Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടി20 പരമ്പരയില്‍ ഇന്ത്യക്കായി ആരൊക്കെ അരങ്ങേറും? സാധ്യത മൂന്നു പേര്‍ക്ക്

ഐപിഎല്ലിന്റെ 15ാം സീസണിനു ശേഷം നിരവധി പരമ്പരകളാണ് നാട്ടിലും വിദേശത്തുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത്. ഇവ കൂടാതെ ഏഷ്യാ കപ്പ്, ഐസിസിയുടെ ടി20 ലോകകപ്പ് എന്നിവയിലും ഇന്ത്യന്‍ ടീം മാറ്റുരയ്ക്കുന്നുണ്ട്. ഐപിഎല്ലിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ പരമ്പര നാട്ടില്‍ സൗത്താഫ്രിക്കയുമായിട്ടാണ്. നേരത്തേ സൗത്താഫ്രിക്കയില്‍ നടക്കേണ്ടിയിരുന്ന ടി20 പരമ്പര കൂടിയാണിത്. അന്നു മാറ്റിവയ്ക്കപ്പെട്ട പരമ്പരയാണ് ജൂണില്‍ നടക്കുക. അഞ്ചു മല്‍സരങ്ങളുടെ ടി20യിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുക.

1

ജൂണ്‍ ഒമ്പതു മുതല്‍ 19 വരെയാണ് ഈ പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ പരമ്പര. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയേക്കും. ആരൊക്കെയാവും ഈ താരങ്ങളെന്നു പരിശോധിക്കാം.

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

സണ്‍റൈസഴ്‌സ് ഹൈദരാബാദിനായി തകര്‍പ്പന്‍ ബൗളിങ് കാഴ്ച വച്ചുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള ഒരാള്‍. ജമ്മു കാശ്മീരില്‍ നിന്നുള്ള 22 കാരനായ സ്പീഡ് സ്റ്റാര്‍ വേഗത കൊണ്ടാണ് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് ഉമ്രാനെ അപകടകാരിയാക്കുന്നത്.
എട്ടു മല്‍സരങ്ങളില്‍ നിന്നും ഒരു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 15 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. 7.96 ഇക്കോണമി റേറ്റിലാണിത്.

3

ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമാണ് ഉമ്രാനെ പരീക്ഷിക്കുന്നത്. ഈ നീക്കം വിജമയാവുകയും ചെയ്തിരിക്കുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ബൗളിങിലെ വജ്രായുധമായി മാറാന്‍ ഉമ്രാനു സാധിച്ചേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അര്‍ഷ്ദീപ് സിങ്

അര്‍ഷ്ദീപ് സിങ്

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ് സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു വരാനിടയുള്ള മറ്റൊരു പുതുമുഖ താരം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ അര്‍ഷ്ദീപ് ഈ സീസണില്‍ മൂന്നു വിക്കറ്റുകള്‍ മാത്രമേ നേടിയിട്ടുള്ളൂവെങ്കിലം ഉജ്ജലമായാണ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം മികച്ച നിയന്ത്രണത്തോടയാണ് താരം പന്തെറിയുന്നത്.

5

ഈ സീസണില്‍ അര്‍ഷ്ദീപിന്റെ ഇക്കോണമി റേറ്റ് 7.7 ആണ്. കൂടുതലായും ഡെത്ത് ഓവറുകളിലാണ് താരം ബൗള്‍ ചെയ്യുന്നത് എന്ന കാര്യം പരിഗണിക്കുമ്പോള്‍ ഈ ഇക്കോണമി റേറ്റ് ഗംഭീരം തന്നെയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ തീര്‍ച്ചയായം പരീക്ഷിച്ചു നോക്കേണ്ട താരം കൂടിയാണ് അര്‍ഷ്ദീപ്.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

സണ്‍റൈസേഴ്‌സ് ഹൈദബാദ് ബാറ്റര്‍ രാഹുല്‍ ത്രിപാഠിയാണ് ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മികച്ച പല ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള താരാണ് ത്രിപാഠി. ഇപ്പോള്‍ പുതിയ തട്ടകമായ ഹൈദരാബാദിലം ത്രിപാഠി ഫോം ആവര്‍ത്തിക്കുകയാണ്.
ഇതുവരെ കളിച്ച എട്ടു മല്‍സരങ്ങളില്‍ നിന്നും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം 228 റണ്‍സ് നേടിക്കഴിഞ്ഞു. 45.6 ശരാശരിയില്‍ 174 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്.

7

സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ വിരാട് കോലിയടക്കം പല സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ ത്രിപാഠി ടീമിലെത്തിയേക്കും. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സൗത്താഫ്രിക്കന്‍ നിരയില്‍ തബ്രെയ്‌സ് ഷാംസിയെപ്പോലെയുള്ള സ്റ്റാര്‍ സ്പിന്നര്‍മാര്‍ ഉണ്ടാവുമെന്നതിനാല്‍ അവരെ കൈകാര്യം ചെയ്യാന്‍ ത്രിപാഠിയെപ്പോലെയൊരു താരം ആവശ്യമാണ്.

Story first published: Sunday, May 1, 2022, 13:19 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+