
ആദ്യ ടി20യില്‍ പക്ഷെ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. രണ്ടാം ടി20യില്‍ മോശമല്ലാത്ത പ്രകടനം സഞ്ജു കാഴ്ചവച്ചു. 25 ബോളില്‍ 39 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ മൂന്നാം ടി20യില്‍ ഓപ്പണറായി കളിച്ച സഞ്ജുവിന് 18 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പ്രതിഭയുണ്ടായിട്ടും അതു പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്നു താരത്തിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.

ശ്രീലങ്കയുമായുള്ള മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ ചില മനോഹരമായ ഷോട്ടുകള്‍ കളിച്ചിരുന്നു. പക്ഷെ 18 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ഈ സ്‌കോര്‍ പോരാ. അദ്ദേഹത്തിനു പ്രതിഭയുണ്ട്, പക്ഷെ അതിന് അനുസരിച്ചുള്ള ഔട്ട്പുട്ട് ലഭിക്കുന്നില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സ്ഥാനമുറപ്പിക്കണമെന്നുണ്ടെങ്കില്‍ ഔട്ട്പുട്ട് മെച്ചപ്പെടുത്താന്‍ സഞ്ജു പരിശ്രമിക്കണം. ഇന്ത്യന്‍ ടീമിലേക്കു ഒരുപാട് കളിക്കാര്‍ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അസാധാരണ കഴിവുണ്ടെങ്കല്‍ മാത്രമേ ഈ ടീമില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുകയുള്ളൂവെന്നും ബട്ട് മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ പരിക്കേറ്റ ഇഷാന്‍ കിഷന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറാവുന്നതിനോടൊപ്പം സഞ്ജു സാംസണിനു ഓപ്പണിങിലേക്കും പ്രൊമോഷന്‍ ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ നഷ്ടമായതിനാല്‍ ആംഗര്‍ റോള്‍ ഏറ്റെടുത്ത് മികച്ച ഇന്നിങ്‌സുമായി സഞ്ജുവിന് സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ കഴിയുമായിരുന്നു.

പക്ഷെ 18 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തക്കു പോയ ബോളില്‍ എഡ്ജായി വിക്കറ്റ് കീപ്പര്‍ക്കു സിംപിള്‍ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു ക്രീസ് വിട്ടത്.
റിഷഭ് പന്തും ഇഷാന്‍ കിഷനും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാരായി മാറിയതിനാല്‍ സഞ്ജുവിന് ഇനി അടുത്തൊന്നും ദേശീയ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ ശ്രേയസ് അയ്യരുടെ പ്രകടത്തെ സല്‍മാന്‍ ബട്ട് പുകഴ്ത്തി. ലങ്കന്‍ ടീമിനെ തോല്‍പ്പിക്കാന്‍ ശ്രേയസ് തനിച്ചുതന്നെ ധാരാളമാണെന്നാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയിലെ മൂന്നു കളികളിലും ശ്രേയസ് പുറത്താവാതെ ഫിഫ്റ്റി നേടിയിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

ഇന്ത്യയോടു ഏറ്റുമുട്ടാനുള്ള ശക്തി ശ്രീലങ്കയ്ക്കില്ലായിരുന്നു. ലങ്കന്‍ ടീമിനെ തോല്‍പ്പിക്കാന്‍ ശ്രേയസ് അയ്യര്‍ തനിച്ചു മതിയായിരുന്നതു പോലെയാണ് തോന്നിയത്. പരമ്പരയില്‍ ഒരു തവണ പോലും അദ്ദേഹത്തെ പുറത്താക്കാന്‍ ലങ്കന്‍ ടീമിനു സാധിച്ചില്ല. വളരെയധികം ആത്മവിശ്വാസത്തോടെയും നിയന്ത്രണത്തോടെയുമാണ് ശ്രേയസ് കളിച്ചതെന്നും ബട്ട് വിലയിരുത്തി.
അതേസമയം, ടി20 പരമ്പയിലെ ക്ഷീണം ഇനി ടെസ്റ്റ് പരമ്പരയില്‍ തീര്‍ക്കാനായിരിക്കും ലങ്കയുടെ ശ്രമം. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. മാര്‍ച്ച് നാലു മുതല്‍ മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്.

ഇന്ത്യന്‍ ടെസ്റ്റ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, വിരാട് കോലി, പ്രിയങ്ക് പഞ്ചാല്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സൗരഭ് കുമാര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.


Click it and Unblock the Notifications











