IND vs SA: അക്തര്‍ 161.3 കിമി, ഉമ്രാന്‍ 163.7 കിമി! അന്തംവിട്ട് ക്രിക്കറ്റ് ലോകം
പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിനെപ്പോലെയൊരു തീപ്പൊരി ബൗളറെ ലഭിക്കുകയെന്നത് ഇന്ത്യന്‍ ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അതു യാഥാര്‍ഥ്യമാക്കാന്‍ ഒടുവില്‍ ഒരാള്‍ വന്നിരിക്കുകയാണ്- ഉമ്രാന്‍ മാലിക്ക്. ജമ്മു കാശ്മീരില്‍ നിന്നുള്ള 22 കാരനായ ഫാസ്റ്റ് ബൗളര്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്.
അതിനിടെ നെറ്റ്‌സില്‍ അദ്ഭുതപ്പെടുത്തുന്ന വേഗത്തില്‍ ബൗള്‍ ചെയ്ത് കോച്ച് രാഹുല്‍ ദ്രാവിഡുള്‍പ്പെടെയുള്ളവരെ ഉമ്രാന്‍ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗമേറിയ പന്താണ് നെറ്റ്‌സില്‍ താരം എറിഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ നെറ്റ് പ്രാക്ടീസില്‍ 163.7 കിമി വേഗതയലാണ് ഉമ്രാന്‍ മാലിക്ക് ബൗള്‍ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഷുഐബ് അക്തറിന്റെ ലോക റെക്കോര്‍ഡിനെപ്പോലും ഉമ്രാന്‍ മറികടന്നിരിക്കുകയാണ്. 2003ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിലായിരുന്നു അക്തര്‍ ഏറ്റവും വേഗമേറിയ ബൗള്‍ ചെയ്തത്. 161.3 കിമിയായിരുന്നു ഇതിന്റെ വേഗത.

ഇതിനേക്കാള്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ ഉമ്രാന്‍ നെറ്റ്‌സിലെറിഞ്ഞ വേഗം. പക്ഷെ പരിശീലന സെഷനായതിനാല്‍ ഇന്ത്യന്‍ താരത്തിന്റെ പ്രകടനം റെക്കോര്‍ഡായി പരിഗണിക്കില്ല.
തന്റെ ലോക റെക്കോര്‍ഡ് ഉമ്രാന്‍ തിരുത്തുമെന്നു നേരത്തേ അക്തര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. നെറ്റ്‌സിലേതു പോലെയൊരു ബോള്‍ ഇനി സൗത്താഫ്രിക്കയ്‌ക്കെതിരേ എറിയാനായാല്‍ ഉമ്രാന്‍ ലോകത്തിലെ തന്നെ വേഗരാജാവായി മാറും.

കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നടത്തിയ ഉജ്ജ്വല പ്രകടനത്തിലൂടെയാണ് ഉമ്രാന്‍ മാലിക്ക് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള കഴിവാണ് മറ്റു ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും ഉമ്രാനെ വേറിട്ടു നിര്‍ത്തിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞതും അദ്ദേഹമായിരുന്നു. 157 കിമിയായിരുന്നു വേഗത. ഫൈനല്‍ വരെ അതിവേഗ ബൗളര്‍മാരില്‍ തലപ്പത്ത് ഉമ്രാനായിരുന്നു. എന്നാല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 157.3 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ലോക്കി ഫെര്‍ഗൂസന്‍ 157.3 കിമി വേഗത്തില്‍ ബൗള്‍ ചെയ്ത് ഇതു തിരുത്തുകയായിരുന്നു. ടൂര്‍ണമെന്റിലെ എമേര്‍ജിങ് താരമായും ഉമ്രാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നെറ്റ്‌സില്‍ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് പ്രകടനത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഹാപ്പിയാണെന്നാണ് വിവരം. എന്നാല്‍ സൗത്താഫ്രിക്കയുമായി വ്യാഴാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ താരത്തെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുമോയെന്നുറപ്പില്ല.
ഉമ്രാനെക്കൂടാതെ മറ്റൊരു പുതുമുഖ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങും ഈ പരമ്പരയില്‍ അരങ്ങേറ്റം കാത്തിരിത്തുകയാണ്. നെറ്റ്‌സില്‍ അര്‍ഷ്ദീപും ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചിരുന്നു. രണ്ടു പേരിലൊരാള്‍ മാത്രമേ ആദ്യ ടി20യില്‍ അരങ്ങേറാന്‍ സാധ്യതയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications