Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: ഇന്ത്യയുടെ രണ്ടാം നിര ടീമാണോ ഇത്?, ഒന്നിനൊന്ന് മെച്ചം, പ്രശംസിച്ച് ഇന്‍സമാം

1

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ രണ്ടാം നിര ടീമുമായാണ് കളിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും ഇന്ത്യന്‍ ടീമിലില്ല. ടീമിലുണ്ടായിരുന്ന കെ എല്‍ രാഹുലിന് അവസാന സമയത്ത് പരിക്കേറ്റ് പുറത്തുപോവേണ്ടിയും വന്നു. റിഷഭ് പന്ത് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വൈസ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയുമുണ്ട്. രണ്ട് പുതുമുഖ താരങ്ങളും ഇന്ത്യക്കൊപ്പമുണ്ട്.

ആദ്യ രണ്ട് മത്സരങ്ങളിലും സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റെങ്കിലും മൂന്നാം മത്സരത്തിലൂടെ വിജയവഴിയില്‍ തിരിച്ചെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം കാട്ടിയ ഇന്ത്യന്‍ ടീം 48 റണ്‍സിന്റെ ജയമാണ് നേടിയെടുത്തത്. പക്വതയോടെ കളിക്കാന്‍ ഇന്ത്യന്‍ ടീമിനായി. ഇപ്പോഴിതാ ഇന്ത്യയുടെ യുവനിരയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്.

1

'ഇന്ത്യക്ക് തന്നെയാണ് ഇപ്പോഴും പരമ്പരയില്‍ മുന്‍തൂക്കം. ഇപ്പോള്‍ സമ്മര്‍ദ്ദം ദക്ഷിണാഫ്രിക്കയ്ക്കാണ്. ഇന്ത്യ അത്ര എളുപ്പത്തില്‍ നാട്ടില്‍ തോല്‍ക്കുകയില്ല. രണ്ടാം നിര ടീം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നീ മൂന്ന് വമ്പന്മാരില്ലാതെയാണ് ഇന്ത്യ ഇത്രയും മികച്ച പ്രകടനം നടത്തുന്നത്'-ഇന്‍സമാം പ്രശംസിച്ചു.

മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഉണര്‍ന്ന് കളിച്ചു. ബൗളിങ്ങില്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ യുസ് വേന്ദ്ര ചഹാലും അക്ഷര്‍ പട്ടേലും നന്നായി പന്തെറിഞ്ഞത് സന്ദര്‍ശകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ആവേഷ് ഖാനും അവസരത്തിനൊത്ത് തന്നെ പന്തെറിഞ്ഞു. ഹര്‍ഷല്‍ നാലും ചഹാല്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

2

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യ രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ സാധിക്കാതെ പോയ റുതുരാജാണ് വിശാഖപട്ടണത്ത് കൂടുതല്‍ ആക്രമിച്ച് കളിച്ചത്.35 പന്തില്‍ 57 റണ്‍സാണ് അദ്ദേഹം നേടിയത്. 7 ഫോറും 2 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇഷാന്‍ 35 പന്തില്‍ 54 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് ഇഷാന്‍ നേടിയത്.

ഇന്ത്യയുടെ യുവതാരങ്ങളുടെ വളര്‍ച്ചക്ക് പിന്നിലെ രാഹുല്‍ ദ്രാവിഡിന്റെ മികവിനെയും ഇന്‍സമാം പ്രശംസിച്ചു. 'റുതുരാജിനെപ്പോലുയും ഇഷാനെപ്പോലെയുമെല്ലാം കളിക്കാന്‍ സാധിച്ചാല്‍ ടീമിന്റെ സല്‍പ്പേരിനെക്കൂടി അതുയര്‍ത്തും. ഇവരുടെയെല്ലാം പ്രകടനം ഇന്ത്യയുടെ ടീം കരുത്ത് എത്രത്തോളമാണെന്നാണ് വ്യക്തമാക്കുന്നത്. രണ്ടാം നിര ടീമുമായി ഇങ്ങനെ പൊരുതുന്നത് കാണുന്നത് തന്നെ മനോഹരമാണ്. ദ്രാവിഡ് അണ്ടര്‍ 19 ടീമിന്റെ പരിശീലകനായി ഇവരില്‍ മിക്കവരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേ ശൈലിയാണ് ദ്രാവിഡ് ഇപ്പോഴും പിന്തുടരുന്നത്'- ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

3

ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച പരിശീലകനാണ് ദ്രാവിഡ്. ഇന്ത്യയുടെ നിലവിലെ ഒട്ടുമിക്ക യുവതാരങ്ങളും നേരത്തെ തന്നെ അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുള്ളവരുമാണ്. അതുകൊണ്ട് തന്നെ ദ്രാവിഡിന് ഓരോ താരത്തിന്റെയും പ്രതിഭയെക്കുറിച്ച് നന്നായി അറിയാം. ഇത് അദ്ദേഹത്തിന്റെ പരിശീലകനെന്ന നിലയിലെ ജോലി എളുപ്പമാക്കുന്നു. എന്നാല്‍ ദ്രാവിഡിനെ സംബന്ധിച്ചുള്ള വലിയ വെല്ലുവിളി വരാനിരിക്കുന്ന രണ്ട് ലോകകപ്പുകളാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ദ്രാവിഡിന് നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല.

Story first published: Wednesday, June 15, 2022, 15:37 [IST]
Other articles published on Jun 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+