Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഉമ്രാന്‍ ഭീഷണിയോ? ഞങ്ങള്‍ക്കൊരു പ്രശ്നമല്ല! കാരണം പറഞ്ഞ് സൗത്താഫ്രിക്കന്‍ നായകന്‍

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിന്റേത്. ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസര്‍ ഇതാദ്യമായിട്ടാണ് ദേശീയ ടീമിന്റെ ഭാഗമായത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായ നടത്തിയ തീപ്പൊരി പ്രകടനം ഉമ്രാനു ദേശീയ ടീമിലേക്കു വഴി തുറക്കുകയായിരുന്നു.

temba bavuma

ടൂര്‍ണമെന്റില്‍ 157 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് 22 കാരനായ പേസര്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിരുന്നു. സീസണിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബോള്‍ കൂടിയായിരുന്നു ഇത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ബൗളിങിനിന്റെ തുറുപ്പുചീട്ടായി ഉമ്രാന്‍ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഉമ്രാനെ നേരിടുന്നതിനെക്കുറച്ച് തങ്ങള്‍ക്കു ആശങ്കയില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ. ഇന്ത്യന്‍ പര്യടനത്തിനു മുന്നോടിയായി സൗത്താഫ്രിക്കയില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

umran malik

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വളരെയധികം ആവേശകരമായ പേസ് ബൗളിങ് ഓപ്ഷനാണ് ഉമ്രാന്‍ മാലിക്ക്. ഇതു പോലെയുള്ള ഫാസ്റ്റ് ബൗളിങ് ഓപ്ഷനുകളെ പുറത്തെടുക്കാന്‍ കഴിയുമെന്നതിനാല്‍ ഐപിഎല്‍ ഇന്ത്യന്‍ ടീമിനു വളരെ മികച്ചതാണെന്നു ടെംബ ബവുമ അഭിപ്രായപ്പെട്ടു.
ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക്കിനെ നേരിടാന്‍ എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിനു തങ്ങള്‍ക്കു ഇതുപോലെയുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ കളിച്ച അുഭവസമ്പത്തുണ്ടെന്നായിരുന്നു ടെംബ ബവുമയുടെ മറുപടി.

temba bavuma

സൗത്താഫ്രിക്കയില്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നത് ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ടാണ്. എങ്കിലും ഒരു ബാറ്ററും 150 കിമി വേഗതയുള്ള ബോള്‍ നേരിടാന്‍ ഇഷ്ടപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ നിങ്ങള്‍ കഴിയാവുന്നിടത്തോളം തയ്യാറെടുപ്പുകള്‍ നടത്തും. 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യന്‍ ശേഷിയുള്ളവര്‍ ഞങ്ങളുടെ ടീമിലുമുണ്ട്. അതുകൊണ്ടു ഇന്ത്യക്കുള്ളതു പോലെ അതേ ആയുധം ഞങ്ങളുടെ ആവനാഴിയിലുമുണ്ട്. പക്ഷെ ടീം ഇന്ത്യയെ സംബന്ധിച്ച് സ്‌പെഷ്യല്‍ ടാലന്റ് തന്നെയാണ് ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലിലെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും താരത്തിനു ആവര്‍ത്തിക്കാന്‍ സാധിക്കമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ബവുമ വിശദമാക്കി.

UMRAN MALIK

ഈ സീസണിലെ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം ഉമ്രാന്‍ മാലിക്കിനായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളര്‍ നേടിയത്. സ്ഥിരമായി 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുള്ള കഴിവാണ് താരത്തെ അപകടകാരിയാക്കുന്നത്. ഈ സീസണില്‍ ഹൈദരാബാദ് കളിച്ച എല്ലാ മല്‍സരങ്ങളിലും ഫാസ്റ്റസ്റ്റ് ഡെലിവെറി ഓഫ് ദി മാച്ച് പുരസ്‌കാരം ഉമ്രാനായിരുന്നു.
ഐപിഎല്ലിന്റെ ഫൈനല്‍ വരെ സീസണിലെ വേഗമേറിയ ബോളെന്ന റെക്കോര്‍ഡ് ഉമ്രാന്റെ പേരിലായിരുന്നു. പക്ഷെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന്റെ ലോക്കി ഫെര്‍ഗൂസന്‍ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. 157.3 കിമി വേഗതയില്‍ ബൗള്‍ ചെയായിരുന്നു താരം ഒന്നാമനായത്.

സൗത്താഫ്രിക്കന്‍ ടി20 ടീം

സൗത്താഫ്രിക്കന്‍ ടി20 ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Tuesday, May 31, 2022, 18:23 [IST]
Other articles published on May 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+