Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തണോ?, രക്ഷകനെത്തും!, സാധ്യതകളിതാ

1

കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ കട്ടക്കില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ പിന്നിലാണ്. ആതിഥേയരെന്ന നിലയില്‍ വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ആദ്യ മത്സരത്തിലേത്. കരുത്തുറ്റ താരനിരയുമായി ഇറങ്ങിയ ഇന്ത്യ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 211 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തിട്ടും തോറ്റു.

ഇന്ത്യയുടെ ബൗളര്‍മാരുടെ മോശം ഫോമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ആദ്യ മത്സരശേഷം ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനത്തെയാണ് നായകന്‍ റിഷഭ് പന്തടക്കം വിമര്‍ശിച്ചത്. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും ബൗളിങ്ങിന് തന്നെയാണ്. ആദ്യ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുകെട്ടാണ് പേസ് നിരയിലിറങ്ങിയത്. സ്പിന്നര്‍മാരായി അക്ഷര്‍ പട്ടേലും യുസ് വേന്ദ്ര ചഹാലും.

1

രണ്ടാം ടി20യില്‍ ഇന്ത്യ ഇതേ ടീമിനെ നിലനിര്‍ത്തുമോ അതോ ടീമില്‍ മാറ്റം വരുത്തുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ ഒരു മാറ്റം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ 43 റണ്‍സ് വഴങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ തെന്നി വീണ് ചെറുതായി പരിക്കും ഏറ്റിരുന്നു. അതുകൊണ്ട് ഹര്‍ഷലിനെ പുറത്തിരുത്തി ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവരിലൊരാള്‍ക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കാനാണ് സാധ്യത.

ഉമ്രാന്‍ ഐപിഎല്ലില്‍ 150 ന് മുകളില്‍ തുടര്‍ച്ചയായി എറിഞ്ഞ് ഞെട്ടിച്ച താരമാണ്. പരിശീലനത്തിനിടെ നെറ്റ്‌സില്‍ 167 വേഗം കുറിക്കാനും ഉമ്രാനായിരുന്നു. അതിവേഗ ബൗളറാണെങ്കിലും പലപ്പോഴും റണ്‍സ് വിട്ടുകൊടുക്കാന്‍ ഉമ്രാന്‍ മടികാട്ടാറില്ല. ഐപിഎല്ലില്‍ 14 മത്സരത്തില്‍ നിന്ന് 22 വിക്കറ്റ് നേടിയപ്പോഴും 9ന് മുകളിലായിരുന്നു ഇക്കോണമി. ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ഉമ്രാന്‍. എന്നാല്‍ അദ്ദേഹം മികച്ച പ്രകടനം നടത്തി അനുഭവസമ്പത്ത് കൈവരിക്കേണ്ടതായുണ്ട്.

2

ഇതിന് ഇന്ത്യ അവസരം നല്‍കുമോയെന്നത് കണ്ടറിയണം. മറ്റൊരു താരം അര്‍ഷദീപ് സിങ്ങാണ്. നിലവില്‍ ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഏറെ നാളായി ഇന്ത്യ നേരിടുന്ന ഒരു പ്രശ്‌നമാണത്. അര്‍ഷദീപ് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി തിളങ്ങുന്ന താരമാണ്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനും അവസാന ഓവറില്‍ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്താനും അര്‍ഷദീപിന് മികവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് അര്‍ഷദീപും. രണ്ട് പേരില്‍ ആരെങ്കിലും ഒരാള്‍ക്ക് അവസരം ലഭിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

3

മറ്റൊരു മാറ്റം അക്ഷര്‍ പട്ടേലിന് പകരം രവി ബിഷ്‌നോയ് ആണ്. എന്നാല്‍ ഈ മാറ്റത്തിന് സാധ്യത വളരെ കുറവാണ്. അക്ഷര്‍ പട്ടേല്‍ സ്പിന്‍ ഓള്‍റൗണ്ടറും ബിഷ്‌നോയ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമാണ്. അക്ഷറിന് മാറ്റിയാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ മാറ്റത്തിനും സാധ്യത കുറവാണ്. മറ്റൊരു പരിഗണിക്കാവുന്ന താരം സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയാണ്. എന്നാല്‍ ശ്രേയസ് അയ്യരെയോ ദിനേഷ് കാര്‍ത്തികിനെയോ പുറത്തിരുത്തേണ്ടി വരുമെന്നതിനാല്‍ ഈ മാറ്റത്തിനും സാധ്യതയില്ല.

4

ഹര്‍ഷല്‍ കളിക്കാന്‍ പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താതെ ഇറങ്ങാനും സാധ്യതയുണ്ട്. ഒരു മത്സരത്തിലൂടെ ബൗളിങ് നിരയെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. കാരണം ഇവര്‍ ഐപിഎല്ലിലടക്കം മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. അനുഭവസമ്പന്നരായ താരങ്ങളും ബൗളിങ് നിരയിലുണ്ട്. ഇവരെ ഒറ്റ മോശം മത്സരം കൊണ്ട് മാറ്റിനിര്‍ത്തുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല.

Story first published: Saturday, June 11, 2022, 14:39 [IST]
Other articles published on Jun 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+