
വെടിക്കെട്ട് ബാറ്റര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ ഒഴിവാക്കിയാണ് ദസുന്‍ ഷനകയ്ക്കു കീഴില്‍ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ തിരഞ്ഞെടുത്തത്. പരിക്കു കാരണമാണ് ഫെര്‍ണാണ്ടോയ്ക്കു പരമ്പര നഷ്ടമായത്. താരത്തിന്റെ പരിക്ക് അത്ര നിസാരമല്ലെന്നാണ് വിവരം. മാസങ്ങളോളം ഫെര്‍ണാണ്ടോയ്ക്കു കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നേക്കും.
നേരത്തേ സസ്‌പെന്‍ഷനിലായിരുന്ന ധനുഷ്‌ക ഗുണതിലകയെ ഇന്ത്യക്കെതിരായ പരമ്പരയില്‍ ലങ്കന്‍ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ലങ്കന്‍ സംഘത്തിലുണ്ടായിരുന്ന മൂന്നു പേര്‍ നാട്ടിലേക്കു മടങ്ങും. ഫെര്‍ണാണ്ടോയെക്കൂടാതെ നുവാന്‍ തുഷാര, രമേഷ് മെന്‍ഡിസ് എന്നിവര്‍ക്കാണ് പരിക്കു കാരണം ഇന്ത്യന്‍ പര്യടനം നഷ്ടമായത്.

ശ്രീലങ്കന്‍ ടി20 ടീം
ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലെന്‍ക (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചാണ്ഡിമല്‍, ധനുഷ്‌ക ഗുണതിലക, കാമില്‍ മിഷാര, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ബിനുര ഫെര്‍ണാണ്ടോ, ഷിറാന്‍ ഫെര്‍ണാണ്ടോ, മഹീഷ് തീക്ഷണ, ജെഫ്രി വാന്‍ഡര്‍സേ, പ്രവീണ്‍ ജയവിക്രമ, അഷിയാന്‍ ഡാനിയേല്‍.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം
ടി20 പരമ്പര
ആദ്യ മല്‍സരം- ഫെബ്രുവരി 24 (വേദി ലഖ്‌നൗ)
രണ്ടാമത്തെ മല്‍സരം- ഫെബ്രുവരി 26 (വേദി ധര്‍മശാല)
മൂന്നാമത്തെ മല്‍സരം- ഫെബ്രുവരി 27 (വേദി ധര്‍മശാല).
രാത്രി ഏഴു മണിക്കാണ് മൂന്നു കളികളും തുടങ്ങുന്നത്.
ടെസ്റ്റ് പരമ്പര
ആദ്യ ടെസ്റ്റ്- മാര്‍ച്ച് നാലു മുതല്‍ എട്ട് വരെ (വേദി മൊഹാലി).
രണ്ടാം ടെസ്റ്റ്- മാര്‍ച്ച് 12 മുതല്‍ 16 വരെ (വേദി ബെംഗളൂരു).

ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കി തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ ടീം ഇന്ത്യയിലേക്കു വിമാനം കയറുന്നത്. ഓസ്‌ട്രേലിയയില്‍ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ലങ്ക കളിച്ചത് പരമ്പര 4-1നു ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. എങ്കിലിലും പൊരുതിയാണ് ലങ്ക കീഴടങ്ങിയത്. അവസാന കളിയില്‍ അഞ്ചു വിക്കറ്റിനു ജയിച്ച ലങ്കയ്ക്കു ഓസീസിന്റെ തൂത്തുവാരല്‍ തടയാന്‍ സാധിക്കുകയും ചെയ്തു.
പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ടൈയില്‍ കലാശിച്ചിരുന്നു. തുടര്‍ന്നു സൂപ്പര്‍ ഓവറിലായിരുന്നു ഓസീസ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ആദ്യ കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 20 റണ്‍സിന് ഓസീസ് ജയിച്ചപ്പോള്‍ മൂന്നും നാലും ടി20കളില്‍ ആറു വിക്കറ്റിനായിരുന്നു അവര്‍ വിജയം പിടിച്ചെടുത്തത്.

ഇന്ത്യയുടെ ടി20
ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.


Click it and Unblock the Notifications