Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യക്കു ഇരട്ടപ്രഹരം, ചാഹറിനു പിറകെ സൂര്യയും പുറത്ത്! ടി20 പരമ്പര കളിക്കില്ല

ശ്രീലങ്കയ്‌ക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കു മുമ്പ് ടീം ഇന്ത്യക്കു ഇരട്ടപ്രഹരം. പേസര്‍ ദീപക് ചാഹറിനു പിന്നാലെ മധ്യനിരയിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ സൂര്യകുമാര്‍ യാദവും ടി20 പരമ്പരയില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു നിര്‍ണാടക താരങ്ങളെ ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ചാഹറിനു പരിക്കു കാരണം ടി20 പരമ്പരയില്‍ കളിക്കാനാവില്ലെന്നു ബിസിസിഐ അറിയിച്ചത്. ഇതിന്റെ നിരാശ മാറുംമുമ്പാണ് സൂര്യയും പരമ്പരയ്ക്കില്ലെന്നു ബിസിസിഐയുടെ അറിയപ്പ് വന്നത്.

1

ആദ്യ ടി20ക്കു മുന്നോടിയായി ലഖ്‌നൗവിലെത്തിയ ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച ആദ്യ പരിശീലന സെഷന്‍ സംഘടിപ്പിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് ഇതില്‍ പങ്കെടുക്കുകയും ചെയ്തിന്നു. എന്നാല്‍ പരിശീലനത്തിനിടെ കൈയ്ക്കു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു താരം ഇതു ഇന്ത്യയുടെ മെഡിക്കല്‍ സംഘത്തെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ സൂര്യയുടെ കൈയ്ക്കു അത്ര സാരമല്ലാത്ത പരിക്കുള്ളതായി മെഡിക്കല്‍ സംഘം കണ്ടെത്തുകയും വിശ്രമം നിര്‍ദേശിക്കുകയുമായിരുന്നു. മൂന്നാഴ്ചയെങ്കിലും താത്തിനു വിശ്രമം വേണ്ടി വരും. ഇതോടെ ഐപിഎല്ലില്‍ ഇനി മുംബൈ ഇന്ത്യന്‍സിനോടൊപ്പമായിരിക്കും 31 കാരായ സൂര്യയെ കാണാന്‍ സാധിക്കുകയെന്നുറപ്പായിരിക്കുകയാണ്.

2

വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെയാണ് സൂര്യകുമാര്‍ യാദവിനു പരിക്കേറ്റതെന്നാണ് വിവരം. ഈ കളിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ കൈയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. പക്ഷെ ഈ സമയത്ത് അദ്ദേഹത്തിനു അത്ര വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ കളിക്കളത്തില്‍ തുടരുകയും ചെയ്തിരുന്നു.

3

ഈ മല്‍സരത്തില്‍ ഇന്ത്യ മിന്നുന്ന വിജയം നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യയായിരുന്നു. 31 ബോളില്‍ 65 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തെ കതേടിയെത്തിയിരുന്നു.

4

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പരിക്കു കാരണം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും നേരത്തേ തന്നെ പിന്‍മാറിയിരുന്നു. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്കു ഇന്ത്യ വിശ്രമം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിക്ക് വില്ലനായതിനെ തുടര്‍ന്നു സൂര്യകുമാര്‍ യാദവ്, ദീപക് ചാഹര്‍ എന്നിവരുടെയും സേവനം ടി20 പരമ്പരയില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്്.

5

സൂര്യകുമാര്‍ യാദവ്, ദീപക് ചാഹര്‍ എന്നിവരുടെ പിന്‍മാറ്റത്തോടെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘം 18ല്‍ നിന്നും 16ലേക്കു ചുരങ്ങിയിരിക്കുകയാണ്. എങ്കിലും ഇവര്‍ക്കു പകരക്കാരെ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ കാരണമാണിത്.
സൂര്യക്കു പകരം അഞ്ചാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യര്‍ കളിക്കാനാനാണ് സാധ്യത. വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇറങ്ങിയേക്കും. ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

6

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മല്‍സരത്തിനിടെ തന്നെയാണ് ദീപക് ചാഹറിനും പരിക്കേറ്റത്. വിന്‍ഡീസിന്റെ ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നു ഇത്. ബൗള്‍ ചെയ്യാനുള്ള റണ്ണപ്പിനിടെ ചാഹറിന്റെ കാല്‍പേശിക്കു വേദനയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടിലിരുന്ന അദ്ദേഹം ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ ചാഹറിനു കഴിഞ്ഞതുമില്ല.
സൂര്യയെപ്പോലെ തന്നെ ഐപിഎല്ലിലൂടെ തന്നെയായിരിക്കും ചാഹറിന്റെയും മടങ്ങിവരവ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണിലും ചാഹര്‍ സിഎസ്‌കെയിലായിരുന്നു. സീസണിനു ശേഷം ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും മെഗാ ലേലത്തില്‍ 14 കോടി രൂപയ്ക്കു ചാഹറിനെ സിഎസ്‌കെ തിരികെ കൊണ്ടുവരികയായിരുന്നു.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

Story first published: Wednesday, February 23, 2022, 10:35 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+