Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൂര്യയെക്കൊണ്ട് രക്ഷയില്ല! കോലിയുടെ റെക്കോര്‍ഡ് തകര്‍ന്നു, മുന്നില്‍ രോഹിത് മാത്രം

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെും ടി20യിലെ ഇടിമിന്നല്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യ 106 റണ്‍സിന്റെ ഏകപക്ഷീയമായ വിജയം കൊയ്ത പോരാട്ടത്തില്‍ സൂര്യ തന്റെ നാലാം ടി20 സെഞ്ച്വറി കണ്ടെത്തിയിരുന്നു. വെറും 56 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 100 റണ്‍സായിരുന്നു. ഏഴു ഫോറുകളും എട്ടു സിക്‌സറുകളുമടക്കമായിരുന്നു ഇത്.

സിക്‌സറുകളുടെ കാര്യത്തില്‍ വലിയൊരു റെക്കോര്‍ഡാണ് ഇതോടെ സ്‌കൈയെ തേടിയെത്തിയത്. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ സിക്‌സറുകളടിച്ച രണ്ടാമത്തെ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയുടെ റെക്കോര്‍ഡാണ് സൂര്യ തകര്‍ത്തത്. നേരത്തേ 117 സിക്‌സറുകളുമായി കോലിയായിരുന്നു രണ്ടാംസ്ഥാനത്ത്. 107 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇത്രയും സിക്‌സറുകളടിച്ചത്.

SURYAKUMAR YADAV

എന്നാല്‍ സൂര്യക്കു കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 50 ഇന്നിങ്‌സുകള്‍ കുറച്ചു മാത്രമേ ആവശ്യമായി വന്നുളളൂ. വെറും 57 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 123 സിക്‌സറുകളാണ്. ഇനി ക്യാപ്റ്റനും ടീമിന്റെ എക്കാലത്തെയും വലിയ സിക്‌സര്‍ വീരനുമായ രോഹിത് ശര്‍മ മാത്രമേ സൂര്യക്കു മുന്നിലുള്ളൂ. 182 സിക്‌സറുകളോടെയാണ് ഹിറ്റ്മാന്‍ തലപ്പത്തുള്ളത്. 140 ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിന്റെ നേട്ടം.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടി20യില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് രോഹിത്. 2022ലെ ഐസിസിയുടെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ വന്‍ പരാജയത്തിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ടി20യിലേക്കു ഇനി രോഹിത് മടങ്ങിയെത്തുമോയെന്ന കാര്യവും സംശയമാണ്. അതുകൊണ്ടു തന്നെ 182 സിക്‌സറുകളെന്ന അദ്ദേഹത്തിന്റെ ഓള്‍ടൈം റെക്കോര്‍ഡും സൂര്യ വൈകാതെ തകര്‍ക്കാന്‍ സാധ്യത കൂടുതലാണ്.

ടി20യില്‍ ഇന്ത്യയുടെ സിക്‌സര്‍ വീരന്‍മാരുടെ ലിസ്റ്റില്‍ രോഹിത്, സൂര്യ, കോലി എന്നിവര്‍ കഴിഞ്ഞാല്‍ മറ്റാര്‍ക്കും തന്നെ 100 എന്ന മാന്ത്രിക സംഖ്യയിലെത്താനായിട്ടില്ല. എലൈറ്റ് ക്ലബ്ബില്‍ നാലാംസ്ഥാനത്ത് കെഎല്‍ രാഹുലാണ്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ടീമിന്റെ ഭാഗമല്ലാത്ത അദ്ദേഹം 68 ഇന്നിങ്‌സുകളില്‍ നിന്നും 99 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് അഞ്ചാമത്. 51 ഇന്നിങ്‌സുകളില്‍ നിന്നും യുവിയുടെ സമ്പാദ്യം 74 സിക്‌സറുകളാണ്.

SURYAKUMAR YADAV

സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ നേടിയ എട്ടു സിക്‌സറുകളോടെ മറ്റൊരു എലൈറ്റ് ക്ലബ്ബില്‍ ടോപ് ഫോറില്‍ രണ്ടാം തവണയും തന്റെ പേര് കൂട്ടിച്ചേര്‍ക്കാനും സൂര്യക്കു സാധിച്ചു. ഒരു ടി20യില്‍ കൂടുതല്‍ സിക്‌സറുകളടിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് ഒരിക്കല്‍ക്കൂടി അദ്ദേഹം ഇടം പിടിച്ചത്. ടോപ്പ് ഫോറില്‍ സൂര്യ നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഇപ്പോള്‍ നാലാംസ്ഥാനവും അദ്ദേഹം പിടിച്ചുവാങ്ങിയിരിക്കുകയാണ്.

10 സിക്‌സറുകളുമായി ഈ ലിസ്റ്റിലും രോഹിത്തിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ ടി20യിലാണ് അദ്ദേഹം 10 സിക്‌സറുകള്‍ വാരിക്കൂട്ടി റെക്കോര്‍ഡിട്ടത്. ഒമ്പതു സിക്‌സറുകളുമയി സൂര്യ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. ശ്രീലങ്കയ്‌ക്കെതിരേ തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടം.

മൂന്നാമത് കെഎല്‍ രാഹുലാണ്. എട്ടു സിക്‌സറുകളാണ് അദ്ദേഹം ഒരു കളിയില്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20യിലായിരുന്നു രാഹുല്‍ ഇത്രയും സിക്‌സറുകളടിച്ചത്. ഇത്ര തന്നെ സിക്‌സറുകളുമായി സൂര്യ നാലാംസ്ഥാനത്തുമുണ്ട്.

Story first published: Friday, December 15, 2023, 6:09 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+