For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഈ മൂന്നു പേരെ എന്തിന് ഇന്ത്യന്‍ ടീമിലെടുത്തു?

അഞ്ചു മല്‍സരങ്ങളുടേതാണ് പരമ്പര

ഐപിഎല്ലിനു പിന്നാലെ സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 18 അംഗ ടീമിനെയായിരുന്നു ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ച ചിലര്‍ തഴയപ്പപ്പെട്ടപ്പോള്‍ സ്ഥാനമര്‍ഹിക്കാത്ത മറ്റു ചിലര്‍ക്കു നറുക്കും വീണിരുന്നു.

1

ജൂണ്‍ ഒമ്പതു മുതല്‍ 19 വരെ അഞ്ചു വ്യത്യസ്ത വേദികളിലായിട്ടാണ് ടി20 മല്‍സരങ്ങള്‍ നടക്കുന്നത്. രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചതിനാല്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെയും നിയോഗിച്ചിരുന്നു. ടി20 പരമ്പരയില്‍ സ്ഥാനം അര്‍ഹിക്കാത്ത ഇന്ത്യയുടെ മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാ്ക്കപ്പായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ വെങ്കടേഷ് അയ്യര്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഹാര്‍ദിക്കിനു ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ പകരം വെങ്കടേഷ് ടീമിലേക്കു വരികയായിരുന്നു. തുടര്‍ന്നു നടന്ന ടി20 പരമ്പരകളിലെല്ലാം താരം ടീമിന്റെ ഭാഗമാവുകയും ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു.

3

പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ വെങ്കടേഷ് തീര്‍ത്തും നിരാശപ്പെടുത്തി. ഓപ്പണിങിലും മധ്യനിരയിലുമെല്ലാം താരം പരീക്ഷിക്കപ്പെട്ടെങ്കിലും എവിടെയും ക്ലിക്കായില്ല. 12 മല്‍സരങ്ങളില്‍ നിന്നും വെറും 182 റണ്‍സാണ് വെങ്കടേഷ് നേടിയത്. ഒരേയൊരു ഫിഫ്റ്റി മാത്രമേയുണ്ടായുള്ളൂ. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ വെങ്കടേഷിനു അവസരം ലഭിക്കില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹവും ഉള്‍പ്പെട്ടു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ വെങ്കടേഷ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച മറ്റൊരു സ്ഥാനമര്‍ഹിക്കാത്തയാള്‍. കെകെആറിനായി 400നു മുകളില്‍ റണ്‍സ് അദ്ദേഹം നേടിയിരുന്നെങ്കിലും ബാറ്റിങ്ങില്‍ അത്ര സ്ഥിരത കാണിച്ചിരുന്നില്ല. മാത്രമല്ല ശ്രേയസിന്റെ ക്യാപ്റ്റന്‍സിയും കളിക്കാരെ കൈകാര്യം ചെയ്ത രീതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലവുമായി ശ്രേയസ് പരസ്യമായി തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ വിവാദമായിരുന്നു. നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ രാഹുല്‍ ത്രിപാഠിയെപ്പോലെയുളള മികച്ച ഓപ്ഷനുകളുണ്ടായിട്ടും ശ്രേയസിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നോയെന്നതാണ് സംശയം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെ സംബന്ധിച്ച് അത്ര മികച്ച ഐപിഎല്‍ സീസണായിരുന്നില്ല ഇത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി തന്റെ സ്ഥിരം നിലവാരത്തിലേക്കുയരാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഡിസി പ്ലേഓഫ് കാണാതെ പുറത്തായ സീസണില്‍ 182 റണ്‍സും ആറു വിക്കറ്റുകളുമാണ് അക്ഷറിനു നേടാനായത്.
യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ടീമിലുള്ളതിനാല്‍ തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ അക്ഷറിനെ ആവശ്യായിരുന്നോയെന്നു സംശയിക്കേണ്ടിവരും.

 ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Monday, May 23, 2022, 19:39 [IST]
Other articles published on May 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+