Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റിഷഭ് കാണിച്ചത് വന്‍ മണ്ടത്തരം! പിഴവ് ചൂണ്ടിക്കാട്ടി സഹീര്‍

സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ നായകന്‍ റിഷഭ് പന്തിന്റെ പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാന്‍. ദേശീയ ടീമിനെ റിഷഭ് ആദ്യമായി നയിച്ച മല്‍സരം കൂടിയായിരുന്നു ഇത്.

200നു മുകളില്‍ സ്‌കോര്‍ ചെയ്യാനായിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഇതാദ്യമായിട്ടാണ് ടി20യില്‍ 200ന് മുകളില്‍ റണ്‍സടിച്ചിട്ടും ഇന്ത്യക്കു വിജയിക്കാന്‍ കഴിയാതെ പോയത്. മറുഭാഗത്ത് സൗത്താഫ്രിക്കയുടെ റെക്കോര്‍ഡ് റണ്‍ചേസായിരുന്നു ഈ മല്‍സരത്തിലേത്.

1

സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ആദ്യടി20യില്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താതിരുന്ന റിഷഭ് പന്തിന്റെ തീരുമാനത്തെയാണ് സഹീര്‍ ഖാന്‍ വിമര്‍ശിച്ചത്. ഐപിഎല്ലില്‍ 27 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ശേഷമിറങ്ങിയ ചാഹന്റെ നാലോവര്‍ ക്വാട്ട റിഷഭ് പൂര്‍ത്തിയാക്കിയിരുന്നില്ല. 2.1 ഓവറാണ് അദ്ദേഹം ബൗള്‍ ചെയ്തത്. വിക്കറ്റൊന്നും ലഭിക്കാതിരുന്ന ചാഹല്‍ 26 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

2

മൂന്നാം ഓവറില്‍ തന്നെ ചാഹലിനെ റിഷഭ് പരീക്ഷിച്ചിരുന്നു. ഒരു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം താരം 16 റണ്‍സ് വഴങ്ങി. പക്ഷെ തന്റെ രണ്ടാം ഓവറില്‍ ചാഹല്‍ ആറു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. പീന്നീട് 20ാം ഓവറിലാണ് ചാഹല്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച് റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ ടീമിന്റെ വിജയറണ്‍സ് കുറിക്കുകയും ചെയ്തു.

3

യുസ്വേന്ദ്ര ചാഹലിന്റെ നാലോവര്‍ ക്വാട്ട എന്തുകൊണ്ട് പൂര്‍ത്തിയാക്കിയില്ല എന്നതിനെക്കുറിച്ച് റിഷഭ് പന്തും കോച്ചിങ് സ്റ്റാഫും തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അദ്ദേഹം നേരത്തേ അതു ചെയ്തിട്ടുണ്ട്. ചാഹലിനു ഒരു മോശം ദിവസമായിരുന്നു ആദ്യ മല്‍സരത്തിലേ നമ്മള്‍ കണ്ടതാണ്. പക്ഷെ വളരെ വേഗത്തില്‍ തിരിച്ചുവരാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. മാത്രമല്ല ഗെയിം ചേഞ്ചിങ് പ്രകട നം കാഴ്ചവയ്ക്കാനും ചാഹലിനാവുമെന്നും സഹീര്‍ ഖാന്‍ നിരീക്ഷിച്ചു.

4

അവിശ്വസനീയ തുടക്കം തന്നെയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു ലഭിച്ചിരിക്കുന്നത്. ശരിക്കും പരമ്പരയ്ക്കു ജീവന്‍ ലഭിച്ചുകഴിഞ്ഞു. ഈ ഇന്ത്യന്‍ ടീം പെട്ടെന്നാണ് വെല്ലുവിളിയുയര്‍ത്തുന്ന സംഘമായി മാറിയിരിക്കുന്നത്. ബാറ്റും ബോളും തമ്മിലുള്ള പോരാട്ടം ത്രസിപ്പിക്കുന്നതായിരിക്കും. ആദ്യ ടി20 പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങള്‍ക്ക് നല്ലൊരു ആവേശമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ടീം എങ്ങനെയായിരിക്കും ഇനി പ്രതികരിക്കുകയെന്നു ഇനി നമുക്ക് കാത്തിരുന്നു കാണാമെന്നും സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, ആദ്യ ട20ിയില്‍ ഇന്ത്യ നേടിയത് നാലു വിക്കറ്റിനു 211 റണ്‍സായിരുന്നു. ഇഷാന്‍ കിഷനാണ് ടീമിന്റെ അമരക്കാരനായത്. വെറും 48 ബോളില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 76 റണ്‍സ് ഇഷാന്‍ അടിച്ചെടുത്തു.
റണ്‍ചേസില്‍ വിജയത്തിലെത്താന്‍ സൗത്താഫ്രിക്കയ്ക്കു മൂന്നു വിക്കറ്റുകള്‍ മാത്രമേ നഷ്ടപ്പെടുത്തേണ്ടി വന്നുള്ളൂ. അപരാജിതമായ നാലാം വിക്കറ്റില്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍- ഡേവിഡ് മില്ലര്‍ സഖ്യം ചേര്‍ന്നെടുത്ത 131 റണ്‍സാണ് അവരുടെ വിജയം എളുപ്പമാക്കിയത്. പരമ്പരയിലെ അടുത്ത മല്‍സരം ഞായറാഴ്ച നടക്കും.

Story first published: Friday, June 10, 2022, 13:03 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+