For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രേയസ്, കോലിയെ തൊടാന്‍ കിട്ടില്ല!

വ്യാഴാഴ്ചയാണ് ആദ്യ ടി20 മല്‍സരം

സൗത്താഫ്രിക്കയ്‌ക്കെതിരേ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാന്‍ തയ്യാറെടുക്കുകയാണ് യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍. നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ തകര്‍ക്കാനൊരുങ്ങുകയാണ് താരം. രോഹിത് ഈ പരമ്പരയില്‍ കളിക്കുന്നില്ല. അദ്ദേഹത്തിനു പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഹിറ്റ്മാന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക.

ഏറ്റവും അവസാനമായി ശ്രീലങ്കയ്‌ക്കെതിരേ കളിച്ച ടി20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു ശ്രേയസ്. മൂന്നു മല്‍സരങ്ങളിലും അപരാജിത ഫിഫ്റ്റിയടേയാണ് താരം കസറിയത്. വ്യാഴാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- സൗത്താഫ്രിക്ക ആദ്യ ടി20 പോരാട്ടം.

1

അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കല്ലാണ് ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത്. ഇതിനായി അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ താരം നേടേണ്ടത് 191 റണ്‍സാണ്. ഇതിനു കഴിഞ്ഞാല്‍ നായകന്‍ രോഹിത് ശര്‍മയെ ശ്രേയസ് മറികടക്കും. 36 ടി20കളില്‍ നിന്നും 36.77 ശരാശരിയില്‍ 140 സ്‌ട്രൈക്ക് റേറ്റോടെ ശ്രേയസിന്റെ സമ്പാദ്യം 809 റണ്‍സാണ്.
നിലവില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2

നിലവില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സടിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്താണ് രോഹിത് ശര്‍മ. 47 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം 1000 കടന്നത്. ഈ ലിസ്റ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരെ മറികടക്കുകയെന്നത് ശ്രേയസ് അയ്യര്‍ക്കു അസാധ്യമാണ്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സൗത്താഫ്രിക്കയ്‌ക്കെതിരേ ടീമിനെ നയിക്കുന്ന കെഎല്‍ രാഹുല്‍ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കോലി വെറു 29 മല്‍സരങ്ങളില്‍ നിന്നാണ് 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടതെങ്കില്‍ രാഹുലിന് 32 മല്‍സരങ്ങളാണ് വേണ്ടിവന്നത്.

3

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിച്ച ശേഷമാണ് ശ്രേയസ് അയ്യര്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങുന്നത്. കെകെആറിനൊപ്പം താരത്തിന്റെ കന്നി സീസണായിരുന്നു ഇത്. കെകെആറിനെ പ്ലേഓഫിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ബറ്റിങില്‍ ശ്രേയസ് മികച്ച പ്രകടനം നടത്തി. 14 മല്‍സരങ്ങളില്‍ നിന്നും 30.85 ശരാശരിയില്‍ 134നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 401 റണ്‍സ് താരം നേടിയിരുന്നു.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

സൗത്താഫ്രിക്കന്‍ ടി20 ടീം

സൗത്താഫ്രിക്കന്‍ ടി20 ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

Story first published: Tuesday, June 7, 2022, 15:09 [IST]
Other articles published on Jun 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+