Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യക്കു തിരിച്ചടി, ഇഷാന്‍ ആശുപത്രിയില്‍! പകരക്കാരനായി ഈ താരം കളിച്ചേക്കും

ശ്രീലങ്കയ്‌ക്കെതിരേ ഇന്നു വൈകീട്ട് നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു അപ്രതീക്ഷിത തിരിച്ചടി. യുവ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷന്‍ പരിക്കു കാരണം ഈ മല്‍സരത്തില്‍ കളിച്ചേക്കില്ലെന്നു സൂചന. രണ്ടാം ടി20ക്കിടെ ബാറ്റ് ചെയ്യവെ ഹെല്‍മറ്റില്‍ ബോള്‍ കൊണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു പരിക്കുപറ്റിയത്.

ലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ ബൗണ്‍സറിനെതിരേ പുള്‍ ഷോട്ട് കളിക്കാനുള്ള ഇഷാന്റെ ശ്രമം പാളുകയായിന്നു. ബോള്‍ നേരെ ഹെല്‍മറ്റിന്റെ മുന്നിലാണ് പതിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ സംഘം ഗ്രൗണ്ടിലെത്തി താരത്തെ പരിശോധിച്ചിരുന്നു. ബാറ്റിങ് പുനരാരംഭിച്ചെങ്കിലും വൈകാതെ തന്നെ ഇഷാന്‍ പുറത്താവുകയുമായിരുന്നു.

1

തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ ഇഷാന്‍ കിഷനെ ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരത്തെ സിടി സ്‌കാനിങിനു വിധേയനാക്കിയതായും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ഡോക്ടര്‍ അറിയിച്ചു.
പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമായിട്ടില്ല. ഇതോടെ മൂന്നാം ടി20യില്‍ ഇഷാന്‍ കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്‍ ധൃതി പിടിച്ച് താരത്തെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കാന്‍ സാധ്യത കുറവാണ്.

2

ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലായിരുന്നു ഇഷാന്‍ കിഷന്റെ തലയില്‍ ബൗണ്‍സര്‍ പതിച്ചത്. 145 കിമിക്കു മുകളില്‍ വേഗതയില്‍ പന്തെറിഞ്ഞ ലഹിരു കുമാരയ്‌ക്കെതിരേ പുള്‍ ഷോട്ട് കളിക്കാനുള്ള താരത്തിന്റെ ശ്രമമാണ് പാളിയത്. കുത്തിയുയര്‍ന്ന ബൗണ്‍സറിനെതിരേ ഇഷാന്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ബോളിന്റെ ലൈന്‍ മിസ്സ് ചെയ്യുകയായിരുന്നു. ഇതോടെ പന്ത് നേരെ ഹെല്‍മറ്റില്‍ ശക്തമായി പതിക്കുകയും ചെയ്തു.

3

ഇഷാന്‍ 14 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു സംഭവം. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്നു അറിയിച്ച താരം ബാറ്റിങ് തുടരുകയായിരുന്നു. പക്ഷെ സ്‌കോറിലേക്കു രണ്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം കുമാരയുടെ തന്നെ ബൗളിങില്‍ ഇഷാന്‍ പുറത്താവുകയുമായിരുന്നു.

4

ഔട്ടായി മടങ്ങിയെത്തിയ ശേഷം പവലിയനില്‍ വച്ച് ചില അസാസ്ഥ്യങ്ങള്‍ ഇഷാന്‍ കിഷന്‍ പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിങിനു ശേഷം താരത്തോടു നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
പരിക്കു കാരണം ഇതിനകം തന്നെ മൂന്നു താരങ്ങളെ ഇന്ത്യക്കു ഈ പരമ്പരയില്‍ നഷ്ടമായിട്ടണ്ട്. സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്വാദ്, ദീപക് ചാഹര്‍ എന്നിവരാണ് പരിക്കിനെ തുടര്‍ന്നു നഷ്ടമയാത്.

5

മൂന്നാം ടി20യില്‍ ഇഷാന്‍ പുറത്തിരിക്കുകയാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. ഇഷാനു പകരം മായങ്ക് അഗര്‍വാള്‍ ഓപ്പണറായി ടീമിലേക്കു വരികയും ചെയ്യും. റുതുരാജ് നേരത്തേ പരിക്കേറ്റു പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെ ടീമിലേക്കു വന്ന താരമാണ് മായങ്ക്.

6

ഇഷാനെക്കൂടാതെ ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് ചണ്ഡിമലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാം ടി20ക്കിടെ തന്നെയാണ് താരത്തിനും പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യവെ ചണ്ഡിമലിന്റെ കൈവിരലിനു പരിക്കേല്‍ക്കുകയായിരുന്നു.
കൈവിരലിനു പരിക്കേറ്റതു കാരണം ചണ്ഡിമലിനെയും ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കാംഗ്ര ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു.

Story first published: Sunday, February 27, 2022, 11:03 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+