IND vs SL: ടി20 പരമ്പരക്ക് നാളെ തുടക്കം, സഞ്ജു സാംസണോ ഇഷാനോ? സാധ്യതാ ഇലവന്‍ 11 ഇതാ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരക്ക് നാളെ തുടക്കം. മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മൂന്നാം ഏകദിനത്തില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാവും ആതിഥേയരായ ശ്രീലങ്ക ഇറങ്ങുക. നിരവധി യുവ പ്രതിഭകള്‍ അവസരം കാത്ത് ഇരു ടീമിലുമുണ്ട്. ഏകദിന പരമ്പര കൈവിട്ട് ശ്രീലങ്കയ്ക്ക് തട്ടകത്തില്‍ അഭിമാനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ദേവ്ദത്ത് അരങ്ങേറ്റം കുറിച്ചേക്കും
ഏകദിന പരമ്പരയില്‍ ഏഴ് താരങ്ങള്‍ക്ക് ഇന്ത്യ അരങ്ങേറാന്‍ അവസരം നല്‍കിയപ്പോഴും ദേവ്ദത്ത് പടിക്കലിന് അവസരം നല്‍കിയിരുന്നില്ല. അതിനാല്‍ത്തന്നെ ദേവ്ദത്ത് പടിക്കലിന് ടി20 പരമ്പരയില്‍ അവസരം നല്‍കിയേക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് ഇന്ത്യയുടെ സജീവ പരിഗണനയിലുള്ള താരമാണ് ദേവ്ദത്ത്. അതിനാല്‍ത്തന്നെ ഓപ്പണറായി ശിഖര്‍ ധവാനൊപ്പം ദേവ്ദത്ത് എത്തിയേക്കും. പൃഥ്വി ഷായെ ഇംഗ്ലണ്ടില്‍ പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരനായി അയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

സഞ്ജുവോ-ഇഷാനോ? ആര് വിക്കറ്റ് കാക്കും
വിക്കറ്റ് കീപ്പറായി ആരെ വേണമെന്നതാണ് ഇന്ത്യന്‍ ടീമിലെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രധാന ചോദ്യം. സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍ എന്നിവരാണ് അവസരം തേടുന്നത്. ഇരുവരും ലഭിച്ച അവസരത്തില്‍ നന്നായി തിളങ്ങി. ഇഷാന്‍ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. സഞ്ജു അരങ്ങേറ്റ ഏകദിനത്തില്‍ 46 റണ്‍സുമായി മടങ്ങി. ഇരുവരെയും ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നതിനാല്‍ ആര്‍ക്കാവും മുഖ്യ പരിഗണന ലഭിക്കുമെന്ന് കണ്ടറിയണം.

ചേതന്‍ സക്കറിയക്കും അവസരം ലഭിച്ചേക്കും
അരങ്ങേറ്റ ഏകദിനത്തില്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയ ചേതന്‍ സക്കറിയക്ക് ടി20 പരമ്പരയിലും അവസരം ലഭിച്ചേക്കും. ഹര്‍ദിക് പാണ്ഡ്യ മോശം ഫോമിലുള്ളതിനാല്‍ മൂന്ന് പേസര്‍മാരെ ഇന്ത്യ പരിഗണിച്ചേക്കും. അങ്ങനെയാണെങ്കില്‍ ചേതന് അവസരം ലഭിക്കാന്‍ സാധ്യതയേറെയാണ്. രണ്ട് പേസര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ ദീപക് ചഹാറിനും ഭുവനേശ്വര്‍ കുമാറിനുമാവും അവസരം. യുസ് വേന്ദ്ര ചഹാലിനൊപ്പം വരുണ്‍ ചക്രവര്‍ത്തിക്കും അവസരം ലഭിക്കാനാണ് സാധ്യത.
സാധ്യതാ 11: ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, ചേതന്‍ സക്കറിയ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications