'സ്ഥിരത നോക്കിയാല്‍ മറ്റാരും കാര്‍ത്തികിനോളം വരില്ല', പ്രശംസിച്ച് കപില്‍ ദേവ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വലിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ താരമാണ് ദിനേഷ് കാര്‍ത്തിക്. കമന്റേറ്ററായി കരിയര്‍ ആരംഭിച്ച ശേഷവും ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കാര്‍ത്തികിന് സാധിച്ചു. ഇത്തവണ ആര്‍സിബിക്കൊപ്പം നടത്തിയ ഗംഭീര പ്രകടനമാണ് ഫിനിഷര്‍ റോളില്‍ കാര്‍ത്തികിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിച്ചത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമാണ് കാര്‍ത്തിക് എന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കാര്‍ത്തികിനെപ്പോലൊരു അനുഭവസമ്പന്നനായ ഫിനിഷറെ ഇന്ത്യക്ക് ആവിശ്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും അദ്ദേഹം ഇന്ത്യക്കായി ഫിനിഷര്‍ റോളില്‍ തിളങ്ങി. ടി20 ലോകകപ്പില്‍ കാര്‍ത്തിക് ഇന്ത്യന്‍ ടീമിലുണ്ടാവാനുള്ള സാധ്യതകള്‍ ഏറെയാണെന്നിരിക്കെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

സ്ഥിരത നോക്കിയാല്‍ ഇന്ത്യയിലെ മറ്റേത് താരത്തെക്കാളും മിടുക്കന്‍ ദിനേഷ് കാര്‍ത്തികാണെന്നാണ് കപില്‍ ദേവ് അഭിപ്രായപ്പെട്ടത്. 'ഇത്തവണ ലഭിച്ച അവസരത്തില്‍ അവന്‍ നന്നായി കളിക്കുന്നുണ്ട്. സെലക്ടമാരെക്കൊണ്ട് എന്നെ ഒഴിവാക്കണോയെന്ന് നിര്‍ബന്ധപൂര്‍വ്വം ചിന്തിപ്പിക്കുകയാണവന്‍. റിഷഭ് പന്ത് യുവതാരമാണ്. നിരവധി ക്രിക്കറ്റ് അവനില്‍ ബാക്കിയുണ്ട്. കാര്‍ത്തിക് അനുഭവ സമ്പന്നനായ താരമാണ്. അവനിപ്പോഴും നന്നായി കളിക്കുന്നു. അതുകൊണ്ട് തന്നെ നിലവിലെ പ്രശംസകളെക്കാള്‍ കൂടുതല്‍ അവന്‍ അര്‍ഹിക്കുന്നു.
എംഎസ് ധോണിയേക്കാള്‍ മുമ്പ് ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക് ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. ധോണി വിരമിച്ചിട്ട് രണ്ട് വര്‍ഷമായി. അന്നത്തെ അതേ നിലയില്‍ അവന്‍ ഇപ്പോഴും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും പഴയ മികവോടെ മുന്നോട്ട് പോവുക എളുപ്പമല്ല. നിങ്ങള്‍ സ്ഥിരതയെക്കുറിച്ച് സംസാരിച്ചാല്‍ മറ്റെല്ലാവരെക്കാളും ഒരുപടി മുകളിലാണ് കാര്‍ത്തിക്. അവന്‍ നേരിടുന്ന പന്തുകളുടെ എണ്ണം കുറവാണെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കുന്നു. ഐപിഎല്ലില്‍ നമ്മളത് കണ്ടതാണ്'-കപില്‍ ദേവ് പറഞ്ഞു.
'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

പല കാരണങ്ങള്‍ക്കൊണ്ട് തഴയപ്പെട്ടപ്പോഴും തന്റെ പ്രകടനം ഉയര്‍ത്തിക്കൊണ്ടുവന്ന് സെലക്ടമാരുടെ ഉത്തരം മുട്ടിക്കുന്ന ശൈലിയാണ് കാര്‍ത്തികിന്റേത്. ധോണി കളം നിറഞ്ഞതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം നഷ്ടപ്പെട്ട കാര്‍ത്തികിന് പിന്നീടൊരു സ്ഥിര സ്ഥാനം നേടിയെടുക്കാനായില്ല. ഇടക്കിടെ വരികയും പോവുകയും ചെയ്യുമെങ്കിലും കാര്‍ത്തിക് ഒരു നിര്‍ണ്ണായക ഘടകമായി മാറിയില്ല.
കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

എന്നാല്‍ ഇപ്പോള്‍ കാര്‍ത്തികിനെ ഇന്ത്യ വളരെ പ്രാധാന്യത്തോടെ കാണുന്നു. കാരണം ഇന്ത്യയുടെ ടോപ് ഓഡറില്‍ സ്ഥിരതയുള്ള നിരവധി പേരുണ്ടെങ്കിലും ഫിനിഷര്‍ റോളില്‍ അനുഭവസമ്പന്നനായ താരമില്ല. എംഎസ് ധോണി ഒഴിച്ചിട്ട ഫിനിഷര്‍ റോളിലേക്കാണ് ഇപ്പോള്‍ കാര്‍ത്തിക് എത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരുന്ന മത്സരങ്ങളിലും കാര്‍ത്തിക് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവും. നിലവിലെ ഫോം തുടരാനായാല്‍ കാര്‍ത്തിക് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications