Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: അവനെ കല്ലെറിഞ്ഞവര്‍ എവിടെ?, ക്ലാസ് താരമാണവന്‍, പ്രശംസിച്ച് ആകാശ് ചോപ്ര

1

വിശാഖപട്ടണം: ആദ്യ രണ്ട് മത്സരത്തിലെ തോല്‍വികള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തിലൂടെ ഇന്ത്യ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 48 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് പന്ത് ബാക്കിനില്‍ക്കെ 131 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനമാണ് ടീമിന് ജയം നേടിക്കൊടുത്തത്.

ഇതില്‍ എടുത്തു പറയേണ്ടത് ഹര്‍ഷല്‍ പട്ടേലിന്റെ നാല് വിക്കറ്റ് പ്രകടനവും യുസ് വേന്ദ്ര ചഹാലിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ്. രണ്ട് പേരും മികച്ചവരാണെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി വലിയ വിമര്‍ശനം നേരിട്ടവരാണ്. മൂന്നാം മത്സരത്തില്‍ ചഹാല്‍ ഇന്ത്യന്‍ പ്ലേയിങ് 11ല് ഉണ്ടാകില്ലെന്നാണ് കൂടുതല്‍ ആളുകളും കരുതിയത്. എന്നാല്‍ അവനില്‍ ടീം മാനേജ്‌മെന്റ് അര്‍പ്പിച്ച വിശ്വാസം തെറ്റിയില്ല. മൂന്നാം മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് ചഹാല്‍ വഹിച്ചത്. കളിയിലെ താരവും ചഹാലായിരുന്നു.

1

ഇപ്പോഴിതാ ആദ്യ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ചഹാലിനെ വിമര്‍ശിച്ചവരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഫോം താല്‍ക്കാലികമാണെങ്കില്‍ ക്ലാസ് സ്ഥിരമായിട്ടുള്ളതാണെന്നാണ് ആകാശ് പറഞ്ഞത്. 'അക്ഷര്‍ പട്ടേല്‍ ടെംബ ബാവുമയെ പുറത്താക്കി. ബാവുമ ക്യാപ്റ്റനാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ നിര്‍ണ്ണായക ബാറ്റ്‌സ്മാനൊന്നുമല്ല.

മികച്ച നായകനാണെങ്കിലും പവര്‍പ്ലേയില്‍ അവന്‍ ബാറ്റിങ്ങിനിറങ്ങുന്നതിനെ പിന്തുണക്കുന്നില്ല. ഫോം താല്‍ക്കാലികവും ക്ലാസ് സ്ഥിരവുമാണെന്നാണ് ചഹാല്‍ കാട്ടിത്തന്നത്. ആദ്യ ഓവര്‍ മുതല്‍ അവന്‍ വിക്കറ്റ് നേടി. റിഷഭ് പന്ത് ക്യാച്ച് പാഴാക്കിയെങ്കിലും അവന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നും നിര്‍ണ്ണായക വിക്കറ്റുകളാണ്. പ്രിട്ടോറിയസ് വാന്‍ ഡെര്‍ ഡ്യൂസന്‍, ഹെന്‍ റിച്ച് ക്ലാസന്‍ എന്നിവരെയാണ് ചഹാല്‍ പുറത്താക്കിയത്.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

2

രണ്ടാം മത്സരത്തില്‍ 49 റണ്‍സാണ് ചഹാല്‍ വിട്ടുകൊടുത്തത്. ഇതോടെ വലിയ വിമര്‍ശനം ചഹാലിനെതിരേ ഉയര്‍ന്നു. മൂന്നാം മത്സരത്തില്‍ രവി ബിഷ്‌നോയിയെ ചഹാലിന് പകരം കളിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നെങ്കിലും ഇന്ത്യ പ്ലേയിങ് 11 മാറ്റമില്ലാതെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. താരങ്ങളില്‍ ഇന്ത്യ അര്‍പ്പിച്ച വിശ്വാസം തെറ്റിയില്ലെന്ന് അവര്‍ പ്രകടനം കൊണ്ട് തെളിയിച്ചു.

2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചഹാലിന് സ്ഥാനമില്ലായിരുന്നു. രാഹുല്‍ ചഹാറിനെയാണ് ഇന്ത്യ പരിഗണിച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയെത്തിയ ചഹാലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാതെ വന്നതോടെ വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും തന്റെ മാസ് പ്രകടനത്തോടെ ചഹാല്‍ തിരിച്ചുവരവ് നടത്തി. ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചഹാല്‍ ഉണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പരമ്പരകളിലെ പ്രകടനം ചഹാലിന് നിര്‍ണ്ണായകമാവും.

'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

3

ഹര്‍ഷലിന്റെ പ്രകടനത്തെയും ആകാശ് പ്രശംസിച്ചു. 'ചഹാല്‍ വിട്ടതിനെയെല്ലാം ഹര്‍ഷല്‍ പിടിച്ചു. നാല് വിക്കറ്റാണ് വീഴ്ത്തിയത്. എല്ലാ കാര്യങ്ങളും ഇന്ത്യ പ്രതീക്ഷിച്ചതുപോലെ വന്നു. ന്യൂ ബോളില്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നേടാനാവാത്ത പക്ഷം സ്പിന്നര്‍മാരെത്തി വിക്കറ്റ് നേടേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ ആക്രമണത്തില്‍ മിടുക്കനാണ്. ബാറ്റ്‌സ്മാന്റെ കരുത്തറിഞ്ഞ് ബുദ്ധിപൂര്‍വ്വം പന്തെറിയുന്നു.'- ആകാശ് കൂട്ടിച്ചേര്‍ത്തു.

അവസാന ഓവറുകളില്‍ നന്നായി പന്തെറിയുന്ന ഹര്‍ഷലിനെ അത്ര വേഗം ഇന്ത്യ മാറ്റിനിര്‍ത്തില്ല. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഹര്‍ഷലിന് സ്ഥാനം ഉറപ്പാണ്. സ്ലോ ബൗണ്‍സറുകളും കട്ടറുകളുമെല്ലാം എറിയാന്‍ മിടുക്കനായ താരം ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Story first published: Wednesday, June 15, 2022, 14:48 [IST]
Other articles published on Jun 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+