For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വെറും 15 റണ്‍സ്, കോലിയുടെ സിംഹാസനത്തിലേക്ക് സൂര്യയും! വമ്പന്‍ നേട്ടത്തിനരികെ

സൗത്താഫ്രിക്കയ്‌ക്കെതിരേ ഈയാഴ്ച അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ വമ്പന്‍ റെക്കോര്‍ഡിടാന്‍ കച്ചമുറുക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ്. സൂര്യക്കു കീഴിലാണ് മൂന്നു മല്‍സങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്കയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് വിശ്രമത്തിലായതിനാലാണ് സൂര്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും നായകനായി നറുക്കുവീണത്.

ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയുള്ള ടി20 പരമ്പര 4-1നു സ്വന്തമാക്കിയ ശേഷമാണ് സൂര്യയും സംഘവും സൗത്താഫ്രിക്കയിലേക്കു വിമാനം കയറുന്നത്. അടുത്ത ഞായറാഴ്ചയാണ് (ഡിസംബര്‍ 10) ടി20 പരമ്പരയിലെ ആദ്യ പോരാട്ടം. ഈ പരമ്പരയിലാണ് വലിയൊരു റെക്കോര്‍ഡ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ സൂര്യയെ കാത്തിരിക്കുന്നത്.

SURYAKUMAR YADAV

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരോട് കേലിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ഈ പരമ്പരയില്‍ സ്‌കൈ എത്തിയേക്കും. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കുറച്ചു ഇന്നിങ്‌സുകളില്‍ നിന്നും 2000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. 56 ഇന്നിങ്‌സുകളാണ് ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു വേണ്ടിവന്നത്. ഈ റെക്കോര്‍ഡാണ് സൂര്യയും സ്വപ്‌നം കാണുന്നത്.

നിലവില്‍ ഇന്ത്യക്കു വേണ്ടി 55 ഇന്നിങ്‌സുകളില്‍ സൂര്യ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നുള്ള സമ്പാദ്യം 1985 റണ്‍സാണ്. സൗത്താഫ്രിക്കയുമായി അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ 15 റണ്‍സ് നേടിയാല്‍ കോലിയുടെ കിടിലന്‍ റെക്കോര്‍ഡിനൊപ്പം സൂര്യയുമെത്തും. അദ്ദേഹത്തിനു അതിനു കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡ് രണ്ടു പേര്‍ പങ്കിടുകയാണ്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസവും ടീമംഗമായ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണ് ഈ റെക്കോര്‍ഡ് പങ്കിടുന്നത്. 52 ഇന്നിങ്‌സുകളാണ് 2000 റണ്‍സ് തികയ്ക്കാന്‍ ഇരുവര്‍ക്കും വേണ്ടിവന്നത്.

മൂന്നാംസ്ഥാനം കോലിക്കാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ അതിവേഗം 2000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ മറ്റു താരങ്ങള്‍ കെഎല്‍ രാഹുലും (58 ഇന്നിങ്‌സ്) ഇതിഹാസ ബാറ്റര്‍ രോഹിത് ശര്‍മയുമാണ് (77).

VIRAT KOHLI

ഏകദിനത്തില്‍ വന്‍ പരാജയമായി തീര്‍ന്നെങ്കിലും ടി20യില്‍ സൂര്യയെ വെല്ലാന്‍ ആധുനിക ക്രിക്കറ്റില്‍ മറ്റൊരു ബാറ്ററില്ല. 2021ല്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയതു മുതല്‍ 360 ബാറ്റിങിലൂടെ എതില്‍ ടീം ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്താന്‍ സൂര്യയ്ക്കായിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന നിരവധി ഷോട്ടുകളാണ് അദ്ദേഹത്തിന്റെ ആവനാഴിയിലുള്ളത്. ചുരുങ്ങിയത് 1000 റണ്‍സെങ്കിലും ടി20യില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ബാറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളത് സൂര്യക്കാണ്. നിലവില്‍ സ്‌കൈയുടെ സ്‌ട്രൈക്ക് റേറ്റ് 171.71 ആണ്.

55 ടി20 ഇന്നിങ്‌സുകളില്‍ മൂന്നു സെഞ്ച്വറികളും 16 ഫിഫ്റ്റികളും സൂര്യ ഇതിനകം സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. ശരാശരി 44.11 ആണ്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളതും സ്‌കൈയ്ക്കു തന്നെയാണ്. നിമിഷ നേരം കൊണ്ട് മല്‍സരഗതി മാറ്റാന്‍ സാധിക്കുമെന്നതാണ് അദ്ദേഹത്തെ ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

Story first published: Monday, December 4, 2023, 14:32 [IST]
Other articles published on Dec 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+