Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA 2022: ഇന്ത്യ- സൗത്താഫ്രിക്ക അവസാന ടി20 പരമ്പര ആരു നേടി?

ഐപിഎല്‍ ആരവം നിലച്ചിരിക്കുകയാണ്, ഇനി കളി വേറെ ലെവലാണ്. ക്രിക്കറ്റിലെ യഥാര്‍ഥ അഗ്നിപരീക്ഷയായ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിയുകയാണ് ഇന്ത്യന്‍ താരങ്ങള്‍. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാവുന്നത്. ഈ മാസം ഒമ്പതു മുതലാണ് അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര.

kl rahul

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുക. കെഎല്‍ രാഹുല്‍ ഇന്ത്യയെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ്. സൗത്താഫ്രിക്കന്‍ ടീമിന്റെ നായകന്‍ ടെംബ ബവുമയാണ്. അവസാനമായി ഇന്ത്യയും സൗത്താഫ്രിക്കയും ടി20 പരമ്പര കളിച്ചത് എപ്പോഴാണെന്നും ആരായിരുന്നു വിജയിച്ചതെന്നുമറിയാം.

virat kohli

2019ലായിരുന്നു ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ അവസാനമായി ടി20 പരമ്പര കളിച്ചത്. ഇന്ത്യയില്‍ വച്ചു തന്നെയായിരുന്നു ആ പരമ്പരയും. മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മല്‍സരം മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
മൊഹാലിയിലെ രണ്ടാം രണ്ടാം ടി20യില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഇതോടെ ഇന്ത്യ പരമ്പര നേട്ടത്തിനും തൊട്ടരികിലെത്തി. എന്നാല്‍ ബെംഗളൂരുവിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സൗത്താഫ്രിക്ക ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യയെ ഒമ്പതു വിക്കറ്റിനു മുക്കി സൗത്താഫ്രിക്ക പരമ്പര 1-1നു അവസാനിപ്പിക്കുകയായിരുന്നു.

virat kohli

മൊഹാലിയിലെ രണ്ടാം ടി20യിലേക്കു വിശദമായി വന്നാല്‍ ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൗത്താഫ്രിക്കയെ അഞ്ചു വിക്കറ്റിനു 149 റണ്‍സിലൊതുക്കുവാന്‍ ഇന്ത്യക്കു സാധിച്ചു. നായകന്‍ ക്വിന്റണ്‍ ഡികോക്കും (52) ടെംബ ബവുമയുമായിരുന്നു (49) മുഖ്യ സ്‌കോറര്‍മാര്‍. ദീപക് ചാഹറിനു രണ്ടു വിക്കറ്റ് ലഭിച്ചു.
മറുപടിയില്‍ നായകന്റെ ഇന്നിങ്‌സുമായി കോലി (72*) മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ഇന്ത്യ ഒരോവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 40 റണ്‍സെടുത്ത ശിഖര്‍ ധവാനായിരുന്നു ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. കോലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

shikhar dhawan

ബെംഗളൂരുവിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന വിജയമായിരുന്നു ക്വിന്റണ്‍ ഡികോക്കും സംഘവും നേടിയത്. ടോസ് ജയിച്ച് ബാറ്റിങിനിറങ്ങിയ വിരാട് കോലിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇന്ത്യക്കു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 134 റണ്‍സ് മാത്രമായിരുന്നു. ശിഖര്‍ ധവാനൊഴികെ (36), മറ്റാര്‍ക്കും 20ന് മുകളില്‍പ്പോലും സ്‌കോര്‍ ചെയ്യാനായില്ല. റിഷഭ് പന്തും രവീന്ദ്ര ജഡേജയും 19 റണ്‍സ് വീതവും ഹാര്‍ദിക് പാണ്ഡ്യ 14 റണ്‍സുമെടുത്തു. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. മൂന്നു വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഇന്ത്യയെ തകര്‍ത്തത്.

quinton dekock

റണ്‍ചേസില്‍ വെറും 16.5 ഓവറില്‍ ഒരു വിക്കറ്റിനു സൗത്താഫ്രിക്ക വിജയത്തിലേക്കു കുതിച്ചെത്തി. പുറത്താവാതെ 79 റണ്‍സെടുത്ത ഡികോക്കാണ് സൗത്താഫ്രിക്കയുടെ ഹീറോയായത്. 52 ബോളില്‍ താരം ആറു ഫോറും അഞ്ചു സിക്‌സറുമടിച്ചു.

പക്ഷെ നാലോവറില്‍ 14 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത ബ്യുറെന്‍ ഹെന്‍ഡ്രിക്‌സാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്. രണ്ടു കളികളിലും കസറിയസൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്ക് പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Wednesday, June 1, 2022, 19:20 [IST]
Other articles published on Jun 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+