'ഇനിയും രണ്ട് ടീമിനെയെങ്കിലും പ്രഖ്യാപിക്കാനാവും, ഏത് വലിയ ടൂര്‍ണമെന്റും ജയിക്കും'- ഹര്‍ദിക് പാണ്ഡ്യ
കൊളംബോ: മൂന്നാം ഏകദിനത്തില്‍ തോറ്റെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയില്‍ 2-1നാണ് ഇന്ത്യ പരമ്പര നേടിയത്. സീനിയര്‍ ടീം ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ബി ടീമുമായാണ് ഇന്ത്യ ശ്രീലങ്കയില്‍ പരമ്പര നേടിയത്. ഇന്ത്യയെ സംബന്ധിച്ച് യുവതാരങ്ങളുടെ വലിയ നിര തന്നെ ടീമിലുണ്ട്.
ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള അതിശക്തരായ യുവതാരങ്ങളാണ് തങ്ങളെന്ന് അതിവേഗം തന്നെ അവര്‍ തെളിയിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇനിയും രണ്ട് ടീമിനെ പ്രഖ്യാപിക്കാന്‍ ഇന്ത്യക്കാവുമെന്നും ഏത് വലിയ ടൂര്‍ണമെന്റും ഇന്ത്യക്ക് ജയിക്കാനാവുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ.

പ്രതിഭാശാലികളുടെ വലിയ നിര
'നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ മികവ് നോക്കുക. ഇൗ താരങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ ടീമുകളെക്കൂടി തിരഞ്ഞെടുക്കാനാവും. ഏത് വലിയ ടൂര്‍ണമെന്റ് ജയിക്കാനും ഇന്ത്യക്ക് സാധിക്കും'-ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. ടി20 ലോകകപ്പ് വരാനിരിക്കെ സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,പൃഥ്വി ഷാ,സഞ്ജു സാംസണ്‍ തുടങ്ങിയവരെല്ലാം മികവ് കാട്ടുന്നത് ഇന്ത്യക്ക് പ്രതീക്ഷയുണ്ടാക്കുന്നു. പരിക്കേറ്റാലും ഉത്തമ പകരക്കാരെ കണ്ടെത്താന്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്താന്‍ യുവതാരങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ്.

നിരാശപ്പെടുത്തി ഹാര്‍ദിക്
ശ്രീലങ്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവെച്ചത്. മൂന്ന് മത്സരത്തിലും തിളങ്ങാന്‍ ഹാര്‍ദിക്കിനായില്ല. പരിക്കിന് ശേഷം അദ്ദേഹം ഏറെ നാളുകള്‍ പന്തെറിഞ്ഞിരുന്നില്ല. ഇടവേളക്ക് ശേഷം ബൗളിങ് പുനരാരംഭിച്ചത് ശ്രീലങ്കന്‍ പരമ്പരയിലൂടെയായിരുന്നു. എന്നാല്‍ നന്നായി റണ്‍സ് വിട്ടുകൊടുത്ത ഹര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിനും മൂന്നാം ഏകദിനത്തില്‍ 19 റണ്‍സുമാണ് ഹര്‍ദിക് നേടിയത്.
IND vs SL: ടി20 പരമ്പരക്ക് നാളെ തുടക്കം, സഞ്ജു സാംസണോ ഇഷാനോ? സാധ്യതാ ഇലവന്‍ 11 ഇതാ

ടി20 പരമ്പര ഹര്‍ദിക്കിന് നിര്‍ണ്ണായകം
ഇന്ത്യയുടെ ഏക പേസ് ഓള്‍റൗണ്ടറെന്ന പരിഗണന ഹര്‍ദിക്കുനുണ്ട്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. ടി20 ലോകകപ്പ് അടുക്കുമ്പോള്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന താരമാണ് ഹര്‍ദിക്ക്. അതിനാല്‍ത്തന്നെ മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന് തിരിച്ചുവരേണ്ടതുണ്ട്. എന്നാല്‍ പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications