Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്താഫ്രിക്കയുടെ 'ധോണിയായി' ഡികോക്ക്! വിരമിക്കലിലെ സാമ്യത്തില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചു കൊണ്ടാണ് സൗത്താഫ്രിക്കയുടെ 29 കാരനായ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് വ്യാഴാഴ്ച ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത്തരമൊരു നീക്കം താരത്തില്‍ നിന്നും ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഭാവിയില്‍ സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ഡികോക്ക്. ഇന്ത്യക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ടെസ്റ്റില്‍ ഇനി താനുണ്ടാവില്ലെന്നു ലോകത്തെ അറിയിച്ചത്.

ഇന്ത്യക്കെതിരായ ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ നിന്നും ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ഡികോക്ക് നേരത്തേ തന്നെ അറിയിച്ചിരുന്നു. പക്ഷെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ബോക്‌സിങ് ഡേ ടെസ്റ്റ് (ഡിസംബര്‍ 26) കരിയറിലെ അവസാനത്തേത് കൂടിയായിരുന്നുവെന്നി ഡികോക്ക് പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തിന് ഷോക്കായി മാറി. 54 ടെസ്റ്റുകളിലായി 91 ഇന്നിങ്‌സുകളിലാണ് ഡികോക്ക് കളിച്ചത്. 38.82 ശരാശരിയില്‍ 3300 റണ്‍സ് നേടി. 70.94 ആണ് സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഡികോക്കിന്‍റെ പേരിലുണ്ട്.

 ആശ്ചര്യപ്പെടുത്തുന്ന സാദൃശ്യം

ആശ്ചര്യപ്പെടുത്തുന്ന സാദൃശ്യം

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സൗത്താഫ്രിക്കന്‍ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിനോടു പ്രതികരിച്ചിരിക്കുന്നത്. ആശ്ചര്യപ്പെടുത്തുന്ന ഒരു സാദൃശ്യം ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിച്ച് അതേ ദിവസം തന്നെയാണ് ഡികോക്കും ഇത് ആവര്‍ത്തിച്ചിരിക്കുന്നത്. അന്നു ധോണിയും മറ്റൊരു ബോക്‌സിങ് ടെസ്റ്റ് കഴിഞ്ഞായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2014ല്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ അഞ്ചാം ദിനം അദ്ദേഹം ടീമിനായി ബാറ്റ് ചെയ്തിരുന്നു. ടെസ്റ്റില്‍ ഇന്ത്യ തോറ്റ് മണിക്കൂറുകള്‍ക്കകം ഇനി ടെസ്റ്റില്‍ താന്‍ കളിക്കില്ലെന്ന് ധോണി പ്രഖ്യാപിക്കുകയായിരുന്നു. അത് തന്നെയാണ് ഡികോക്കും പിന്തുടര്‍ന്നത്. അഞ്ചാംദിനം അദ്ദേഹം ബാറ്റ് ചെയ്തിരുന്നു, ടെസ്റ്റില്‍ സൗത്താഫ്രിക്ക തോല്‍ക്കുകയും ചെയ്തിരുന്നു. മാത്രമല്ല പരമ്പരയ്ക്കിടെയാണ് ധോണിയും ഡികോക്കും വിരമിച്ചത് എന്നതും മറ്റൊരു സാമ്യതയാണ്.

 രണ്ടു ഷോക്കിങ് വിരമിക്കലുകള്‍

രണ്ടു ഷോക്കിങ് വിരമിക്കലുകള്‍

വിക്കറ്റ് കീപ്പര്‍മാരുടെ രണ്ടു ഷോക്കിങ് വിരമിക്കലുകള്‍- 2014 എംഎസ് ധോണി, 2021 ക്വിന്റണ്‍ ഡികോക്ക് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഒരു വിക്കറ്റ് കീപ്പര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പൊടുന്നനെ വിരമിച്ചിരിക്കുകയാണ്. നമ്മള്‍ ഇതു നേരത്തേയും കണ്ടിട്ടുണ്ട് എന്നായിരുന്നു ഡികോക്കിന്റെയും ധോണിയുടെയും ഫോട്ടോസിനൊപ്പം മറ്റൊരു യൂസര്‍ പ്രതികരിച്ചത്.

 ധോണിയും ഇത് തന്നെ ചെയ്തു

ധോണിയും ഇത് തന്നെ ചെയ്തു

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് എംഎസ് ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ക്വിന്റണ്‍ ഡികോക്കും ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
ബോക്‌സിങ് ഡേ ടെസ്റ്റിനു ശേഷംെ ഡിസംബര്‍ 30ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 2014: എംഎസ് ധോണി, 2021: ക്വിന്റണ്‍ ഡികോക്ക് എന്നായിരുന്നു മറ്റൊരു പ്രതികരണം.

അസാധാരണ സാമ്യം

അസാധാരണ സാമ്യം

30 ഡിസംബര്‍ 2014:
ഇന്ത്യന്‍ കീപ്പര്‍ എംഎസ് ധോണി ബോക്‌സിങ് ഡേ ടെസ്റ്റില്‍ അഞ്ചാം ദിനം ബാറ്റ് ചെയ്യുകയും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
30 ഡിസംബര്‍ 2021
സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് ബോക്‌സിങ് ഡേ ടെസ്റ്റിന്റെ അഞ്ചാം ദിനം ബാറ്റ് ചെയ്തു. അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു. ഇങ്ങനെയായിരുന്നു മറ്റൊരു ട്വീറ്റ്.

Story first published: Friday, December 31, 2021, 11:15 [IST]
Other articles published on Dec 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+