Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: റിഷഭിന്റെ മോശം ഫോം, കാരണം അതാണ്, ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

1

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. വിശാഖ പട്ടണത്ത് ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഉണര്‍ന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. അഞ്ച് മത്സര പരമ്പരയില്‍ 2-1ന് പിന്നിലാണ് ഇന്ത്യ. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയെ റിഷഭ് പന്താണ് പരമ്പരയില്‍ നയിക്കുന്നത്.

നായകനെന്ന നിലയില്‍ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയെങ്കിലും മൂന്നാം മത്സരത്തില്‍ കൈയടി നേടുന്ന ക്യാപ്റ്റന്‍സിയാണ് റിഷഭ് കാഴ്ചവെച്ചത്. സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് അദ്ദേഹം തന്ത്രം മെനഞ്ഞത്. ഇത് കൃത്യമായി ഫലം കാണുകയും ചെയ്തു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭിന് പ്രതീക്ഷക്കൊത്തുയരാനാവുന്നില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ റിഷഭില്‍ നിന്ന് ഇന്ത്യ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്ത പ്രകടനമല്ല അദ്ദേഹം കാഴ്ചവെക്കുന്നത്.

1

ഇപ്പോഴിതാ റിഷഭിന്റെ മോശം ബാറ്റിങ് പ്രകടനത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാലാണ് ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനാവാത്തതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. 'ഇന്ത്യ വിജയിച്ച ശേഷം വലിയ ആത്മവിശ്വാസം റിഷഭിന് കൈവന്നിട്ടുണ്ടാവും. എന്നാല്‍ അതിന് മുമ്പ് വരെ വളരെ സമ്മര്‍ദ്ദത്തിലായിരുന്നു അവന്‍. ഇന്ത്യ ജയിച്ചതോടെ നായകന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനായി ബാറ്റിങ്ങിനെക്കുറിച്ച് റിഷഭ് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

2

അടിച്ച് കളിക്കേണ്ട പന്തുകളിലാണ് പുറത്താകുന്നതെന്ന് അവന്‍ തിരിച്ചറിയേണ്ടതാണ്. ഓഫ് സൈഡ് ഷോട്ടുകള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. നായകനായ താന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് ചിന്തിക്കണം. ആദ്യ പന്ത് മുതല്‍ അടിച്ചു കളിക്കേണ്ട ആവിശ്യമുണ്ടോയെന്ന് ആലോചിക്കണം. ഓഫ് സൈഡ് കട്ട് ഷോട്ടുകളാണ് ശ്രദ്ധിക്കേണ്ടത്. എവിടെ വേണമെങ്കിലും സിക്‌സര്‍ നേടാന്‍ കഴിവുള്ളവനാണവന്‍'-ഗവാസ്‌കര്‍ പറഞ്ഞു.

മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് കളിക്കാന്‍ കഴിവുള്ള റിഷഭ് കോപ്പീബുക്ക് ശൈലിയുടെ പൊളിച്ചെഴുത്ത് നടത്തുന്ന ബാറ്റ്‌സ്മാനാണ്. കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള റിഷഭ് ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പരിമിത ഓവറിലേക്ക് വരുമ്പോള്‍ പലപ്പോഴും ഈ മികവ് കാട്ടാന്‍ റിഷഭിന് സാധിക്കാറില്ല. ടി20യിലും ഏകദിനത്തിലും മാച്ച് വിന്നറായി ഇന്ത്യ പരിഗണിക്കുമ്പോഴും അതിനൊത്ത പ്രകടനം കാഴ്ചവെക്കാനാവുന്നില്ല.

'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

3

ടെസ്റ്റില്‍ റിഷഭിന്റെ ബാറ്റിങ്ങിന് ഇന്ത്യയുടെ മധ്യനിരയില്‍ എതിരാളികളില്ലെങ്കിലും പരിമിത ഓവറില്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് എളുപ്പമല്ല. ടി20 ലോകകപ്പ് നടക്കാനിരിക്കെ റിഷഭിന്റെ വിക്കറ്റ് കീപ്പിങ്ങിലെ പിഴവുകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. ടി20 ലോകകപ്പിന് മുമ്പ് റിഷഭിന് ഫോമിലേക്കെത്താനാവാത്ത പക്ഷം ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുന്നതാണ്. എന്തായാലും റിഷഭിന് വരുന്ന മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Wednesday, June 15, 2022, 17:59 [IST]
Other articles published on Jun 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+