For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: റിഷഭിനെക്കൊണ്ടാവുമോ? വെല്ലുവിളി ഒന്നല്ല, മൂന്നെണ്ണം!

രാഹുലിന്റെ അഭാവത്തിലാണ് ക്യാപ്റ്റന്‍സി ലഭിച്ചത്

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ലഭിച്ചതിന്റെ ത്രില്ലിലാണ് റിഷഭ് പന്ത്. നായകന്‍ കെഎല്‍ രാഹുലിന് പരിശീലനത്തിനിടെ പരിക്കേറ്റതോടെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന റിഷഭിനു പ്രൊമോഷന്‍ ലഭിക്കുന്നത്. ഇതാദ്യമായിട്ടാണ് അദ്ദേഹം ടീമിനെ ഒരു പരമ്പരയില്‍ നയിക്കുന്നത്. തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് റിഷഭിനു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായിരുന്നു അദ്ദേഹം.

ചില പാളിച്ചകള്‍ സംഭവിച്ചു വെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു റിഷഭിന്റേത്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു രംഗത്തുള്ളവര്‍ രാഹുലിനെക്കൂടാതെ ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കു നയിക്കാനായാല്‍ ഇവരേക്കാള്‍ ഒരുപടി മുന്നില്‍ കയറാന്‍ റിഷഭിനു കഴിയും. പക്ഷെ ചില വെല്ലുവിളികള്‍ ടി20 പരമ്പരയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

മാനസികാരോഗ്യം കൈകാര്യം ചെയ്യണം

മാനസികാരോഗ്യം കൈകാര്യം ചെയ്യണം

സ്വന്തം മാനസികാരോഗ്യം റിഷഭ് പന്ത് നന്നായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയില്‍ റിഷഭിനു ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ സെലക്ടര്‍മാര്‍ 24 കാരനായ താരത്തെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത്.

2

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഐപിഎല്ലുള്‍പ്പെടെ 31 മല്‍സരങ്ങളില്‍ റിഷഭ് കളിച്ചിട്ടുണ്ട്. ഇവയെല്ലാം ശക്തമായ ബയോ ബബ്‌ളിനുള്ളിലായിരുന്നു നടന്നത്. പുറം ലോകവുമായി അധികം ബന്ധം പുലര്‍ത്താന്‍ കളിക്കാര്‍ക്കു കഴിഞ്ഞതുമില്ല. ഇത്തരം കടുപ്പമേറിയ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ അതു ഏതൊരു താരത്തെയും മാനസികമായും ശാരീരികമായും തളര്‍ത്തും. മാത്രമല്ല പരിക്കേല്‍ക്കാനുള്ള സാധ്യതകളും കൂടുതലാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചെറിയ പിഴവുകളുടെ പേരില്‍പ്പോലും ക്യാപ്റ്റന്‍മാര്‍ ക്രൂശിക്കപ്പെടും. അതുകാണ്ടു തന്നെ പഴുതുകളടച്ച മികച്ച ക്യാപ്റ്റന്‍സി തന്നെ റിഷഭിനു കാഴ്ചവയ്‌ക്കേണ്ടിവരും. വൈസ് ബോള്‍ ക്യാപ്റ്റന്‍സി ഒരിക്കലും എളുപ്പമല്ല. മാനസികമായും നല്ല അവസ്ഥയില്‍ തുടാരാന്‍ കഴിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തിനു ടീമിനെ നന്നായി നയിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു മാനസികാരോഗ്യം കാത്തുസൂക്ഷിക്കുകയെന്നതാണ് റിഷഭിനു മുന്നിലുള്ള ആദ്യ വെല്ലുവിളി.

ടീമിലെ അന്തരീക്ഷം

ടീമിലെ അന്തരീക്ഷം

ടീം സെലക്ഷന്‍ റിഷഭ് പന്തിനു കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍ അതിനു ശേഷമുള്ള കാര്യങ്ങളായിരിക്കും അദ്ദേഹത്തിനു വെല്ലുവിളികള്‍ സൃഷ്ടിക്കുക. ടീമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റിഷഭിനേക്കാള്‍ സീനിയര്‍ മാത്രമല്ല ഐപിഎല്ലില്‍ കഴിവ് തെളിയിച്ച ക്യാപ്റ്റന്‍മാരുമാണ്. 37 കാരനായ ദിനേശ് കാര്‍ത്തികും ടീമിലുണ്ട്.
ഇവരെയെല്ലാം കളിക്കളത്തില്‍ ഒറ്റക്കെട്ടായി കൊണ്ടു പോവുകയെന്നത് റിഷഭ് ശ്രദ്ധിക്കേണ്ട കാര്യമാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ ഇവരുടെയെല്ലാം ഉപദേശങ്ങള് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം ചിന്തിക്കണം.

4

കൂടാതെ ആദ്യമായി ദേശീയ ടീമിലേക്കു വന്ന ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ആത്മവിശാസത്തിനും തങ്ങള്‍ക്കു വഴികാണിക്കാനും റിഷഭിനെയായിരിക്കും സമീപിക്കുക. തങ്ങുടെ റോളിനെക്കുറിച്ചും ഡ്യൂട്ടിയെക്കുറച്ചും കോച്ചില്‍ നിന്നു മാത്രമല്ല റിഷഭില്‍ നിന്നും ആശയവിനിമയം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവയൊക്കെ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ്.

എതിരാളിയെ എങ്ങനെ വീഴ്ത്തും

എതിരാളിയെ എങ്ങനെ വീഴ്ത്തും

എതിരാളികളായ സൗത്താഫ്രിക്ക വളരെ ശക്തരാണ്. പല മുന്‍നിര കളിക്കാരുമില്ലാതെയിറങ്ങുന്ന ഇന്ത്യക്കു അവരെ മറികടന്ന് വിജയികളാവണമെങ്കില്‍ റിഷഭ് പന്തിനു തന്റെ മുഴുവന്‍ അടവുകളും പുറത്തെടുക്കേണ്ടിവരും. ഇന്ത്യയെ അപേക്ഷിച്ച് ഫുള്‍ ടീമുമായിട്ടാണ് സൗത്താഫ്രിക്ക ഇറങ്ങുന്നത്്. അതുകൊണ്ടു തന്നെ അവരെ വീഴ്ത്താനായാല്‍ അതു തീര്‍ച്ചയായും റിഷഭിന്റെ മിടുക്കായിട്ടായിരിക്കും വിലയിരുത്തപ്പെടുക.
കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവയ്ക്കാന്‍ സൗത്താഫ്രിക്കയ്ക്കായിരുന്നു.

6

കാഗിസോ റബാഡ, ക്വിന്റണ്‍ ഡികോക്ക്, ആന്റിച്ച് നോര്‍ക്കിയ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് അവര്‍ക്കു നല്ല ബോധ്യവുമുണ്ട്. ഇവയെല്ലാം റിഷഭിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ സ്വഭാവവും നേതൃപാടവുമെല്ലാം പരമ്പരയില്‍ നിരീക്ഷിക്കപ്പെടും. കഴിഞ്ഞ ഐപിഎല്ലില്‍ ചില പിഴവുകള്‍ റിഷഭില്‍ നിന്നുണ്ടായിരുന്നു. ആദ്യ രണ്ടു കളികളും തോറ്റാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ പിന്നീടൊരു തിരിച്ചുവരവ് ഇ്ന്ത്യക്കു അസാധ്യമാവും.

Story first published: Thursday, June 9, 2022, 16:35 [IST]
Other articles published on Jun 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+