Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: പരമ്പര ഇന്ത്യ നേടുമോ?, രണ്ട് പ്രശ്‌നമുണ്ട്, പരിഹാരം വേണം, ചൂണ്ടിക്കാട്ടി ആകാശ്

1

ബംഗളൂരു: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയില്‍ ആര് കപ്പ് നേടുമെന്നത് ഇന്ന് നടക്കുന്ന അഞ്ചാം മത്സരമാണ് തീരുമാനിക്കുന്നത്. ആദ്യ രണ്ട് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ അവസാന രണ്ട് മത്സരത്തിലും ജയം ഇന്ത്യക്കായിരുന്നു. അതുകൊണ്ട് തന്നെ ബംഗളൂരുവില്‍ നടക്കുന്ന അഞ്ചാം മത്സരത്തിന്റെ ഫലമാവും മത്സര വിജയിയെ തീരുമാനിക്കുക. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ഫോമും ആതിഥേയരെന്ന നിലയിലും ഇന്ത്യക്കാണ് മുന്‍തൂക്കം.

ബംഗളൂരു ഇന്ത്യക്ക് വളരെ സുപരിചിതമായ പിച്ചാണെന്നതും ടീമിന് കരുത്തേകുന്നു. പരിക്ക് ദക്ഷിണാഫ്രിക്കയെ വേട്ടയാടുന്നതും കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കുന്നു. എന്നാല്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും മുന്നിലുള്ള രണ്ട് പ്രധാന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഒന്ന് നായകന്‍ റിഷഭ് പന്തിന്റെ ഫോമാണെങ്കില്‍ രണ്ടാമത്തേത് ശ്രേയസ് അയ്യരുടെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ്.

1

'ഇന്ത്യയുടെ ഒന്നാമത്തെ പ്രശ്‌നം റിഷഭ് പന്തിന്റെ ഫോമാണ്. ഇന്ത്യക്കിപ്പോള്‍ ഒന്നിലധികം വിക്കറ്റ് കീപ്പര്‍മാരുണ്ടെന്നത് റിഷഭ് ഓര്‍ക്കേണ്ടതാണ്. ഇഷാന്‍ കിഷന്‍ നന്നായി കളിക്കുന്നുണ്ട്. കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാലും ഇഷാന്‍ പ്ലേയിങ് 11 ഉണ്ടാവും. രാഹുലും വിക്കറ്റ് കീപ്പറാണ്. അവനുള്ളത് ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നു. ഇപ്പോള്‍ മികച്ച ഫോമില്‍ ദിനേഷ് കാര്‍ത്തികും ഒപ്പമുണ്ട്. എന്നാല്‍ അവനെ ബാറ്റ്‌സ്മാനായി മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. റിഷഭ് പന്ത് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമാണ്.

ഇന്ത്യയുടെ നിലവിലെ മികച്ച ടി20 താരങ്ങളെ നോക്കിയാല്‍ മിക്കവരും വിക്കറ്റ് കീപ്പര്‍മാര്‍. ഇത് വളരെ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. ടീമിന്റെ പദ്ധതികളെക്കുറിച്ച് റിഷഭിന് വ്യക്തമായ ബോധ്യമുണ്ടാവണം. തുടര്‍ച്ചയായി ഓഫ് സൈഡിന് പുറത്തുവരുന്ന പന്തുകളിലാണ് അവന്‍ പുറത്താകുന്നത്. റിഷഭ് തന്റെ പ്രശ്‌നം പരിഹരിക്കേണ്ടതായുണ്ട്. അവന്‍ ഫോമിലേക്കെത്തേണ്ടത് ടീമിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്'- ആകാശ് ചൂണ്ടിക്കാട്ടി.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

2

രണ്ടാമത്തെ പ്രശ്‌നം ശ്രേയസ് അയ്യരുടെ മെല്ലെപ്പോക്കാണ്. 'അയ്യര്‍ , എന്റെ സുഹൃത്തേ, ദയവായി അല്‍പ്പം കൂടി വേഗത്തില്‍ സ്‌കോര്‍ നേടൂ' എന്നാണ് ആകാശ് പറഞ്ഞത്. പരമ്പരയിലൂടെ നീളം ശ്രേയസ് ഭേദപ്പെട്ട സ്‌കോര്‍ നേടുന്നുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമാണ്. മൂന്നാം നമ്പറിലിറങ്ങുന്ന ശ്രേയസ് അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയാലേ മധ്യനിരക്ക് സമ്മര്‍ദ്ദമില്ലാതെ സ്‌കോര്‍ ഉയര്‍ത്താനാവു. ടോപ് ഓഡറിന്റെ മെല്ലപ്പോക്ക് റണ്‍റേറ്റിനെ ബാധിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യയേയും ദിനേഷ് കാര്‍ത്തികിനേയും അത് സമ്മര്‍ദ്ദത്തിലാക്കുകയും പ്രകടനത്തെ ബാധിക്കുകയും ചെയ്യും.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

3

ബംഗളുരുവിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. ഫ്‌ളാറ്റ് പിച്ചായതിനാല്‍ രണ്ട് ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടും. ഇന്ത്യ അഞ്ച് മത്സരം കളിച്ചപ്പോള്‍ രണ്ട് മത്സരമാണ് ഇന്ത്യക്ക് ഇവിടെ ജയിക്കാനായത്. ടോസ് നിര്‍ണ്ണായകമാവും. എന്തായാലും മികച്ചൊരു ബാറ്റിങ് വിരുന്ന് തന്നെ ബംഗളൂരുവില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Story first published: Sunday, June 19, 2022, 12:21 [IST]
Other articles published on Jun 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+