For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ടി20 ഓപ്പണറായി ആരാണ് ബെസ്റ്റ്? മത്സരിച്ച് നാല് പേര്‍! ഗംഭീര്‍ പിന്തുണക്കുക ആരെ?

മുംബൈ: ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ തലമുറ മാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. ടി20 ലോകകപ്പ് കിരീട നേട്ടത്തോടെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിച്ചതോടെ ഇനി യുവതാരങ്ങളുടെ നിരയാവും ടി20യില്‍ ഇന്ത്യക്കായി ഉണ്ടാവുക. രോഹിത് ശര്‍മ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെ ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ ഇനി ടി20യില്‍ നയിക്കുക. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്തുമ്പോഴും ഹാര്‍ദിക്കിനെ തന്നെയാവും പിന്തുണക്കുക.

എന്നാല്‍ ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം ടി20യില്‍ ഓപ്പണറായി ആരൊക്കെ വേണമെന്നതാണ്. രോഹിത് ശര്‍മ കളമൊഴിഞ്ഞതോടെ ഓപ്പണര്‍ സ്ഥാനത്തിനായി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. യശ്വസി ജയ്‌സ്വാളിന് ഓപ്പണര്‍ സ്ഥാനം ഉറപ്പാണ്. ഇടം കൈയന്‍ ഓപ്പണര്‍ സമീപകാലത്തായി ഏറ്റവും മികച്ച ഫോമില്‍ ടി20 കളിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ ഓപ്പണര്‍ റോളില്‍ സീറ്റുറപ്പിച്ചുവെന്ന് നിസംശയം പറയാം.

2023 മുതലുള്ള കണക്ക് പ്രകാരം പവര്‍പ്ലേയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന മൂന്നാമത്തെ താരമാണ് ജയ്‌സ്വാള്‍. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറാവാന്‍ കഴിവുള്ള താരമാണ്. ഇടം കൈയന്‍ ഓപ്പണറായി ജയ്‌സ്വാള്‍ ഇറങ്ങുമ്പോള്‍ ഒപ്പം ആരാണെന്നതാണ് ചോദ്യം. ശുബ്മാന്‍ ഗില്ലാണ് അവസരം തേടുന്ന ഒരാള്‍. ഇന്ത്യക്കായി ടി20 സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ശുബ്മാന്‍ ഗില്‍.

എന്നാല്‍ പതിയെ തുടങ്ങി പിന്നീട് റണ്‍സുയര്‍ത്തുന്നതാണ് ശുബ്മാന്റെ ശൈലി. ഇത് ഇന്ത്യന്‍ ടീമിനുള്ളില്‍ വലിയ പിന്തുണ ലഭിക്കുന്ന ശൈലിയല്ല. അതുകൊണ്ടുതന്നെ ഗില്ലിന് ടി20 ടീമിലേക്ക് മടങ്ങിയെത്തുക കടുപ്പമാണ്. സിംബാബ് വെ പരമ്പരയില്‍ ഗില്ലാണ് ഇന്ത്യയെ നയിച്ചത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറിയടക്കം നേടി കസറാന്‍ ഗില്ലിനായി. ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാനും അദ്ദേഹത്തിനായി. വലിയ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാളാണ് ഗില്‍.

ruturaj gaikwad

ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്നടക്കം വാഴ്ത്തലുകള്‍ ഇതിനോടകം ഗില്ലിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ടി20 ഓപ്പണര്‍ റോളിലേക്കെത്തുക ഗില്ലിന് എളുപ്പമാവില്ല. വിരാട് കോലിയുടെ വിടവ് നികത്തി മൂന്നാം നമ്പറിലേക്കെത്താന്‍ ഗില്ലിന് സാധിച്ചേക്കും. ഇതിനുള്ള നീക്കം താരം നടത്തുന്നുണ്ട്. ഗംഭീറിന്റെ തീരുമാനമാവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക. റുതുരാജ് ഗെയ്ക് വാദാണ് മറ്റൊരു താരം. സിഎസ്‌കെയുടെ നായകനാണ് റുതുരാജ്.

വലം കൈയന്‍ ബാറ്റ്‌സ്മാനായ റുതുരാജ് അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം കൂടിയാണ്. എന്നാല്‍ പതിയെ തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് റുതുരാജിന്റേയും ശൈലി. ഇതാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം കുറയാന്‍ കാരണം. റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെ താരമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ഇടപെടുന്നവര്‍ ഏറെയാണെങ്കിലും ഗംഭീര്‍ പരിശീലകനായതോടെ ഈ നീക്കങ്ങളൊന്നും ഫലം കണ്ടേക്കില്ല.

ഐപിഎല്ലില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിട്ടുള്ള താരമാണ് റുതുരാജ്. സിംബാബ് വെ പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിങ് ശൈലി കാഴ്ചവെച്ച് താരം തിളങ്ങിയിരുന്നു. എന്നാല്‍ റുതുരാജിന് ടി20യിലേക്ക് ഇന്ത്യ വലിയ പരിഗണന നല്‍കുന്നില്ലെന്നതാണ് വസ്തുത. അഭിഷേക് ശര്‍മയാണ് ഇപ്പോള്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വളര്‍ന്നുവരുന്ന താരം. സിംബാബ് വെ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് അഭിഷേക്. അരങ്ങേറ്റ മത്സരത്തില്‍ താരം ഡെക്കായിരുന്നു.

എന്നാല്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയോടെ അഭിഷേക് തിരിച്ചുവന്നു. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് അഭിഷേക്. അതുകൊണ്ടുതന്നെ ഇന്ത്യ അഭിഷേകിന് പിന്തുണച്ച് വളര്‍ത്തേണ്ടത് അത്യവശ്യമാണ്. ഇന്ത്യന്‍ ടീമില്‍ പന്ത് ചെയ്യാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാര്‍ കുറവായതിനാല്‍ അഭിഷേകിനെ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.

Story first published: Sunday, July 14, 2024, 9:12 [IST]
Other articles published on Jul 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+