വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൂര്യയും ഇതു നേരിട്ടു, സ്റ്റാര്‍ ബാറ്ററെ തഴഞ്ഞതിനെതിരേ വീരുവും ഭാജിയും

രാഹുല്‍ ത്രിപാഠിയുടെ അഭാവത്തെയാണ് വിമര്‍ശിച്ചത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിങും. കെഎല്‍ രാഹുലിനെ നായകനാക്കിയാണ് സെലക്ഷന്‍ കമ്മിറ്റി 18 അംഗ സംഘത്തെ ഞായറാഴ്ച വൈകീട്ട് പ്രഖ്യാപിച്ചത്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയപ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയിരുന്നു.

1

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ദേശീയ ടീമിലേക്കുള്ള ഹാര്‍ദിക്കിന്റെ മടങ്ങിവരവ് കൂടിയാണിത്. ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിങുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച പുതുമുഖങ്ങള്‍. പക്ഷെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഈ സീസണില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്ത് രാഹുല്‍ ത്രിപാഠിയെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് സെവാഗും ഹര്‍ഭജനും. ജൂണ്‍ ഒമ്പതിനാണ് അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.

2

ട്വിറ്ററിലൂടെയാണ് രാഹുല്‍ ത്രിപാഠിയുടെ അഭാവത്തില്‍ ഹര്‍ഭജന്‍ സിങ് നിരാശ പ്രകടിപ്പിച്ചത്. ഇന്ത്യന്‍ സ്‌ക്വാഡില്‍ രാഹുല്‍ ത്രിപാഠിയെ കാണാത്തതില്‍ നിരാശയുണ്ട്. അദ്ദേഹം അവസരം അര്‍ഹിച്ചിരുന്നുവെന്നായിരുന്നു ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

3

ഇന്ത്യന്‍ ടീമിലേക്കി വൈകി വിളിയെത്തിയ സൂര്യകുമാര്‍ യാദവിനോടാണ് രാഹുല്‍ ത്രിപാഠിയെ വീരേന്ദര്‍ സെവാഗ് താരതമ്യം ചെയ്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനം നടത്തി സൂര്യ സെലക്ടര്‍മാരുടം ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹത്തിനു ദേശീയ ടീമിലേക്കു നറുക്കുവീണത്. 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമിലും സൂര്യക്കു ഇടം ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സൂര്യകുമാര്‍ യാദവിനെക്കുറിച്ചും നമ്മള്‍ ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു. ക്ഷമയെന്നത് നല്ലൊരു ഗുണമാണെന്നുമാണ് രാഹുല്‍ ത്രിപാഠിയുടെ അഭാവത്തെക്കുറിച്ച് ക്രിക്ക്ബസിനോടു വീരേന്ദര്‍ സെവാഗ് പറഞ്ഞത്.

4

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മാത്രമല്ല കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും രാഹുല്‍ ത്രിപാഠി കളിച്ചിട്ടുണ്ട്. ഇത്തവണ ഹൈരാബാദിനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് ത്രിപാഠി. 14 മല്‍സരങ്ങളില്‍ നിന്നും 37.54 ശരാശരിയില്‍ 426 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 76 റണ്‍സാണ്.

5

നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡനും രാഹുല്‍ ത്രിപാഠിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിസിയുടെ ടി20 ലോകകപ്പില്‍ ത്രിപാഠി ടീമില്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
തുടക്കത്തില്‍ തന്നെ അഗ്രസീവായി കളിക്കാനുള്ള ത്രിപാഠിയുടെ കഴിവ് എനിക്ക് ഇഷ്ടമാണ്. അടിച്ചുതകര്‍ക്കാനുള്ള ഉത്തരവാദിത്വം ത്രിപാഠി ഏറ്റെടുക്കുന്ന രീതിയും മികച്ചതാണ്. ഭാവിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ ദൂരം മുന്നോട്ടു പോവാനുള്ള കഴിവ് താരത്തിനുണ്ടെന്നും ഹെയ്ഡന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Monday, May 23, 2022, 11:26 [IST]
Other articles published on May 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X