For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: ജയിച്ചു, പക്ഷെ...., മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയ കാര്യത്തെക്കുറിച്ച് റിഷഭ്

അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇപ്പോഴും സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍

1

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരത്തിലും തോറ്റ ഇന്ത്യ മൂന്നാം മത്സരത്തില്‍ ജയിച്ച് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 48 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇപ്പോഴും സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍.

പരമ്പര കൈവിടാതിരിക്കാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു. അത് നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നായകനെന്ന നിലയില്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ റിഷഭ് പന്തിനും സാധിച്ചു. എന്നാല്‍ മൂന്നാം ടി20 ജയിച്ചെങ്കിലും ഒരു കാര്യം നിരാശപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ റിഷഭ് പന്ത്. അത് മറ്റൊന്നുമല്ല വിക്കറ്റുകള്‍ കൂടുതല്‍ നഷ്ടമായതാണ് റിഷഭിനെ നിരാശനാക്കിയത്.

1

'മികച്ചൊരു തുടക്കം ലഭിച്ച ശേഷം പുതിയൊരു ബാറ്റ്‌സ്മാനെത്തിയാല്‍ ആദ്യ പന്ത് മുതല്‍ ആക്രമിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. അടുത്ത മത്സരത്തില്‍ ഇന്ത്യ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. വലിയൊരു സ്‌കോര്‍ തന്നെ സ്‌കോര്‍ബോര്‍ഡിലുണ്ടെന്ന് ഉറപ്പാക്കും. ഇന്ത്യ പ്രതീക്ഷിച്ചതിലും 15 റണ്‍സ് കുറവാണ് നേടിയത്. എന്നാല്‍ അതിനെക്കുറിച്ച് മത്സരത്തില്‍ അധികം ചിന്തിച്ചില്ല'-റിഷഭ് പന്ത് പറഞ്ഞു.

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. ആദ്യ മത്സരത്തില്‍ 211 എന്ന വമ്പന്‍ സ്‌കോര്‍ ഇന്ത്യ നേടിയിട്ടും ജയിക്കാനായില്ല. രണ്ടാം മത്സരത്തില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തി. എന്നാല്‍ മൂന്നാം മത്സരത്തില്‍ ബൗളര്‍മാരുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ ബൗളര്‍മാരാണ് മൂന്നാം മത്സരത്തില്‍ വിജയത്തിന്റെ കാരണമായതെന്നതാണ് സത്യം.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

2

ഹര്‍ഷല്‍ പട്ടേല്‍ ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിച്ചില്ല. എന്നാല്‍ വിശാഖ പട്ടണത്ത് നാല് വിക്കറ്റുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. യുസ് വേന്ദ്ര ചഹാലിനെ മൂന്നാം മത്സരത്തില്‍ കളിപ്പിക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സീനിയര്‍ താരത്തില്‍ വിശ്വാസം അര്‍പ്പിച്ച ഇന്ത്യക്ക് തെറ്റിയില്ല. മൂന്ന് വിക്കറ്റുമായി ചഹാലും ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചു.

'ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ടീമിന്റെ പദ്ധതിയെ കൃത്യമായി നടപ്പിലാക്കുന്നതില്‍ വിജയിച്ചു. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മധ്യനിരയില്‍ നിര്‍ണ്ണായക റോളാണുള്ളത്. സമ്മര്‍ദ്ദം എപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കാണ്. അതുകൊണ്ട് തന്നെ ഇതുപോലെ കളിക്കാനായാല്‍ അനായാസമായി പരമ്പരയും നേടാം'-റിഷഭ് പറഞ്ഞു. ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭിന് ഫോമിലേക്കെത്താനായിട്ടില്ല. മൂന്നാം മത്സരത്തില്‍ എട്ട് പന്തില്‍ 6 റണ്‍സാണ് റിഷഭിന് നേടാനായത്.

'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

3

ഇന്ത്യയുടെ വിജയത്തില്‍ ഓപ്പണര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമായി. റുതുരാജ് ഗെയ്ക് വാദും (57) ഇഷാന്‍ കിഷനും (54) അര്‍ധ സെഞ്ച്വറി നേടി. ഒന്നാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. മികച്ച അടിത്തറ ഓപ്പണര്‍മാര്‍ നല്‍കിയെങ്കിലും ശ്രേയസ് അയ്യര്‍ (14), റിഷഭ് പന്ത് (6), ദിനേഷ് കാര്‍ത്തിക് (6) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഹര്‍ദിക് പാണ്ഡ്യയുടെ (31*) പ്രകടനമാണ് 179 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നതില്‍ അഭ്യൂഹങ്ങള്‍ തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരായെല്ലാം ഇന്ത്യ പരമ്പരക കളിക്കുന്നുണ്ട്. ഇതിലെ പ്രകടനം വിലയിരുത്തിയാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് ഉണ്ടാവുക. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്ക് ഈ പരമ്പരകളെല്ലാം വളരെ നിര്‍ണ്ണായകമാണ്.

Story first published: Wednesday, June 15, 2022, 12:34 [IST]
Other articles published on Jun 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+