Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 2023ല്‍ ശ്രീലങ്കന്‍ പരമ്പര കളിച്ചു, ഇപ്പോള്‍ ടീമിന്റെ ഏഴയലത്തില്ല! ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരേ കളിക്കാന്‍ പോകുന്നത്. ഇതിനോടകം ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ടി20യില്‍ നായകനായി സൂര്യകുമാര്‍ യാദവ് എത്തിയപ്പോള്‍ ഏകദിനത്തില്‍ രോഹിത് ശര്‍മ നായകനായി തുടരും. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് വരാനിരിക്കുന്നത്.

വലിയ ഉടച്ചുവാര്‍ക്കലോടെയാണ് ഗംഭീറിന് കീഴില്‍ ഇന്ത്യ ഇറങ്ങാന്‍ പോകുന്നത്. അവസാനമായി ഇന്ത്യ ശ്രീലങ്കയില്‍ ടി20 കളിച്ചത് 2023ലായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിച്ച ഇന്ത്യ 2-1ന് പരമ്പര നേടിയെടുക്കുകയും ചെയ്തു. അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന പല താരങ്ങളും ഇപ്പോള്‍ ടീമിന്റെ ഏഴയലത്തില്ല. ഇത്തരത്തില്‍ അന്ന് ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെടുകയും ഇപ്പോള്‍ തഴയപ്പെടുകയും ചെയ്തിരിക്കുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം ഉമ്രാന്‍ മാലിക്കാണ്. ഐപിഎല്ലിലൂടെ വളര്‍ന്ന അതിവേഗ പേസറാണ് ഉമ്രാന്‍ മാലിക്. ജമ്മു കാശ്മീരുകാരനായ ഉമ്രാന്‍ തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. വലിയ ഭാവി ഉണ്ടാകുമെന്ന് എല്ലാവരും വിലയിരുത്തിയ താരമാണ് ഉമ്രാന്‍ മാലിക്. എന്നാല്‍ പ്രതീക്ഷിച്ച വളര്‍ച്ച താരത്തിനുണ്ടായില്ല. ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ ഉമ്രാനായില്ല. എട്ട് ടി20 കളിച്ച താരം 11 വിക്കറ്റ് നേടിയെങ്കിലും ഇക്കോണമി 10.49 ആണ്.

2023 ഫെബ്രുവരി 1ന് ന്യൂസീലന്‍ഡിനെതിരേയാണ് ഉമ്രാന്‍ ഇന്ത്യക്കായി കളിച്ചത്. ഇപ്പോള്‍ ടീമിന്റെ പരിസരത്ത് പോലും ഉമ്രാനില്ല. ഇനിയൊരു തിരിച്ചുവരവും താരത്തിന് കടുപ്പമാവും. രണ്ടാമത്തെ താരം ഹര്‍ഷല്‍ പട്ടേലാണ്. ഐപിഎല്ലിലൂടെ ശ്രദ്ധ നേടിയ മീഡിയം പേസറാണ് ഹര്‍ഷല്‍ പട്ടേല്‍. നന്നായി സ്ലോ ബോളെറിയാനും ഡെത്തോവറുകളില്‍ വിക്കറ്റ് നേടാനും കഴിവുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. രണ്ട് തവണ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍.

umran malik

എന്നാല്‍ ഇക്കോണമിയാണ് മോശം. തല്ലുകൊള്ളിയായതോടെ താരം തഴയപ്പെട്ടു. ഇന്ത്യക്കായി 25 ടി20 കളിച്ച് 29 വിക്കറ്റ് നേടിയ താരത്തിന്റെ ഇക്കോണമി 9.18 ആണ്. 2023 ജനുവരിയിലാണ് അവസാനമായി അദ്ദേഹം ഇന്ത്യക്കായി ടി20 കളിച്ചത്. ഇനിയൊരു തിരിച്ചുവരവ് നടത്താനും യാതൊരു സാധ്യതയുമില്ല. മൂന്നാമത്തെ താരം രാഹുല്‍ ത്രിപാഠിയാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് രാഹുല്‍ ത്രിപാഠി.

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല. ഇന്ത്യക്കായി അഞ്ച് ടി20 കളിച്ച് 97 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്. നിലവില്‍ ടീമിലേക്ക് യാതൊരു പരിഗണനയും ത്രിപാഠിക്ക് ലഭിക്കുന്നില്ല. ഇനിയൊരു തിരിച്ചുവരവ് നടത്തുകയും താരത്തെ സംബന്ധിച്ച് പ്രയാസമാണ്. ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമായ ത്രിപാഠി ഇപ്പോഴും കളി തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നാലാമത്തെ താരം ദീപക് ഹൂഡയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ദീപക് ഹൂഡ ഇന്ത്യക്കായി ടി20 സെഞ്ച്വറിയടക്കം നേടിയ താരമാണ്. ഇന്ത്യക്കായി 21 ടി20 കളിച്ച ഹൂഡ ആറ് വിക്കറ്റും നേടിയിട്ടുണ്ട്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ ഹൂഡയും ഉണ്ടായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയരാനും സ്ഥിരതയോടെ കളിക്കാനും ഹൂഡക്ക് കഴിയാതെ പോയി. ഇതോടെ താരം ടീമിന് പുറത്താവുകയും ചെയ്തു. ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ ഹൂഡക്ക് സാധിച്ചേക്കില്ല.

ശിവം മാവിയാണ് മറ്റൊരു താരം. അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റടക്കം നേടിയ താരം നാല് മത്സരം കൂടി കളിച്ചു. എന്നാല്‍ കാര്യമായ പ്രകടനം നടത്താനായില്ല. പിന്നീട് ടീമില്‍ നിന്ന് തഴയപ്പെട്ട മാവിക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. ഐപിഎല്ലിലും അവസരം കുറവുള്ള താരത്തിന് മടങ്ങിവരവ് കടുപ്പമാണെന്ന് തന്നെ പറയാം.

Story first published: Monday, July 22, 2024, 18:30 [IST]
Other articles published on Jul 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+