Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: രോഹിത്തിന് കൈ കൊടുക്കുന്നത് പോലും സൂക്ഷിക്കണം! മുന്നറിയിപ്പുമായി കൈഫ്

ഇന്ത്യയുടെ പുതിയ നായകന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മധ്യനിര ബാറ്ററും ഫീല്‍ഡിങിലെ സൂപ്പര്‍ താരവുമായ മുഹമ്മദ് കൈഫ്. രോഹിത്തിനു കീഴില്‍ തുടര്‍ വിജയങ്ങളുമായി കുതിക്കുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായി മൂന്നു പരമ്പരകളാണ് ഇന്ത്യ തൂത്തുവാരിയത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയാണ് ഹിറ്റ്മാനും സംഘവും തുടങ്ങിയത്.

1

പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന, ടി20 പരമ്പരകളാണ് രോഹിത്തിനു കീഴില്‍ ഇന്ത്യയിറങ്ങിയത്. ഇവയിലും ടീം സമ്പൂര്‍ണ വിജയം കൊയ്യുകയായിരുന്നു. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേയും പരമ്പര തൂത്തുവാരലിന്റെ വക്കിലാണ് ടീം ഇന്ത്യ. ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കിക്കഴിഞ്ഞു.

2

ട്വിറ്ററിലൂടെയാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ മുഹമ്മദ് കൈഫ് അഭിനന്ദിച്ചത്. ഈ കാലത്തു രോഹിത് ശര്‍മയ്ക്കു കൈ കൊടുക്കുന്നതു പോലും ശ്രദ്ധിക്കണം. തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി മാറ്റുകയാണ്. ശ്രേയസ് അയ്യരെ മൂന്നാം നമ്പറില്‍ ഇറക്കി, കളിക്കരുടെ റൊട്ടേഷന്‍, ബൗളിങിലെ മാറ്റങ്ങള്‍. കളിക്കളത്തില്‍ രോഹിത്തിന്റെ ഓരോ നീക്കവും മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയാണ് എന്നാണ് കൈഫ് ട്വിറ്ററില്‍ കുറിച്ചത്.

3

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനേറ്റെടുത്തത്. ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം വിരാട് കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് നായകസ്ഥാനത്തേത്തു വന്നത്.
ലോകകപ്പിലെ റണ്ണറപ്പുകള്‍ കൂടിയായ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയായിരുന്നു രോഹിത്തിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. മൂന്നു ടി20കളുടെ പരമ്പര തൂത്തൂവാരിക്കൊണ്ട് രോഹിത് തുടക്കം ഗംഭീരമാക്കി മാറ്റി.

4

സൗത്താഫ്രിക്കന്‍ പര്യടനമായിരുന്നു അടുത്തതായി ഇന്ത്യന്‍ ടീമിനു മുന്നിലുണ്ടായിരുന്നത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ കളിക്കേണ്ടിയിരുന്നത്. പക്ഷെ പരിക്കു കാരണം രോഹിത്തിന് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു. ഇതോടെ കെഎല്‍ രാഹുല്‍ നായകസ്ഥാനമേറ്റെടുക്കുകയായിരുന്നു. ഈ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു.

5

വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന, 20 പരമ്പരകളില്‍ രോഹിത് നായകസ്ഥാനത്തേക്കു വന്നതോടെ ഇന്ത്യ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ഇതോടെ വിന്‍ഡീസിനെ ഏകദിനത്തില്‍ തൂത്തുവാരിയ ആദ്യ ഇന്ത്യന്‍ നായകനായും ഹിറ്റ്മാന്‍ മാറി.
പിന്നാലെ നടന്ന ടി20 പരമ്പരയിലും വിന്‍ഡീസിനെ ഇന്ത്യ നിലംതൊടീച്ചില്ല. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും ഇന്ത്യ പോക്കറ്റിലാക്കി. ശ്രീലങ്കയ്‌ക്കെതിരേയും ആദ്യ രണ്ടു ടി20കളിലം ജയിച്ച് ഹിറ്റ്മാന്റെ ഇന്ത്യ അപരാജിത കുതിപ്പ് തുടരുകയാണ്.

6

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മിടുക്ക് നേരത്തേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം ലോകം പല തവണ കാണുകയും കൈയടിച്ചതുമാണ്. ഇപ്പോള്‍ ദേശീയ ടീമിലും തന്റെ നേതൃപാടവം അദ്ദേഹം ആവര്‍ത്തിക്കുകയാണ്. ബാറ്റിങ് ഓര്‍ഡറിലെ അസാധാരണ മാറ്റങ്ങളും ബൗളിങിലെ സര്‍പ്രൈസ് നീക്കങ്ങളും കൊണ്ട് രോഹിത് വീണ്ടും ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.

7

ശ്രീലങ്കയ്‌ക്കെതിരായ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ ഇറങ്ങുകയെന്നു രോഹിത് ശര്‍മ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. 27 കളിക്കാരെ ഞങ്ങള്‍ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു, ഇനിയും കൂടുതല്‍ പേരുണ്ടായേക്കാം. നിങ്ങള്‍ ഒരു പരമ്പര വിജയിക്കുമ്പോള്‍ അവസരങ്ങള്‍ ലഭിക്കാതെ പോവുന്ന ചില കളിക്കാരുണ്ട്. ചിലര്‍ക്കു ടെസ്റ്റില്‍ കളിക്കേണ്ടിവരും. എല്ലാവരെയും ഞങ്ങള്‍ക്കു ശ്രദ്ധിക്കേണ്ടിവരും. ശാരീരികമായി മാത്രമല്ല കളിക്കാരെ സംബന്ധിച്ച് മാനസികമായ കാര്യങ്ങളും പ്രധാനം തന്നെയാണ്. ദിവസാവസാനം ഞങ്ങള്‍ ജയിക്കുന്നത് തുടരുകയും പോസിറ്റീവ് വൈബ് ടീമില്‍ നിലനിര്‍ത്തുകയും വേണമെന്നും രോഹിത് വിശദമാക്കിയിരുന്നു.

Story first published: Sunday, February 27, 2022, 16:08 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+