IND vs SA: എന്തൊരു തിരിച്ചുവരവ്!, സീനിയേഴ്‌സിന് ഇത് എളുപ്പമല്ല, ഡികെയെ പ്രശംസിച്ച് നെഹ്‌റ

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ രാജകീയ ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ് അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ പിന്നിലായപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടെങ്കിലും വിശാഖപട്ടണത്തും രാജ്‌കോട്ടിലും ഇന്ത്യ ചരിത്ര ജയത്തോടെ തിരിച്ചുവന്നിരിക്കുകയാണ്. രാജ്‌കോട്ടില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്‍സിനാണ് പുറത്തായത്.
ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ദിനേഷ് കാര്‍ത്തികിന്റെ (55) വെടിക്കെട്ടാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്കെത്തിച്ചത്. 27 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഡികെയുടെ പ്രകടനം. 203.70 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഇന്ത്യക്കായി ടി20 ഫിഫ്റ്റി നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും കാര്‍ത്തിക് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2006ല്‍ അരങ്ങേറ്റം കുറിച്ച ഡികെയുടെ ആദ്യത്തെ ടി20 ഫിഫ്റ്റിയാണിത്. ആറാം നമ്പറിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍ കൂടിയാണിത്.

ഡികെയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീരേന്ദര്‍ സെവാഗ്, വസിം ജാഫര്‍ തുടങ്ങിയവരെല്ലാം ഡികെയുടെ ബാറ്റിങ് മികവിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഡികെയുടെ തിരിച്ചുവരവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. സീനിയര്‍ താരമെന്ന നിലയില്‍ ഇത്തരമൊരു തിരിച്ചുവരവ് വളരെ പ്രയാസമാണെന്നാണ് നെഹ്‌റ ചൂണ്ടിക്കാട്ടുന്നത്.
'ഒരു സീനിയര്‍ താരത്തിന് ഇത്തരമൊരു തിരിച്ചുവരവ് ഒരിക്കലും എളുപ്പമല്ല. ആദ്യ മത്സരം മുതല്‍ അവന്‍ മികവ് കാട്ടിയിരുന്നെങ്കിലും ഇത്തരമൊരു വലിയ പ്രകടനത്തിനായി ശ്രമിക്കുകയായിരുന്നു. വളരെ ഇംപാക്ട് ഉണ്ടാക്കുന്ന റണ്‍സാണ് അവന്‍ നേടിയത്. ആറാം നമ്പറില്‍ അവനെ കാണാനായതില്‍ സന്തോഷം. അവനെ ഫിനിഷറായാണ് പരിഗണിച്ചത്. എന്നാല്‍ ഈ കപ്പലിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് അവന് നന്നായി അറിയാം. അവന്റെ പ്രകടനം ടീം മാനേജ്‌മെന്റിനെയും സന്തോഷിപ്പിച്ചിട്ടുണ്ടാവുമെന്നുറപ്പ്'- നെഹ്‌റ പറഞ്ഞു.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ ഇന്ത്യയുടെ ടോപ് ഓഡറിനെ പിടിച്ചുകെട്ടിയെങ്കിലും ഹര്‍ദിക് പാണ്ഡ്യയും കാര്‍ത്തികും ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 'ഡികെ ബാറ്റ് ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഡികെയെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുന്നതാണ് എതിരാളികളെ ഇത്തരത്തില്‍ തെറ്റുകള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നത്. ബൗളര്‍ ഏതാണെന്ന് പ്രശ്‌നമല്ല, ഫീല്‍ഡിന് അനുസരിച്ചാണ് അവന്‍ കളിച്ചത്. സ്‌ക്വയര്‍ ലെഗും ഫൈന്‍ ലെഗും സര്‍ക്കിളിനുള്ളില്‍ നിന്നപ്പോള്‍ ഫീല്‍ഡര്‍മാരുടെ മുകളിലൂടെ കളിച്ചാണ് അവന്‍ റണ്‍സ് നേടിയത്'- നെഹ്‌റ പറഞ്ഞു.
പരിക്കേറ്റ കഗിസോ റബാഡ കളിക്കാതിരുന്നത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. അവസാന മത്സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്ക ബൗളിങ് പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായുണ്ടെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. 'ഡികെ ബാറ്റ് ചെയ്യുമ്പോള്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ ഓവറില്‍ ഫൈന്‍ ലെഗും സ്‌ക്വയര്‍ ലെഗും സര്‍ക്കിളിനുള്ളിലായത് ശരിക്കും അത്ഭുതപ്പെടുത്തി. എത്ര നല്ല പന്തിലും സിക്‌സുകള്‍ പോയേക്കാം. എന്നാല്‍ റണ്ണൊഴുക്കിനെ തടയുന്നത് മികച്ച ഫീല്‍ഡിങ് പ്ലേയ്‌സ്‌മെന്റിലൂടെയാണ്. യോര്‍ക്കറുകളും ബൗണ്‍സറുകളും കുറവായിരുന്നു. ദക്ഷിണാഫ്രിക്ക ബൗളിങ് പദ്ധതികള്‍ പുനപരിശോധിക്കേണ്ടതായുണ്ട്'- നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

പരമ്പരയില്‍ ഇരു ടീമും ഒപ്പമെത്തിയതോടെ ഞായറാഴ്ച നടക്കുന്ന അഞ്ചാം മത്സരമാവും നിര്‍ണ്ണായകമാവുക. ഇന്ത്യ തട്ടകത്തില്‍ പരമ്പര കൈവിടാതെ ഇരിക്കാന്‍ ഇറങ്ങുമ്പോള്‍ പരമ്പര പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍. നായകനെന്ന നിലയില്‍ റിഷഭ് പന്തിനും നിര്‍ണ്ണായക പരമ്പരയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് അല്‍പ്പം കൂടി ബാറ്റിങ്ങില്‍ മെച്ചപ്പെടാത്ത പക്ഷം വലിയ വിമര്‍ശനം അദ്ദേഹം നേരിടേണ്ടി വരുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications