Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: അഞ്ച് താരങ്ങള്‍ക്ക് ഒരുമിച്ച് അരങ്ങേറ്റം, സാഹസം വേണ്ടിയിരുന്നില്ല, വിമര്‍ശിച്ച് ഗവാസ്‌കര്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യക്ക് പിഴച്ചു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യ രണ്ട് മത്സരത്തിലെ ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. അഞ്ച് താരങ്ങളും അരങ്ങേറ്റ താരങ്ങളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മികച്ച തുടക്കം ലഭിച്ചെങ്കിലും മഴ വില്ലനായതോടെ 225 എന്ന സ്‌കോറിലേക്ക് ഇന്ത്യ ഒതുങ്ങി. തോല്‍വി വഴങ്ങേണ്ടി വന്നതോടെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.


ഇത് ഇന്ത്യന്‍ ക്രിക്കറ്റിലില്ലാത്ത രീതിയാണ്

ഇത് ഇന്ത്യന്‍ ക്രിക്കറ്റിലില്ലാത്ത രീതിയാണ്

'ഇതൊരുതരം പുതിയ പദ്ധതിയാണ്. കളിച്ച് മികവ് കാട്ടിയാല്‍ മാത്രം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിലേക്കെത്തിയപ്പോള്‍ പരമ്പര നേടിക്കഴിഞ്ഞാല്‍ ബെഞ്ചിലുള്ളവര്‍ക്കെല്ലാം അവസരം നല്‍കാം എന്ന നിലയിലേക്ക് മാറി. ദീപക് ചഹാര്‍ രണ്ടാം മത്സരത്തിലൂടെ തന്റെ ഓള്‍റൗണ്ട് മികവ് തെളിയിച്ചതാണ്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോയെന്നറിയില്ല ഭുവനേശ്വര്‍ കുമാര്‍ ഒരിക്കല്‍ ഇന്ത്യക്കായി മികച്ച ബാറ്റിങ് പ്രകടനം നടത്തി വിജയം നേടിക്കൊടുത്തു. എന്നാല്‍ അവനെ ഓള്‍റൗണ്ടറായി വളര്‍ത്താന്‍ ഒന്നും ചെയ്തില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ അവനെ അവഗണിക്കുകയാണ് ചെയ്തത്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ദ്രാവിഡിന് അഭിനന്ദനവും വിമര്‍ശനവും

ദ്രാവിഡിന് അഭിനന്ദനവും വിമര്‍ശനവും

അഞ്ച് താരങ്ങള്‍ക്ക് ഒരുമിച്ച് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നടപടിക്ക് വലിയൊരു വിഭാഗം കൈയടിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ തോല്‍വി ചൂണ്ടിക്കാട്ടി വിമര്‍ശനവും ഉയരുന്നുണ്ട്. മോശം ഫോമിലുള്ള മനീഷ് പാണ്ഡെ,ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയതും കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയതുമെല്ലാം ഒരു വിഭാഗം ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കി.

അരങ്ങേറ്റക്കാരുടെ പ്രകടനം ഇങ്ങനെ

അരങ്ങേറ്റക്കാരുടെ പ്രകടനം ഇങ്ങനെ

രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ശരിവെച്ച് അരങ്ങേറ്റ താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെച്ചു. സഞ്ജു സാംസണ്‍ (46),നിധീഷ് റാണ (7),കൃഷ്ണപ്പ ഗൗതം (2),രാഹുല്‍ ചഹാര്‍ (13),ചേതന്‍ സക്കറിയ (0*) എന്നിങ്ങനെയാണ് അരങ്ങേറ്റക്കാരുടെ സ്‌കോറുകള്‍. ചേതന്‍ സക്കറിയ രണ്ട് വിക്കറ്റും രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും സ്വന്തമാക്കി. നിധീഷ് റാണ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല.

Story first published: Saturday, July 24, 2021, 13:03 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+