Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ജയ്‌സ്വാള്‍ വേറെ ലെവല്‍! ഒന്നും രണ്ടുമല്ല; 21ാം വയസ്സില്‍ കുറിച്ചത് ഈ റെക്കാര്‍ഡുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. അറ്റാക്കിങ് ബാറ്ററായ അദ്ദേഹത്തിനു ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഭയവുമില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ടി20യില്‍ ഇന്ത്യന്‍ ജയത്തിന്റെ ക്രെഡിറ്റ് കൂടുതലും ലഭിച്ചത് നായകന്‍ സൂര്യകുമാര്‍ യാദവിനായിരുന്നു. കാരണം അദ്ദേഹത്തിന്റെ തീപ്പൊരി സെഞ്ച്വറിയായിരുന്നു മല്‍സരഫലം തന്നെ മാറ്റിയത്. 56 ബോളില്‍ ഏഴു ഫോറും എട്ടു സിക്‌സറുമടക്കം സ്‌കൈ 100 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

പക്ഷെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സൂര്യയെപ്പോലെ തന്നെ ജയ്‌സ്വാളും കൈയടി അര്‍ഹിക്കുന്നുണ്ട്. കാരണം സൂര്യയേക്കാള്‍ മുമ്പ് തന്നെ സൗത്താഫ്രിക്കന്‍ ബൗളിങ് നിരയ്‌ക്കെതിരേ ആക്രമണമഴിച്ചുവിട്ടത് ജയ്‌സ്വാളായിരുന്നു. ആദ്യത്തെ 10 ഓവറില്‍ അദ്ദേഹമായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഡെയ്ഞ്ചര്‍ മാന്‍. അടുത്ത 10 ഓവറിലാണ് സൂര്യ കത്തിക്കയറിയത്.

YASHASVI JAISWAL

61 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ പുറത്തായത്. 41 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മൂന്നാം വിക്കറ്റില്‍ സൂര്യക്കൊപ്പം 112 റണ്‍സ് അദ്ദേഹം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ ഇന്ത്യയെ പിടിമുറുക്കാന്‍ സഹായിച്ചതും ഈ ജോടിയായിരുന്നു. 21 കാരനായ ജയ്‌സ്വാളിന്റെ അന്താരാഷ്ട്ര ടി20 കരിയറെടുത്താല്‍ നിരവധി റെക്കോര്‍ഡുകളാണ് താരം കൈയടക്കി വച്ചിരിക്കുന്നതെന്നു കാണാം.

21ാം വയസ്സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആറു പ്രധാനപ്പെട്ട ടി20 റെക്കോഡുകള്‍ ജയ്‌സ്വാളിനു സ്വന്തമാണ്. ഈ പ്രായത്തില്‍ കൂടുതല്‍ ടി20 റണ്‍സ്, കൂടുതല്‍ ഫിഫ്റ്റികള്‍, കൂടുതല്‍ സെഞ്ച്വറികള്‍, കൂടുതല്‍ ഫോറുകള്‍, കൂടുതല്‍ സിക്‌സറുകള്‍, കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ പേരിലാണ്.

ഈ വര്‍ഷം ആഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയാണ് ജയ്‌സ്വാള്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ഇതുവരെ 15 ടി20കളിലായി 14 ഇന്നിങ്‌സുകളില്‍ താരം ബാറ്റ് ചെയ്തു കഴിഞ്ഞു. ഇവയില്‍ നിന്നും 33.03 ശരാശരിയില്‍ 159.2 സ്‌ട്രൈക്ക് റേറ്റോടെ 430 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 50 ഫോറുകളും 22 സിക്‌സറുകളും താരം അടിച്ചെടുക്കുകയും ചെയ്തു.

YASHASVI JAISWAL

ടി20 യില്‍ മാത്രമല്ല വിന്‍ഡീസ് പര്യടനത്തിലൂടെ ടെസ്റ്റിലും ജയ്‌സ്വാള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. വിന്‍ഡീസിലെ രണ്ടു ടെസ്റ്റുകളിലെ മൂന്നു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 88.67 എന്ന തകര്‍പ്പന്‍ ശരാശിയിയില്‍ 266 റണ്‍സ് നേടുകയും ചെയ്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റയുമടക്കമാണിത്. 171 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, സൂര്യയുടെയും ജയ്‌സ്വാളിന്റെയും മികവില്‍ സൗത്താഫ്രിക്കയുമായുള്ള അവസാന ടി20യില്‍ 106 റണ്‍സിന്റംെ ഗംഭീര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ നല്‍കിയ 202 റണ്‍സെന്ന വിജയലക്ഷ്യം സൗത്താഫ്രിക്കയ്ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

കാര്യമായി ചെറുത്തുനില്‍പ്പില്ലാതെ 13.5 ഓവറില്‍ വെറും 95 റണ്‍സിനു സൗത്താഫ്രിക്ക കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. അഞ്ചു വിക്കറ്റ് നേട്ടവുമായി സ്വന്തം പിറന്നാള്‍ ആഘോഷിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവാണ് സൗത്താഫ്രിക്കയെ തീര്‍ത്തത്.

Story first published: Friday, December 15, 2023, 14:29 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+