IND vs SL: ഇന്ത്യ ഭയന്നത് സംഭവിച്ചു! ടി20 പരമ്പരയില്‍ പ്രമുഖ താരമില്ല- തിരിച്ചുവരവ് ഐപിഎല്ലില്‍
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കു തൊട്ടുമുമ്പ് ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയേകിക്കൊണ്ട് പ്രമുഖ പേസര്‍ ദീപക് ചാഹര്‍ പിന്‍മാറിയിരിക്കുകയാണ്. കാല്‍പ്പേശിക്കേറ്റ പരിക്കു കാരണമാണ് അദ്ദേഹത്തിനു ലങ്കയുമായുള്ള പരമ്പര നഷ്ടമായത്. ചാഹര്‍ ഈ പരമ്പരയില്‍ കളിക്കുമോയെന്ന കാര്യം നേരത്തേ തന്നെ സംശയത്തിലായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഞായറാഴ്ച വൈകീട്ട് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20ക്കിടെയാണ് ചാഹറിനു പരിക്കേല്‍ക്കുന്നത്. വിന്‍ഡീസ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു ഇത്.

ഉജ്ജ്വലമായി ബൗള്‍ ചെയ്തു കൊണ്ടിരുന്ന ചാഹര്‍ ആദ്യത്തെ രണ്ടു വിക്കറ്റും വീഴ്ത്തി ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു. ഇതിനിടെയാണ് ബൗള്‍ ചെയ്യാനുള്ള റണ്ണപ്പിനിടെ താരത്തിനു പേശീവലിവ് അനുഭവപ്പട്ടെത്. തുടര്‍ന്ന് മുടന്തിയ ചാഹര്‍ വേദന കാരണം ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്നു. മെഡിക്കല്‍ സംഘം അദ്ദേഹത്തെ പുറത്തേക്കു കൊണ്ടു പോവുകയുമായിരുന്നു. ഓവര്‍ പൂര്‍ത്തിയാക്കാനാവാതെയാണ് അന്നു ചാഹര്‍ ഗ്രൗണ്ട് വിട്ടത്.

ദീപക് ചാഹറിന്റെ പരിക്ക് ഗൗരവമുള്ളതാണെന്നു അന്നു തന്നെ സംശയമുണ്ടായിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമാവുകയും ചെയ്തിരിക്കുകയാണ്. ബിസിസിഐ ഒഫീഷ്യലാണ് ചാഹറിന്റെ പിന്മാറ്റത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ദീപക് ചാഹര്‍ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പൂര്‍വ്വ സ്ഥിതിയിലേക്കു മടങ്ങിയെത്താനുള്ള ശ്രമങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരം പൂര്‍ത്തിയാക്കുമെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ 15ാം സീസണിനു മുമ്പ് ഇന്ത്യന്‍ ടീമിന്റെ അവസാനത്തെ പരമ്പര കൂടിയാണ് ശ്രീലങ്കയുമായിട്ടുള്ളത്. അതുകൊണ്ടു തന്നെ ദീപക് ചാഹറിനെ അടുത്തതായി ഐപിഎല്ലിലാവും കാണാന്‍ സാധിക്കുക. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് അദ്ദേഹം. കഴിഞ്ഞ സീസണിനു ശേഷം ചാഹറിനെ സിഎസ്‌കെ നിലനിര്‍ത്തിയിരുന്നില്ല. പക്ഷെ മെഗാ ലേലത്തില്‍ ഇത്തവണത്തെ ഏറ്റവുമുയര്‍ന്ന രണ്ടാതമത്തെ തുകയായ 14 കോടി രൂപയ്ക്കു താരത്തെ സിഎസ്‌കെ ടീമിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയ ദീപക് ചാഹറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ തിരഞ്ഞെടുത്തത് 18 അംഗ സംഘത്തെയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്കു മടങ്ങിയെത്തിയതിനാല്‍ ചാഹറിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കാനിടയില്ല. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരെല്ലാം പേസര്‍മാരായി ഇന്ത്യന്‍ സംഘത്തിലുണ്ട്.

ഇന്ത്യയുടെ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications