IND vs SA: അവസാന രണ്ട് മത്സരത്തില്‍ ഹര്‍ദിക് ഇന്ത്യയെ നയിക്കണം!, മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ തോറ്റ ഇന്ത്യ ഇന്നും കൂടി തോറ്റാല്‍ അഞ്ച് മത്സര പരമ്പര കൈവിടും. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയോട് ഏഴ് മത്സരം ഇതിനോടകം തോറ്റ ഇന്ത്യക്ക് ആശ്വാസ ജയം വിശാഖപട്ടണത്ത് നേടേണ്ടതായുണ്ട്. സ്വന്തം തട്ടകത്തില്‍ ഇന്ത്യക്ക് വന്‍ നാണക്കേട് നേരിടാതിരിക്കാന്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ നായകനെന്ന നിലയില്‍ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷക്കൊത്തുയരുന്നില്ല. ബൗളിങ് ചേയ്ഞ്ചിലും ഫീല്‍ഡ് വിന്യാസത്തിലും പിഴക്കുന്ന റിഷഭിന് ബാറ്റിങ്ങിലും വലിയ സ്വാധീനം സൃഷ്ടിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ക്യാപ്റ്റനെ മാറ്റേണ്ടത് അത്യാവശ്യമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. റിഷഭിന് പകരം ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നായകനാക്കണമെന്നാണ് പ്രമുഖരടക്കം അഭിപ്രായപ്പെട്ടത്. അവസാന രണ്ട് മത്സരത്തിലെങ്കിലും ഇന്ത്യ ഹര്‍ദിക്കിനെ നായകനാക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

അനുഭവസമ്പത്ത് കൂടുതല്‍
റിഷഭ് പന്തിനെക്കാളും അനുഭസമ്പന്നനായ താരമാണ് ഹര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയോടൊപ്പം കളിച്ചുള്ള അനുഭവസമ്പത്തും വിരാട് കോലി, എംഎസ് ധോണി എന്നിവരോടൊപ്പം ഇന്ത്യന്‍ ടീമില്‍ കളിച്ചുള്ള അനുഭവസമ്പത്തും ഹര്‍ദിക്കിനുണ്ട്. ഇതിനോടകം തന്റെ നായക മികവ് ഹര്‍ദിക് തെളിയിച്ചിട്ടുണ്ട്. 2022ലെ ഐപിഎല്ലില്‍ ഹര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് കിരീടം നേടിയത്. ഓള്‍റൗണ്ട് മികവ് കാട്ടാനും ഹര്‍ദിക്കിനായി. റിഷഭിനെക്കാള്‍ കൂടുതല്‍ ആക്രമണോത്സകത ഹര്‍ദിക്കിനുണ്ട്. സഹതാരങ്ങളെ കൂടുതല്‍ നിയന്ത്രിക്കാനുള്ള കഴിവും ഹര്‍ദിക്കിനുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ ഇന്ത്യ നായകനായി പരിഗണിക്കേണ്ടതാണ്.
കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

റിഷഭ് പന്തിന് വിശ്രമം വേണം
ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ട് പര്യടനമാണ്. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉള്ളത് റിഷഭ് പന്താണ്. ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് അദ്ദേഹം. നേരത്തെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം റിഷഭ് നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പൂര്‍ണ്ണമായും റിഷഭിനെ കളിപ്പിച്ചാല്‍ അത് അദ്ദേഹത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി രണ്ട് മാസത്തോളം കളിച്ചാണ് റിഷഭ് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിറങ്ങിയത്. ഇംഗ്ലണ്ടില്‍ റിഷഭ് എല്ലാ മത്സരവും കളിക്കണമെന്നതിനാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വിശ്രമം നല്‍കേണ്ടതായുണ്ട്.
'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

അയര്‍ലന്‍ഡ് പരമ്പരക്ക് മുമ്പ് ഗുണം ചെയ്യും
ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കുന്ന സമയത്താണ് അയര്‍ലന്‍ഡ് പരമ്പര നടക്കുക. ഇന്ത്യയെ നയിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാവും. യുവതാരങ്ങളാവും ഹര്‍ദിക്കിനൊപ്പം അയര്‍ലന്‍ഡ് പര്യടനത്തിലുണ്ടാവുക. അതിന് മുമ്പ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളും ഉള്‍പ്പെട്ട ടീമിനെ നയിച്ച് ഹര്‍ദിക് ആത്മവിശ്വാസം നേടിയെടുക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ അവസാനത്തെ രണ്ട് മത്സരത്തിലെങ്കിലും ഹര്‍ദിക്കിന് ഇന്ത്യയെ നയിക്കാന്‍ അവസരം നല്‍കുന്നതാവും ഇന്ത്യക്ക് ഗുണം ചെയ്യുക. നായകനാവുമ്പോള്‍ കൂടുതല്‍ ഫോമിലേക്കെത്താനും ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ ഹര്‍ദിക്കിനെ നായകനാക്കേണ്ട ഏറ്റവും മികച്ച സമയമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications