Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കോര്‍ 3-2!! ജയിക്കുക ആ ടീം, റണ്‍സും വിക്കറ്റും ഇവര്‍ക്ക്; പ്രവചിച്ച് സ്റ്റെയ്‌നും ഇര്‍ഫാനും

കട്ടക്ക്; ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക ടി20 പരമ്പയെക്കുറിച്ച് ചില വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് മുന്‍ താരങ്ങളായ ഡെയ്ല്‍ സ്‌റ്റെയ്‌നും ഇര്‍ഫാന്‍ പഠാനും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ആരു ജയിക്കുമെന്നും ടോപ്‌സ്‌കോററും വിക്കറ്റ് വേട്ടക്കാരനും ആരാക്കെയാവുമെന്നുമാണ് ഇവരുടെ പ്രവചനം.

ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറടുപ്പ് കൂടിയാണിത്. അതിനാല്‍ ലോകകപ്പില്‍ പ്രതീക്ഷിക്കാവുന്ന അതേ ലൈനപ്പാണ് ഈ പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുക.

DALE STEYN

ടി20 പരമ്പരയാര്‍ക്ക്?

സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഇന്ത്യയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ചില നിര്‍ണായക പ്രവചനങ്ങള്‍ നടത്തിയത്.

അഞ്ചു ടി20കളുടെ പരമ്പരയില്‍ വിജയ മാര്‍ജിന്റെ കാര്യത്തില്‍ രണ്ടു പേരുടെയും പ്രവചനം ഒരുപോലെയാണ്. 3-2നാണ് പരമ്പ അവസാനിക്കുമെന്നാണ് ഇരുവരും പറയുന്നത്. പക്ഷെ വിജയികളുടെ കാര്യത്തില്‍ പ്രവചനം വ്യത്യസ്തവുമാണ്. ഇന്ത്യ പരമ്പര നേടുമെന്നാണ് ഇര്‍ഫാന്‍ പ്രവചിക്കുന്നതെങ്കില്‍ സൗത്താഫ്രിക്കയെയാണ് സ്റ്റെയന്‍ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷമവസാനത്തോടെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും അവസാനമായി ഒരു ടി20 പരമ്പരയില്‍ ഏറ്റുമുട്ടിയത്. സൗത്താഫ്രിക്കയില്‍ നടന്ന ഈ പരമ്പരയില്‍ ഇന്ത്യ 3-1നു ജേതാക്കളാവുകയും ചെയ്തു. ടി20 ഫോര്‍മാറ്റില്‍ ഗംഭീര ഫോമിലാണ് ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതിനകം കളിച്ച 15 മല്‍സരങ്ങളില്‍ 13ലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു.

ABHISHEK SHARMA

ടോപ്‌സ്‌കോറര്‍ & വിക്കറ്റ് വേട്ടക്കാരന്‍

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുക്കുക ആരാവുമെന്നതില്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഇര്‍ഫാന്‍ പഠാനും ഒരേ അഭിപ്രായമാണുള്ളത്. ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ അഭിഷക് ശര്‍മയാവും റണ്‍വേട്ടയില്‍ മുന്നിലെത്തുകയെന്നാണ് സ്റ്റെയ്‌നിനിന്റെയും ഇര്‍ഫാന്റെയും പ്രവചനം.

ടി20 ഫോര്‍മാറ്റില്‍ മാജിക്കല്‍ ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് അഭിഷേക്. ഇതിനകം കളിച്ച 29 ടി20കളില്‍ നിന്നും 189.51 സ്‌െൈടെക്ക് റേറ്റില്‍ താരം വാരിക്കൂട്ടിയത് 1012 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ല അഭിഷേകിന്റേത്. ഇതിനകം നാലു ടി20കളാണ് അവര്‍ക്കെതിരേ അദ്ദേഹം കളിച്ചത്. 25 ശരാശരിയുള്ള അഭിഷേക് നേടിയത് ഒരു ഫിഫ്റ്റിയുമാണ്,

അതേസമയം, ടി20 പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുക്കുക ഇന്ത്യന്‍ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാവുമെന്നു സ്‌റ്റെയ്‌നും ഇര്‍ഫാനും പ്രവചിക്കുന്നു. നിലവില്‍ ലോക റാങ്കിങില്‍ തലപ്പത്തുള്ള ബൗളറും കൂടിയാണ് അദ്ദേഹം. സൗത്താഫ്രിയ്‌ക്കെതിരേ നാലു ടി20കളിലാണ് വരുണ്‍ ഇതിനകം കളിച്ചത്. ഇവയില്‍ 12 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു.

Story first published: Monday, December 8, 2025, 13:25 [IST]
Other articles published on Dec 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+