ധരംശാല: ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീം മിന്നിക്കുകയാണെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കഷ്ടകാലം തുടരുകയാണ്. ബാറ്റിങില്‍ പഴയ മാജിക്കല്‍ ഫോം പൂര്‍ണമായും കൈമോശം വന്നതു പോലെയാണ് അദ്ദേഹം ഇപ്പോ കാണപ്പെടുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഏഴു വിക്കറ്റിന്റെ ജയം കൊയ്ത മൂന്നാം ടി20യിലും സ്‌കൈ നിരാശപ്പെടുത്തി.
നാലാമനായി ക്രീസിലെത്തിയ സൂര്യ 11 ബോളില്‍ രണ്ടു ഫോറടക്കം 12 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. തന്റെ നല്ല കാലത്തു അനായാസം സിക്‌സറുകള്‍ പായിച്ചിട്ടുള്ള പിക്കപ്പ് ഷോട്ടിനു ശ്രമിച്ചാണ് ക്യാച്ച് നല്‍കി അദ്ദേഹം പുറത്തായത്. ഇതിനു പിന്നാലെ സൂര്യയെ വിമര്‍ശിക്കുകയും ഉപദേശിക്കുകയുംചെയ്തിരിക്കുകയാണ് മുന്‍ ഇതിഗാസം സുനില്‍ ഗവാസ്‌കര്‍.

ആ ഷോട്ട് ഒഴിവാക്കൂ
ഒരു സമയത്തു ട്രേഡ് മാര്‍ക്കായിരുന്ന ആ പിക്കപ്പ് ഷോട്ട് ഒഴിവാക്കൂയെന്നാണ് സൂര്യകുമാര്‍ യാദവിനെ സുനില്‍ ഗവാസ്‌കര്‍ ഉപദേശിക്കുന്നത്. തല്‍ക്കാലത്തേക്കു അതു കോള്‍ഡ്് സ്‌റ്റോറേജില്‍ വച്ചാല്‍ മതിയെന്നും ശരിയായ സമയത്തു മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് ഒരു സമയത്തു വളരെയധികം പ്രൊഡക്ടീവായ ഷോട്ടായിരുന്നു ഇത്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ മോശം ഫോമില്‍ നില്‍ക്കവെ ഈ പിക്കപ്പ് ഷോട്ട് ദൂരം താണ്ടി സിക്‌സറിലേക്കു പോവില്ല. പകരം ബൗണ്ടറി കടക്കാതെ നേരെ വായുവില്‍ ഉയരുകയാണ് ചെയ്യുക.
അതുകൊണ്ടു തന്നെ സൂര്യ ബാറ്റിങിലെ പഴയ ഫോമിലേക്കു തിരികെയെത്തുന്നതു വരെ ആ ഷോട്ട് കോള്‍ഡ് സ്‌റ്റോറേജില്‍ വയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണെന്നായിരുന്നു കളിയുടെ കമന്ററിക്കിടെ ഗവാസ്‌കറുടെ വാക്കുകള്‍. ആ പിക്കപ്പ് ഷോട്ട് ഇപ്പോള്‍ സൂര്യയെ പുറത്താക്കി കൊണ്ടിരിക്കുയാണ്. വെറും 12 റണ്‍സെടുക്കുന്ന സൂര്യയെ ഇന്ത്യക്കു ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസയം, ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടരുമ്പോഴും സ്വയം ന്യായീകരിക്കുകയാണ് സൂര്യ വീണ്ടും ചെ്തത്. നെറ്റ്‌സി ഞാന്‍ വളരെ മനോഹരമായിട്ടാണ് ബാറ്റ് ചെയ്യാറുള്ളത്. റണ്‍സ്് വരണ്ട സമയമെത്തിയാല്‍ അതു വരിക തന്നെ ചെയ്യും. ഞാന്‍ ഫോമൗട്ടൊന്നുമല്ല, മതിയായ റണ്‍സെടുക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രശ്‌നമെന്നും പോസ്റ്റ് മാച്ച് ഷോയില്‍ സൂര്യ പറഞ്ഞിരുന്നു,
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം നായകസ്ഥാനമേറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന്റെ ബാറ്റിങ് ഫോമില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരേ നേടിയ 75 റണ്‍സും ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേയുള്ള 47 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ അവസാന 21 ഇന്നിങ്‌സുകളില്‍ ഒരു മികച്ച ഇന്നിങ്‌സ് പോലും സൂര്യ കളിച്ചിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഒരു ഫിഫ്റ്റി പോലും ഈ വര്‍ഷം സ്‌കൈയുടെ അക്കൗണ്ടില്‍ ഇല്ല. ഈ വര്‍ഷം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലാണ് അദ്ദേഹം ആദ്യം കളിച്ചത്. ഇവയില്‍ 0 (3 ബോള്‍), 12 (7), 14 (7), 0 (4), 2 (3) എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. അതിനു ശേഷം ഏഷ്യാ കപ്പില്‍ 7 (2), 47 (37), 0 (3), 5 (11), 12 (13), 1 (6) എന്നിങ്ങനെ സ്‌കോറുകകള്‍ക്കും ക്രീസ് വിട്ടു.
തുടര്‍ന്നു ഓസ്‌ട്രേലിയയില്‍ കളിച്ച സൂര്യ അവിടെ 39 (24), 1 (4), 24 (11), 20 (10) എന്നീ സ്‌കോറുകള്‍ക്കും ഔട്ടായി. അതിനു ശേഷം ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ 12 (11), 5 (4), 12 (11) എന്നിങ്ങനെയാണ് പ്രകടനം.