IND vs SA T20: ആരാവും പരമ്പരയിലെ താരം?, ഈ മൂന്ന് ഇന്ത്യക്കാരിലൊരാള്‍, അതുറപ്പ്

മുംബൈ: ഐപിഎല്ലിന്റെ ആവേശങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന വികാരത്തിലേക്ക് വീണ്ടും. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ഒമ്പതിന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യ പ്രമുഖരായ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരൊന്നും പരമ്പരക്കില്ല. ഐപിഎല്ലിന് ശേഷം നടക്കുന്ന ആദ്യ പരമ്പര ആയതിനാലാണ് ഇവര്‍ക്ക് വിശ്രമം നല്‍കിയത്.

കെ എല്‍ രാഹുല്‍
പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് കെ എല്‍ രാഹുലാണ്. പരമ്പരയിലെ താരമാകാന്‍ കൂടുതല്‍ സാധ്യതയുള്ളതും രാഹുലിന് തന്നെയാണ്. അദ്ദേഹത്തിന്റെ സമീപകാല ഫോമാണ് അതിന് കാരണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായിരുന്നു രാഹുല്‍. ഓപ്പണറായി കസറിയ അദ്ദേഹം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും 15 മത്സരത്തില്‍ നിന്ന് 616 റണ്‍സുമായി രാഹുല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു രാഹുലിന്റെ പ്രകടനം. 51.33 ആയിരുന്നു രാഹുലിന്റെ ശരാശരി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രാഹുല്‍ ഓപ്പണറായിത്തന്നെയാവും ഇറങ്ങുക. സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ രാഹുലിന്റെ ബാറ്റിങ്ങിലാണ്. ഐപിഎല്ലിലെ ഫോം രാഹുലിന് തുടരാനായാല്‍ അദ്ദേഹത്തിന് പരമ്പരയിലെ താരമാവാനും ഇന്ത്യക്ക് പരമ്പര നേടാനും സാധിക്കും.
'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

യുസ് വേന്ദ്ര ചഹാല്‍
ഇത്തവണത്തെ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍. 27 വിക്കറ്റുമായാണ് രാജസ്ഥാനൊപ്പം ഇത്തവണ അദ്ദേഹം ഈ നേട്ടത്തിലേക്കെത്തിയത്. വലം കൈയന്‍ സ്പിന്നറുടെ പ്രകടനം പരമ്പരയില്‍ ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്നു. ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി ചഹാലിന്റെ സ്പിന്‍ മികവാകും. പിച്ചില്‍ അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ ചഹാല്‍ ബാറ്റ്‌സ്മാനെ കറക്കിവീഴ്ത്തുമെന്നുറപ്പ്. അങ്ങനെ സംഭവിച്ചാല്‍ പരമ്പരയിലെ താരമാവാനും അദ്ദേഹത്തിന് സാധിച്ചേക്കും.
ചഹാലിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ പരമ്പര വളരെ നിര്‍ണ്ണായകമാണ്. 2021ലെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ചഹാല്‍ പുറത്തായിരുന്നു. ഇത്തവണ ടീമില്‍ ഇടം പിടിക്കാന്‍ ചഹാലിന് തിളങ്ങേണ്ടതായുണ്ട്. രവി ബിഷ്‌നോയിയും കുല്‍ദീപ് യാദവും അവസരം തേടുന്നതിനാല്‍ ചഹാലിന് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്.
സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

ഹര്‍ദിക് പാണ്ഡ്യ
ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയാണ് ഹര്‍ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കെത്തുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. 15 മത്സരത്തില്‍ നിന്ന് 487 റണ്‍സും എട്ട് വിക്കറ്റും അദ്ദേഹം നേടി. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഫൈനലിലടക്കം ഗുജറാത്തിന് കരുത്തായത് ഹര്‍ദിക്കിന്റെ മികവാണ്. ഇതേ പ്രകടനം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും അദ്ദേഹം ആവര്‍ത്തിച്ചാല്‍ ഹര്‍ദിക് പരമ്പരയിലെ താരമാകാന്‍ സാധ്യതയുണ്ട്. ഗുജറാത്തില്‍ നാലാം നമ്പറില്‍ കളിച്ച ഹര്‍ദിക് ഇന്ത്യന്‍ ടീമില്‍ പഴയ ഫിനിഷര്‍ റോളില്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications