For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്കയെ എറിഞ്ഞിട്ടു!! ഗംഭീര ജയവുമായി ഇന്ത്യന്‍ തിരിച്ചുവരവ്

ധരംശാല: ബൗളിങ് മികവില്‍ സൗത്താഫ്രിക്കയ എറിഞ്ഞിട്ട് ഗംഭീര ജയത്തോടെ ടി20 പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. മൂന്നാമങ്കത്തില്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും ആഘോഷിച്ചത്. സൗത്താഫ്രിക്കന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ കളിയിലെ ഫേവറിറ്റുകളായി മാറിക്കഴിഞ്ഞിരുന്നു,

കാരണം വെറും 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് അവര്‍ ഇന്ത്യക്കു നല്‍കിയത്. കാര്യമായി വിയര്‍ക്കാതെ തന്നെ വളരെ അനായാസം ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. 15.5 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു.

ARSHDEEP SINGH

അഭിഷേക് ശര്‍മയുടെ (18 ബോളില്‍ 35) ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയത്. ശുഭ്മന്‍ ഗില്‍ (28), തിലക് വര്‍മ (25*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്. അടുത്ത മല്‍സരം ബുധനാഴ്ച ലഖ്‌നൗവില്‍ നടക്കും.

മാനംകാത്ത് മാര്‍ക്രം

തൊട്ടുമുമ്പത്തെ കളിയില്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട് 200നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയെ ഇന്ത്യ നിലം തൊടീച്ചില്ല. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (61) ഒറ്റയാള്‍ പോരാട്ടമാണ് അവരെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

അല്ലായിരുന്നെങ്കില്‍ അവര്‍ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു. 46 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മാര്‍ക്രമിന്റെ ഇന്നിങ്്‌സ്. ഡൊണോവന്‍ ഫേരേര (20), ആന്‍ട്രിച്ച് നോര്‍ക്കിയ (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍.

പവര്‍പ്ലേയില്‍ തന്നെ ഇന്ത്യന്‍ പേസ് ജോടികളായ അര്‍ഷ്ദീപ് സിങ്- ഹര്‍ഷിത് റാണ ജോടി ചേര്‍ന്ന് സൗത്താഫ്രിക്കയെ വരിഞ്ഞുകെട്ടിയിരുന്നു. നാലോവറാവുമ്പോഴേക്കും ഏഴിനു മൂന്നു വിക്കറ്റിലേക്കും 11 ഓവറായപ്പോഴേക്കും അഞ്ചിനു 44േേലക്കും സൗത്താഫ്രിക്ക കൂപ്പുകുത്തിയിരുന്നു. പിന്നീടൊരു തിരിച്ചുവരവ് അവര്‍ക്കു അസാധ്യമായിരുന്നു.

ഒരു വശത്തു വിക്കറ്റ് വീണു കൊണ്ടിരുന്നങ്കിലും മാര്‍ക്രം മികച്ച ഇന്നിങ്‌സുമായി ടീമിനെ താങ്ങിനിര്‍ത്തി. എട്ടാം വിക്കറ്റില്‍ പേസര്‍ നോര്‍ക്കിയക്കൊപ്പം 20 ബോളില്‍ 36 ററണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ മാര്‍ക്രമിനു കഴിഞ്ഞു.

സൗത്താഫ്രിക്കയുടെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയാണ്. ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്ത ആറു പേരും വിക്കറ്റുകളെടുത്തുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റകള്‍ വീഴ്ത്തി.

HARSHIT RANA

തുടരെ രണ്ടാം കളിയിലും ടോസ് ജയിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. പക്ഷെ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും തഴയപ്പെട്ടു.

അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു പകരം കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരെ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്തു സൗത്താഫ്രിക്ക മൂന്നു മാറ്റങ്ങളാണ് ഇലവനില്‍ വരുത്തിയത്.

നേരത്തേ കട്ടക്കിലെ ആദ്യ ടി20യില്‍ സൗത്താഫ്രിക്കയെ നാണംകെടുത്തുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 101 റണ്‍സിനു അവരെ സൂര്യയും സംഘവും കശാപ്പ് ചെയ്യുകയായിരുന്നു. 176 റണ്‍സിന്റെ വിജയലക്ഷ്യമാണ് അവര്‍ക്കു ഇന്ത്യ നല്‍കിയത്. പക്ഷെ ചരിത്രത്തിലെ എക്കാലത്തെയും ചെറിയ ടോട്ടലില്‍ സൗത്താഫ്രിക്ക ഓള്‍ഔട്ടായി. 13ാം ഓവറില്‍ വെറും 74 റണ്‍സിന് അവര്‍ കൂടാരം കയറി.

എന്നാല്‍ മുല്ലന്‍പൂരിലെ രണ്ടാം ടി20യില്‍ സൗത്താഫ്രിക്ക ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് അവര്‍ 51 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കിയത്. 214 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ ഒരു ഘട്ടത്തിലും ചേസ് ചെയ്യുമൈന്ന തോന്നലുണ്ടാക്കിയില്ല. അഞ്ചു ബോള്‍ ബാക്കിനില്‍ക്കവെ 162ന് ടീം ഓള്‍ഔട്ടാവുകയും ചെയ്തു.

മൂന്നാം ടി20യിലെ 11

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡൊണോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, ആന്‍ട്രിച്ച് നോര്‍ക്കിയ. ലുങ്കി എന്‍ഗിഡി.

Story first published: Sunday, December 14, 2025, 14:45 [IST]
Other articles published on Dec 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+