Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റിഷഭിന്റെ പിഴവ്, പിന്നെ രണ്ടോവറും- തോല്‍വിക്കു കാരണങ്ങള്‍ നിരത്തി ചോപ്ര

സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരം വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴു വിക്കറ്റിന്റെ വന്‍ പരാജമയമാണ് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ റിഷഭ് പന്ത് നയിച്ച ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്.

ഈ പരാജയത്തോടെ ലോക റെക്കോര്‍ഡ് കുറിക്കുകയെന്ന ഇന്ത്യയുടെ മോഹം കൂടിയാണ് പൊലിഞ്ഞത്. തുടര്‍ച്ചയായ 12 ടി20കള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യത്തെ പരാജയം കൂടിയായിരുന്നു ഇത്.

1

പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെക്കൊണ്ട് നാലോവര്‍ പൂര്‍ത്തിയാക്കാതിരുന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിശകെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. 2.1 ഓവര്‍ മാത്രമേ താരം ബൗള്‍ ചെയ്തിരുന്നുള്ളൂ. വിക്കറ്റില്ലാതെ 26 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

2

റാസ്സി വാന്‍ഡല്‍ ഡ്യുസെനും ഡേവിഡ് മില്ലറും ക്രീസില്‍ ഒരുമിക്കുമ്പോള്‍ സൗത്താഫ്രിക്ക മൂന്നിന് 81 റണ്‍സെന്ന നിലയിലായിരുന്നു. അതിനു ശേഷം ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. യുസി ചാഹല്‍ തന്റെ ഓവറുകള്‍ മുഴുവനായി ബൗള്‍ ചെയ്തില്ല, അത് പിശക് തന്നെയാണ്. എനിക്ക് അങ്ങനെയാണ് തോന്നിയത്. ഒരു വിലയേറിയ ഒരു ഓവറിന്റെ പേരില്‍ ചാഹലിനെ മാറ്റി നിര്‍ത്തരുതായിരുന്നെന്നും ചോപ്ര വിശദമാക്കി.

3

കളിയില്‍ ഒരോവര്‍ മോശമായാലും ശക്തമായി തിരിച്ചുവരാന്‍ സാധിക്കുന്ന ബൗളറാണ് യുസ്വേന്ദ്ര ചാഹലെന്നു ആകാശ് ചോപ്ര പറഞ്ഞു. നിങ്ങള്‍ പവര്‍പ്ലേയില്‍ ചാഹലിനു ഒരോവര്‍ നല്‍കി. പിന്നെ മധ്യത്തിലും 20ാം ഓവറിലും ബൗള്‍ ചെയിച്ചു. ഡല്‍ഹിയിലേതു ചെറിയ ഗ്രൗണ്ടായിരുന്നു. മഞ്ഞുവീഴ്ചയും ഇല്ലായിരുന്നു.ചിന്നസ്വാമിയില്‍ കളിച്ച് വളര്‍ന്നവനാണ് യുസി ചാഹല്‍. അവനു തിരിച്ചുവരാന്‍ സാധിക്കും, നിങ്ങള്‍ക്കു വിക്കറ്റ് നേടിത്തരാനും കഴിയുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
മൂന്നാമത്തെ ഓവറിലാണ് ചാഹല്‍ ആദ്യം ബൗള്‍ ചെയ്തത്. 16 റണ്‍സ് താരം വിട്ടുകൊടുക്കുകയും ചെയ്തു. പക്ഷെ രണ്ടാം ഓവറില്‍ ചാഹല്‍ ആറു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. അതിനു ശേഷം 20ാം ഓവറിലാണ് താരത്തിനു ബോള്‍ നല്‍കിയത്.

4

റണ്‍ചേസില്‍ രണ്ടോവറുകളിലാണ് മല്‍സരം ഇന്ത്യയില്‍ നിന്നു വഴുതിപ്പോയതെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ 22ഉം ഹര്‍ഷല്‍ പട്ടേലിന്റെ 17ാം ഓവറില്‍ 22ഉം റണ്‍സ് സൗത്താഫ്രിക്ക വാരിക്കൂട്ടിയിരുന്നു. സൗത്താഫ്രിക്കയ്ക്കു വിജയിക്കാന്‍ 24 ബോളില്‍ 56 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍- ഡേവിഡ് മില്ലര്‍ സഖ്യത്തിന്റെ കടന്നാക്രമണം. അപരാജിതമായ നാലാം വിക്കറ്റില്‍ 131 റണ്‍സ് ഇരുവരും ചേര്‍ന്നെടുക്കുകയും ചെയ്തിരുന്നു.

5

ഭുവനേശ്വര്‍ കുമാര്‍ വളരെ നന്നായിട്ടാണ് മല്‍സരത്തില്‍ തുടങ്ങിയത്. പക്ഷെ അതിനു ശേഷം ഒരോവറില്‍ 22 റണ്‍സ് അദ്ദേഹം വിട്ടുകൊടത്തു. ഗെയിം മുഴുവനായി ഇതോടെ മാറുകയായിരുന്നു. ആവേശ് ഖാന്റെ ബൗളിങില്‍ നഷ്ടപ്പെടുത്തിയ ക്യാച്ച് 46 റണ്‍സിന്റെ വ്യത്യാസമുണ്ടാക്കുകയും ചെയ്തു. റാസ്സി 75 റണ്‍സ് പുറത്താവാതെ അടിച്ചെടുത്തു. 30 റണ്‍സെടുത്തുനില്‍ക്കെയാണ് താരത്തിന്റെ ക്യാച്ച് ഇന്ത്യ പാഴാക്കിയതെന്നും ആകാശ് ചോപ്ര വിലയിരുത്തി.

6

ആവേശ് ഖാന്റെ ഓവറില്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ ക്യാച്ച് ശ്രേയസ് അയ്യര്‍ നഷ്ടപ്പെടുത്തിയത് കളിയിലെ മറ്റൊരു നിര്‍ണയക മുഹൂര്‍ത്തമായിരുന്നു. ശ്രേയസിന്റെ കൈകളിലേക്കു ഫ്രീം ഹോം ഡെലിവെറി പോലെയായിരുന്നു ആ ക്യാച്ച് വന്നത്. പക്ഷെ തനിക്ക്് ഇതാവശ്യമില്ലെന്ന അദ്ദേഹം പറയുകയായിരുന്നു. ഇതു മറ്റൊരു ഗെയിം ചേഞ്ചിങ് മുഹൂര്‍ത്തമാണ്. ഇന്ത്യയുടെ ബൗളിങ് തികച്ചും സാധാരണമായിരുന്നുവെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
30 ബോളില്‍ 29 റണ്‍സ് മാത്രമെടുത്തു നില്‍ക്കെയായിരുന്നു ഡീപ്പ് മിഡ് വിക്കറ്റില്‍ വാന്‍ഡര്‍ ഡ്യുസെന്റെ അനായാസ ക്യാച്ച് ശ്രേയസ് നഷ്ടപ്പെടുത്തിയത്. ഇതിനു ഇന്ത്യക്കു വലിയ വിലയും നല്‍കേണ്ടി വന്നു. അടുത്ത 16 ബോളില്‍ 46 റണ്‍സ് താരം വാരിക്കൂട്ടി.

Story first published: Friday, June 10, 2022, 16:02 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+