനില്‍ക്കുകയാണ്, അവരുടെ സമയവും വൈകാതെ വരുമെന്നും രോഹിത് ശര്‍മ പറഞ്ഞു.
കുറച്ചു കാലമായി ടീമിലും പരിസരത്തുമുള്ള താരങ്ങളെ ഞങ്ങള്‍ക്കു നോക്കേണ്ടതുണ്ട്. ഇവരെല്ലാം ഒരുപാട് പ്രതിഭയുള്ളവരാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.

3

അവര്‍ക്കു അവസരം നല്‍കുകയും ഞങ്ങളുടെ ഭാഗത്തു നിന്നും പിന്തുണ നല്‍കുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ. വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സായിരുന്നു ശ്രേയസില്‍ നിന്നു കണ്ടത്. അവനില്‍ നിന്നും ഇതിനേക്കാള്‍ ഇതില്‍ കൂടുതല്‍ ഇനി ആവശ്യപ്പെടാനില്ല. ജഡ്ഡുവും വളരെ നന്നായി ബാറ്റ് ചെയ്തതായി രോഹിത് കൂട്ടിച്ചേര്‍ത്തു.

4

രണ്ടാം ടി20യില്‍ കുറച്ചു ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും ഡെത്ത് ഓവര്‍ ബൗളിഭ് ഇനിയും മെച്ചപ്പെടാനുണ്ടെന്നു രോഹിത് ശര്‍മ ചൂണ്ടിക്കാട്ടി. ബൗളര്‍മാരോടു പരുഷമായി പെരുമാറാന്‍ ആഗ്രഹിക്കുന്നില്ല. ഇവയെല്ലാം സംഭവിക്കാവുന്ന കാര്യങ്ങളാണ്.

5

ബാറ്റിങ് പവര്‍പ്ലേയിലെ ആദ്യത്തെ കുറച്ച് ഓവറുകളില്‍ ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തു. അവരെ പിടിച്ചുനിര്‍ത്താനും സാധിച്ചു. പക്ഷെ അവസാനത്തെ അഞ്ചോവറില്‍ 80 റണ്‍സ് വിട്ടുകൊടുത്തു. അവസാനത്തെ അഞ്ചോവറില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. പക്ഷെ ആദ്യത്തെ 15 ഓവറില്‍ നമ്മള്‍ നന്നായി ബൗള്‍ ചെയ്തു. പിച്ച് വളരെ മികച്ചതായിരുന്നു, ബാറ്റിലേക്കു ബോള്‍ വളരെ നന്നായി വരുന്നുണ്ടായിരുന്നുവെന്നും രോഹിത് വിശദമാക്കി.

6

184 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് രണ്ടാം ടി20യില്‍ ഇന്ത്യക്കു ലങ്ക നല്‍കിയത്. മറുപടിയില്‍ 17.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ ഒമ്പതില്‍ വച്ച് നായകന്‍ രോഹിത്തിനെയും 44ല്‍ വച്ച് ഇഷാന്‍ കിഷനെയും ഇന്ത്യക്കു നഷ്ടമായിരുന്നു. രോഹിത് ഒരു റണ്‍സും ഇഷാന്‍ 16 റണ്‍സുമാണെടുത്തത്.
എന്നാം മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യ കളിയിലേക്കു തിരിച്ചുവന്നു. 47 ബോളില്‍ 84 റണ്‍സ് ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടിയതോടെ ഇന്ത്യക്കു വിജയപ്രതീക്ഷ കൈവന്നു. ടീം സ്‌കോര്‍ 128ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്. പിന്നീടെത്തിയ രവീന്ദ്ര ജഡേജയും വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. ശ്രേയസ് 44 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കം പുറത്താവാതെ 74 റണ്‍സെടുത്തു. ജഡേജ 18 ബോളില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താവാകെ 45 റണ്‍സുമെടുത്തു.

Story first published: Sunday, February 27, 2022, 9:00 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+