For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: റിങ്കു സിങ്ങിന്റെ ഫിറ്റ്‌നസ് രഹസ്യമെന്ത്? ഡയറ്റിങ് അല്ല! വെളിപ്പെടുത്തി ശുബ്മാന്‍

മുംബൈ: ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി വളര്‍ന്ന് വരുന്ന യുവതാരമാണ് റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികവ് കാട്ടി വളര്‍ന്ന താരം ആഭ്യന്തര ക്രിക്കറ്റിലും ഇപ്പോള്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏഷ്യന്‍ ഗെയിംസിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ റിങ്കു ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ശ്രദ്ധേയ പ്രകടനം നടത്തി. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ വജ്രായുധമായി കരുതുന്ന താരമാണ് റിങ്കു.

ഫിനിഷര്‍ റോളില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറാന്‍ റിങ്കുവിന് സാധിച്ചു. സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള റിങ്കുവിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ തന്നെ പ്രതീക്ഷിക്കാം. മികച്ച ഫിറ്റ്‌നസുള്ള താരം കൂടിയാണ് റിങ്കു. യുവതാരങ്ങളില്‍ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരമെന്ന് പോലും റിങ്കുവിനെ വിശേഷിപ്പിക്കാം. എന്താണ് റിങ്കുവിന്റെ ഫിറ്റ്‌നസ് രഹസ്യം? ഭക്ഷണത്തില്‍ പ്രത്യേക ഡയറ്റുണ്ടോ?. ഇപ്പോഴിതാ റിങ്കുവിന്റെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍.

'മങ്കി ബിറ്റണ്‍ (കുരങ്ങുചാട്ടം) നടത്തുന്നതാണ് റിങ്കുവിന്റെ ഫിറ്റ്‌നസ് രഹസ്യം ' എന്നാണ് ഗില്‍ പറയുന്നത്. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗത്തില്‍ ഓടാന്‍ റിങ്കുവിന് കഴിവുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ പരമ്പര നേടണമെങ്കില്‍ റിങ്കുവില്‍ നിന്ന് മികച്ച പ്രകടനം തന്നെ ഉണ്ടാവണം. ദക്ഷിണാഫ്രിക്കയിലെ പരിശീലനത്തിന് ശേഷം അവിടുത്തെ സാഹചര്യത്തെക്കുറിച്ച് റിങ്കു പറഞ്ഞിരുന്നു. 'ഇന്ത്യന്‍ വിക്കറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം കൂടി ബൗണ്‍സ് ദക്ഷിണാഫ്രിക്കന്‍ പിച്ചിലുണ്ട്.

അല്‍പ്പം കൂടി പേസ് പിച്ചില്‍ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ പേസര്‍മാര്‍ക്കെതിരേയാണ് കൂടുതല്‍ പരിശീലനം നടത്തുന്നത്. ആദ്യ പരിശീലനം ഞാന്‍ നന്നായി ആസ്വദിച്ചു. കാരണം നല്ല കാലാവസ്ഥയാണ് ഇവിടുത്തേത്. രാഹുല്‍ ദ്രാവിഡ് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്നെ വലിയ അനുഗ്രഹമായി കാണുന്നു. സ്വന്തം കഴിവില്‍ വിശ്വസിച്ച് ഇപ്പോഴത്തെ ശൈലിയില്‍ തുടരാനാണ് ദ്രാവിഡ് സാര്‍ പറഞ്ഞത്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിക്കേണ്ടി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

rinku singh

ഈ ബാറ്റിങ് പൊസിഷനില്‍ കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ കളിക്കുകയാണ് വേണ്ടത്. 2013 മുതല്‍ ഉത്തര്‍ പ്രദേശിനായി ഞാന്‍ കളിക്കുന്നുണ്ട്. അത് ഫിനിഷര്‍ റോളിലായിരുന്നു. അതുകൊണ്ടുതന്നെ ഈ റോളില്‍ ഇന്ത്യക്കായി കളിക്കുമ്പോഴും വലിയ ആശങ്കയില്ല. ഈ റോളില്‍ കളിക്കുമ്പോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്'- റിങ്കു സിങ് പറഞ്ഞു.

വളരെയധികം പ്രതിസന്ധികളെ തരണം ചെയ്താണ് റിങ്കു ഇന്നത്തെ നിലയിലേക്കെത്തിയത്. ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍ നിന്നാണ് റിങ്കുവിന്റെ വളര്‍ച്ച. ഓട്ടോ ഓടിച്ചും തൂപ്പുജോലി നോക്കിയും കുടുംബത്തെ നോക്കിയിരുന്ന റിങ്കു ഇതിനിടെയിലും ക്രിക്കറ്റിനോടുള്ള സ്‌നേഹം മുറുകെ പിടിച്ചു. തന്റെ കഴിവില്‍ വിശ്വസിച്ച റിങ്കു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒരോവറിലെ അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തി വിജയത്തിലേക്കെത്തിച്ചു.

ഇതോടെയാണ് താരത്തിന്റെ തലവര മാറിയത്. ഇപ്പോള്‍ ഇന്ത്യയുടെ നട്ടെല്ലാണെന്ന് റിങ്കുവിനെ വിശേഷിപ്പിക്കാം. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് റിങ്കു. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ താരത്തിന് കഴിവുണ്ട്. സാഹസിക ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്. സ്ഥിരതയോടെ കളിക്കുന്നുവെന്നതാണ് റിങ്കുവിന്റെ പ്രധാന സവിശേഷത. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും തിളങ്ങി ടി20 ലോകകപ്പിലേക്ക് രാജകീയമായി പോവാന്‍ റിങ്കുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.

ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്ലും അഫ്ഗാന്‍ പരമ്പരയും വരാനുണ്ട്. വിദേശ സാഹചര്യത്തില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് റിങ്കുവിനില്ല. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനവും അനുഭവസമ്പത്തും താരത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Sunday, December 10, 2023, 12:48 [IST]
Other articles published on Dec 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+